”അതെന്താ എനിക്കിവിടെ വന്നു കൂടെ…”
” അതല്ലാ… ….”
”അർജുനെ ഡ്രോപ്പ് ചെയ്തു തിരിച്ചു പോകുമ്പേഴാ കൃഷ്‌ണന്റെ ഈ അമ്പലം കാണുന്നത്..ചെറുപ്പം മുതലേ കൃഷ്ണന്റെ അമ്പലം എവിടെ കണ്ടാലും കയറി പ്രാർത്ഥിക്കും…എന്റെ ഇഷ്ട്ട ദേവനാണെ കള്ളകൃഷ്ണൻ .ഒന്ന് കണ്ടപാടെ ഇവിടം എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ടു…വീട്ടിൽ പോയി കുളിച്ചു നേരെ തിരിച്ചു വന്നു…നോക്കേണ്ട ഒറ്റയ്‌ക്കെ ഉള്ളു…”
ഞാൻ അവരുടെ പിന്നാലെ വന്ന മധ്യവയസ്‌ക്കനെ നോക്കുന്നത് കണ്ടാകും .. അവർ കൂട്ടിച്ചേർത്തു…
”അർജുൻ എന്നും വരാറുണ്ടോ ഇവിടെ..”
”വല്ലപ്പോഴും ,,,”
”അതെന്താ ഇത്ര അടുത്തുണ്ടായിട്ടു വല്ലപ്പോഴും ? നല്ല അമ്പലം ,എനിക്കിഷ്ടമായി , കുറച്ചു നേരം പ്രാർത്ഥിച്ചപ്പോൾ തന്നെ മനസ്സിൽ നിന്നു ഭാരമൊഴിഞ്ഞ പോലെ തോന്നുന്നു….”
ഞാനവർ പറയുന്നത് കേട്ട് ചെറുചിരിയോടെ നിന്നു … ഭാവവും വർത്തമാനവും കണ്ടാൽ വർഷങ്ങളുടെ പരിചയമുള്ള പോലെയാണ് ..
”അർജുൻ ആരെയെങ്കിലും വെയിറ്റ് ചെയ്യുകയാണോ ? ”
”അമ്മയൊക്കെ തൊഴാൻ അകത്തേക്ക് പോയിട്ടിട്ടുണ്ട്..എന്തെ..?”
”നിൽപ്പ് കണ്ടപ്പോൾ ഞാൻ കരുതി വല്ല ഗേൾ ഫ്രണ്ടിനെയും കാത്തിരിക്കുകയാണെന്ന്.”
”എയ് അതൊന്നുമില്ല , ”
”എന്തില്ലെന്നു ഗേൾ ഫ്രൊണ്ടോ ,അതോ ?”…
”എയ് അങ്ങനൊന്നുമില്ല …”
”ഞാൻ വിശ്വസിച്ചു കേട്ടോ ,അർജുന്റെ പ്രായത്തിലുള്ളൊരു ആൺകുട്ടി ഗേൾ ഫ്രണ്ട് ഇല്ലെന്നൊക്കെ പറയുമ്പോൾ …?….”
ഞാൻ മറുപടി പറയാതെ ചിരിച്ചു കൊണ്ട് നിന്നതേയുള്ളൂ ,അരുതെന്നു കരുതിയാലും കണ്ണുകൾ സമ്മതിക്കേണ്ടേ ,എന്ത് ഭംഗിയാണ് ഇവർ സെറ്റു സാരി ഉടുത്തിരുന്നത് കാണാൻ .
”അർജുൻ തിരക്കില്ലെങ്കിൽ ഒരഞ്ചു മിനിറ്റ് എനിക്ക് തരുന്നതിൽ വിരോധമില്ലല്ലോ , ”