മനോരമാ വിഷൻ റിപ്പോർട്ടർ
“ജനങ്ങൾ തിങ്ങി നിൽക്കുന്നതിനാൽ തെന്നെ ഈ റോഡിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുന്നു. തങ്ങളുടെ ജനപ്രിയ സ്റ്റാർ നായികയുടെ വിവരമറിഞ്ഞ് കുടി നിൽക്കുന്ന ജനങളുടെ അന്താളിപ്പ് ഇപ്പോഴും മാറിട്ടില്ല. കൂടുതൽ പേരും നടിയുടെ നിരപരാധിത്തത്തിൽ വിശ്വസിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. “
ജയ് കേരള റിപ്പേർട്ടർ
” കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു സിനമാ സഹസംവിധായകനയ അനൂപ് സിനിമാകാരുടെ വില്ലയിൽ കുത്ത് കൊണ്ട് കൊല്ലപെട്ട നിലയിൽ കണ്ടത്തിയത്. കേസനേഷണത്തിലെ ആദ്യ ഘട്ടത്തിലെ വീഴ്ച്ച പരിഹരിച്ച് കൊണ്ടാണ് IG കൃഷണദാസ് രണ്ട് ദിവസം മുമ്പ് കേസിന്റെ അനേഷണ ചുമതല പൂർണ്ണമായും ദീപ്തി |PS നൽകിയിരിക്കുന്നത് ,അവർ അടുത്ത നിമിഷം തെന്നെ ഇവിടെ എത്തി ചേരുമെന്നണ് പ്രതീക്ഷിക്കുന്നത്.”
TMN റിപോർട്ടർ
” കൊല്ലപെട്ട സഹസംവിധായകൻ അനൂപും മീരയും തമ്മിൽ പ്രണയത്തിലാണെന്ന് സിനിമലോകത്ത് ഉയർന്ന ഗോസ്സിപ്പ് ഉയർന്നിരുന്നു. ,എന്നാൽ മീര അതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. അവർ തമ്മിൽ ശത്രുത നിലനിന്നിരുന്നു എന്നും സിനിമാകാർക്കിടയിൽ ചർച്ചയുണ്ട്.”
ജന്മഭൂമി റിപ്പോർട്ടർ
“രണ്ട് ദിവസങ്ങൾക്ക് മുമ്പ് ദീപ്തി ഐ പി എസ് നടി മീരയേ എറണാകുളത്തെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാത്രി മീരയുടെ പേർസണൽ അസിസ്റ്റന്റ് റീമയെ അറസ്റ്റ് ചെയ്ത് അനേഷണ സംഘം ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വെച്ചിരുന്നു. എതാനും മണികൂറ്കൾക്ക് മുമ്പാണ് മീരക്ക് എതിരെ കോഡതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.”
ന്യൂസ് റിപോർട്ടേർസ് അവരുടെ കർത്തവ്യം നന്നായി നിർവഹിച്ചു കൊണ്ടിരിന്നു