ബാലേട്ടൻ എന്താണുദ്ദേശിക്കുന്നതെന്നു എനിക്ക് മനസ്സിലായില്ല ,ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും താടി തടവി എന്തോ ചിന്തയിൽ മുഴുകിയ ആ മുഖം കണ്ടപ്പോൾ വേണ്ടെന്നു വച്ചു ..രാവിലെ മുതലുള്ള ഓട്ടമാണ് ,ക്ഷീണം കൊണ്ട് കണ്ണുകൾ അടഞ്ഞു പോകുന്നു ,,പതുക്കെ സീറ്റിലേക്ക് ചാരികിടന്നു …
”അർജുൻ …”
നല്ല ഉറക്കത്തിൽ നിന്നാണ് ബാലേട്ടൻ തട്ടി വിളിക്കുന്നത് …കണ്ണ് തിരുമ്മി നോക്കി ,ഒന്ന് രണ്ടു നിമിഷങ്ങൾ വേണ്ടി വന്നു സ്ഥലം മനസ്സിലാകാൻ ,,വീടിനടുത്തേക്ക് തിരിയുന്ന വളവിനടുത്താണ് കാർ നിർത്തിയിരിക്കുന്നത് …ബാലേട്ടനോടും വാസുകിയോടും യാത്ര ചോദിച്ചു കാറിൽ നിന്നിറങ്ങി ….എന്റെ
ബൈക്ക് കാറിനു പിന്നിൽ തന്നെ നിർത്തിയിട്ടുണ്ട് ,,,എന്നെ കണ്ടതും അതിലിരുന്ന ചെറുപ്പക്കാരൻ ഇറങ്ങി താക്കോൽ ഊരി കയ്യിൽ തന്നു കാറിലേക്ക് കയറി ………………………………….
വീട്ടിൽ പൂജയ്ക്ക് പങ്കെടുക്കാൻ വന്ന ബന്ധുക്കളുടെ തിരക്കാണ് ,കല്യാണത്തിന് വന്നു പോയവരെല്ലാം ഏതാണ്ട് തിരിച്ചു വന്നിട്ടുണ്ട് എന്ന് തോന്നി …അത് നന്നായി ,തിരക്കിനിടയിൽ ആരുടെയും കണ്ണിൽ പെടാതെ നേരെ സിനിമാഹാളിൽ പോയി ഒരു മൂലയ്ക്ക് കിടന്നു കണ്ണടച്ചു …………………………………………………………………………………………………………………………………………………..
ഇടദിവസമാണെങ്കിലും അമ്പലത്തിൽ നല്ല തിരക്കുണ്ട് , എഴുന്നേറ്റപ്പോൾ ഒന്ന് കുളിച്ചതാണെങ്കിലും അകത്തേക്ക് പോകാതെ പുറത്തു നിന്നു തൊഴുതു കാറിനു അടുത്ത് തന്നെ നിന്നു… ആലിലകളിൽ തഴുകിയെതുന്ന ചെറു കാറ്റും , ദീപപ്രഭയിൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രവുമൊക്കെ വല്ലാത്ത ശാന്തി മനസ്സിലേക്ക് നിറയ്ക്കുന്നു…കൃഷ്ണാ…നീ കാത്തു കൊള്ളണേ……മനസ്സ് മന്ത്രിച്ചു ..
”എന്താ പുറത്തു നിൽക്കുന്നത് ? കൃഷ്ണനോട് വല്ല പിണക്കവും ഉണ്ടോ ,, ”
ക്ഷേത്ര ദർശനവും കഴിഞ്ഞു കയ്യിൽ പ്രസാദവുമായി ചിരിച്ചു കൊണ്ട് ഒരു സ്ത്രീ രൂപം മുന്നിലേക്ക് വന്നു , ഇത് ? ഇവരെ ഞാൻ എവിടെയോ ? വേറെ ……എവിടെയുമല്ല ഉച്ചയ്ക്ക് ബാലേട്ടനോടൊപ്പം കാറിലുണ്ടായിരുന്ന….??
”വാസുകി മാഡം ഇവിടെ ?”…
”സമ്മതിച്ചു കേട്ടോ ഓർമ്മശക്തി ….ഈ വേഷത്തിൽ എന്നെ മനസ്സിലാകില്ലെന്നാ കരുതിയതു…”
കളിയായിട്ടാണെങ്കിലും അവർ പറഞ്ഞതിൽ കാര്യമുണ്ട് ,സെറ്റു സാരിയും , ഒതുക്കി വച്ച മുടിയും, നെറ്റിയിലെ ചന്ദനകുറിയുമൊക്കെ ,കാറിൽ വച്ച് കണ്ട ആളെയല്ല…
”ഞങ്ങടെ അമ്പലത്തിൽ എങ്ങനെ ? ”