നായികയുടെ തടവറ [Nafu]

Posted by

ദീപ്തി: “യസ് അതാണ് കണ്ടത്തേണ്ടത്

ബാബു: മീരയേ കസ്റ്റഡിയിൽ തെന്നെ…….?

ദീപ്തി: “മീര തൽക്കാലം പ്രതിയായി നമ്മുടെ കൂടെ വേണം. എന്നാലെ യഥാർത്ത പ്രതിയെ കണ്ടത്താൻ സാധിക്കു, അല്ലെങ്കിൽ അവർ രക്ഷപെടാൻ പഴുത് കണ്ടെത്തും’ ‘

ബാബു: ” നാളെ കോടതി അവൾക്ക് ജാമ്യം നൽകാൻ സാധ്യതയുണ്ടോ? “

ദീപ്തി: ഇല്ല ബാബു, തെളിവുകളെല്ലാം അവൾക്ക് എതിരല്ലെ. എന്തായാലും അനേഷണ വിദേയമായി റിമാന്റ് ചെയ്യും.” “നേരം വെഴുകി,,,, ഞാൻ വിട്ടൽ പോകാൻ നോക്കട്ടെ”

ദീപ്തി എഴുന്നേറ്റു വാതിലിനരികിൽ എത്തിയപ്പോൾ ,തിരഞ്ഞ് ബാബുവിനോട് പറഞ്ഞു.

” ആ പിന്നെ, നാളെ ആ വില്ലയുടെ പരിസരത്തുള്ള എല്ലാ അയൽവാസികളെയും ചോദ്യം ച്ചെയണം, അസാധാരണയായ അരെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും അസാധാരണ ഇൻസിഡൻറ്സ് അവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം.

ബാബു: “ശരി മാഡം”

ദീപ്തി സ്റ്റേഷന്റെ പുറത്തേക്ക് ഇറങ്ങി വാഹനത്തിൽ കയറി .വാഹനം ദീപ്തിയുടെ വീടിനെ ലക്ഷ്യമാക്കി സഞ്ചരിച്ചു. അവളുടെ മനസ്സ് മുഴുവനും അനൂപ് കൊലക്കേസായിരുന്നു.

പോലീസ് വാഹനം ദീപ്തിയുടെ വീടിന്റെ മുറ്റത്തേക്ക് ഓടി കയറി. തന്നെയും കാത്ത് ദീപ്തിയുടെ ഹസ്ബന്റ് സൂരജ് വീടിന്റെ ഉമ്മരത്ത് തെന്നെ ഉണ്ടായിരുന്നു .ദിപതി വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറി.

സൂരജ്: ” ദേ ഞാനിപ്പോൾ നിനക്ക് വിളിക്കാൻ ഫോൺ എടുത്തതെയൊള്ളു.,,,,,, “

ദീപ്തി: “അൽപം തിരക്കിലായിരുന്നു, അത ഇറങ്ങാൻ താമസിച്ചത്.”

സുരജ്: ”അത് സാരമല്ല,, നിന്റെ ഡ്യൂട്ടിയുടെ ഭാഗമല്ലെ. നീ ഭക്ഷണം കഴിച്ചോ “

ദീപ്തി:ഇല്ല ,,,, നല്ല പിശപ്പ്’

Leave a Reply

Your email address will not be published. Required fields are marked *