അതാവുമ്പോൾ അഥവാ പറന്നു പോയാലും അവന്റെ വീട്ടിൽ തന്നെ തിരിച്ചു ചെല്ലും . അങ്ങനെ ഒരു മഴക്കാലത്ത് സ്കൂൾ അവധിയുള്ള ഒരു ദിവസം ഞാൻ അവന്റെ വീട് തേടി ഇറങ്ങി . മഴ ഒന്ന് തോർന്നതു നോക്കി ഏതാണ്ട് പതിനൊന്നു മണിയോടെ ആണ് ഇറങ്ങിയത് . വീട്ടിൽ നിന്നും ഏതാണ്ട് നാല് കിലോമീറ്റര് കാണും പക്ഷെ കുറെ ഉള്ളിൽ ആയതു കൊണ്ട് സ്ഥലപരിചയം പോരാ . അവൻ പറഞ്ഞു തന്ന അറിവ് വച്ച് കുറെ ഉൾവഴികളിലൂടെ പോയി നോക്കിയെങ്കിലും വീട് എനിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല . ഒരു ടാറിടാത്ത കുത്തിറക്കത്തിന്റെ ഇരു വശവും ഏതാനും ചെറുവീടുകൾ മാത്രമുള്ള ഒരു സ്ഥലത്തു വച്ച് തെരച്ചിൽ മതിയാക്കി തിരിച്ചു പോരാൻ ഒരുങ്ങുമ്പോഴാണ് അന്തരീക്ഷം ഇരുണ്ടതും മഴ ചാറിത്തുടങ്ങിയതും , മഴത്തുള്ളികൾ നെല്ലിക്ക വലുപ്പത്തിൽ വീഴാൻ തുടങ്ങിയപ്പോൾ തന്നെ മനസിലായി കൊടും മഴ ആയിരിക്കുമെന്ന് . സൈക്കിൾ ആഞ്ഞു ചവിട്ടി കയറ്റം കയറിത്തുടങ്ങി പകുതിയെത്തിയപ്പോൾ ആണ് മഴയിൽ കുതിർന്ന ചെമ്മൺവഴിയിൽ സൈക്കിൾ തെന്നി വീണത് , എഴുന്നേൽക്കുമ്പോൾ തന്നെ മഴ ആർത്തലച്ചു പെയ്തു തുടങ്ങിയിരുന്നു . ഓടി അടുത്ത് കണ്ട തെങ്ങിൻ പലകയടിച്ച ചുവരുകൾ ഉള്ള ഒരു വീടിന്റെ തിണ്ണയിലേക്കു കയറി , നനയാതെ നിക്കാൻ വളരെ ബുദ്ധിമുട്ടാണ് , സിമന്റ് തിണ്ണക്കു വളരെ വീതി കുറവായിരുന്നു . വീശിയടിക്കുന്ന കാറ്റിൽ തെങ്ങിൻ തലപ്പുകൾ മുടിയഴിച്ചെന്നവണ്ണം ആടുന്നത് കാണാം , ഷർട്ടും പാന്റും മുൻ വശം മുഴുവൻ നനഞ്ഞു കഴിഞ്ഞു . കുറേക്കൂടി ചേർന്ന് നിക്കാൻ ശ്രമിച്ചപ്പോഴാണ് വാതിൽ പലകമേൽ കുറച്ചു ശക്തിയായി ഒന്ന് തട്ടിയത് . ആരാ എന്നൊരു സ്ത്രീ ശബ്ദം കേട്ടു.. മഴ ആയതു കൊണ്ട് കയറി നിന്നതാണെന്നു മറുപടി പറഞ്ഞപ്പോൾ ജനലിനടുത്തേക്കു വരാൻ പറഞ്ഞു . അടുക്കി വച്ചിരുന്ന വിറകു കമ്പുകൾക്കു മുകളിലൂടെ ഞാൻ ജനലിനടുത്തേക്കു ചെന്നു . പത്തിരുപത്തിമൂന്നു വയസു തോന്നിക്കുന്ന ഒരു പെൺകുട്ടി , ഇരുനിറത്തിൽ വലിയ സുന്ദരി അല്ലെങ്കിലും ഐശ്വര്യമുള്ള മുഖം . കുട്ടിയാണെന്ന് തോന്നിയിട്ടാവണം വാതിൽ തുറന്നു തന്നിട്ട് കുറച്ചു അകത്തേക്ക് കയറി നിന്നോളാൻ പറഞ്ഞു . ഞാൻ വാതിൽ പടിയിൽ തന്നെ നിന്ന് കൊണ്ട് ചെമ്മണ്ണ് പറ്റിയ ഷർട് ഊരി മഴവെള്ളത്തിലേക്കു നീട്ടി കഴുകി വീണ്ടും ധരിച്ചു . ഞാൻ വെറുതെ അകത്തേക്കൊന്നു കണ്ണോടിച്ചു , ഒരു വൃത്തിയുള്ള ചെറിയ മുറി, അതിൽ നിന്നും ഒരു വാതിൽ അടുക്കളയിലേക്കും ഇടത്തേക്കുള്ള വാതിൽ മറ്റൊരു മുറിയിലേക്കുമാണ് . മഴക്കാലമായതിനാൽ ആവണം തോർന്നു തീരാത്ത തുണികൾ മേശമേലും കസേരമേലും ബാക്കിയുള്ളവ കട്ടിലിലും വിരിച്ചിട്ടുണ്ട് . ഈറൻ തുണി ധരിക്കുക കൂടി ചെയ്തപ്പോൾ ഞാൻ ചെറുതായി വിറക്കാൻ തുടങ്ങിരുന്നു . അത് കണ്ടിട്ടാവണം അവൾ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് കട്ടൻചായ കൊണ്ട് വന്നു തന്നു. അവൾ നോക്കി നിൽക്കവേ ഞാൻ ആ ചായ മെല്ലെ കുടിച്ചു .
അന്തർവാഹിനി [Pavithran]
Posted by