അന്തർവാഹിനി [Pavithran]

Posted by

അച്ഛനും അമ്മയുമൊക്കെ എവിടെ എന്ന് വെറുതെ ചോദിച്ച എന്റെ ചോദ്യത്തിന് ‘അമ്മ അടുത്തുള്ള ഫാക്ടറി തൊഴിലാളി ആണെന്നും അച്ഛൻ തൃശ്ശൂർ എവിടെയോ ജോലിക്കു പോയിരിക്കുകയാണെന്നും ആഴ്ചയിൽ മാത്രമേ വരാറുള്ളെന്നും പറഞ്ഞു . സഹോദരൻ ഈ അടുത്ത് എപ്പോഴോ ഗൾഫിൽ പോയെന്നും അറിഞ്ഞു . എന്നെക്കുറിച്ചും വീട്ടിലുള്ളവരെ കുറിച്ചും ഒക്കെ അവളും ചോദിക്കുന്നുണ്ടായിരുന്നു . മഴ വീണ്ടും കനത്തു തുടങ്ങി , ഇന്നോ നാളെയോ തീരാത്ത വണ്ണം ഇരുൾ വന്നു മൂടി . ശക്തമായ മിന്നലും അതോടപ്പം ഇടിയും കനത്തതോടെ അവൾ എന്നോട് അകത്തേക്ക് കയറി നില്ക്കാൻ പറഞ്ഞിട്ട് ആ വാതിൽ ചാരി . ഞാൻ ജനാലയോടു ചേര്ന്ന് കിടന്നിരുന്ന മേശമേലും അവൾ ഭിത്തിയിലും ചാരി നിന്ന് സംസാരം തുടർന്നു. അനുകൂല സാഹചര്യത്തെ കുറിച്ച് എന്നെ ബോധവാനാക്കാൻ പ്രകൃതി അതിന്റെ ശ്രമം തുടങ്ങിയതായി ഞാൻ അറിഞ്ഞു തുടങ്ങിയത് അതിനിടയിൽ എപ്പോഴോ ആണ് . ആരോഗ്യമുള്ള അഴകളവുകൾ ഒത്ത ശരീരം , വൃത്തിയുള്ള നിരയൊത്ത പല്ലുകൾ , അല്പം തടിച്ച നനവാർന്ന ചുണ്ടുകൾ, കറുത്തിരുണ്ട മുടി .. ഇരു നിറമാണെങ്കിലും മൊത്തത്തിൽ ആകർഷണീയമായ മുഖം . പക്ഷെ ഒരു കുട്ടിയോടുള്ള വാത്സല്യത്തോടെയുള്ള അവളുടെ പെരുമാറ്റം എന്നെ ദുര്ബലനാക്കി .കാറ്റ് ജനാലപ്പാളികളെ ആഞ്ഞടിക്കുവാൻ തുടങ്ങിയതും ജലകണങ്ങൾ ശക്തിയായി ഉള്ളിലേക്ക് വീഴുവാനും തുടങ്ങി , അവൾ ഓടി വന്നു ജനൽ അടച്ചു കൊളുത്തു ഇടാനുള്ള ശ്രമം തുടങ്ങി , അവളുടെ പുറകിലൂടെ കയ്യെത്തി ഞാനും സഹായിച്ചു . കാറ്റിന്റെ ശക്തമായ പ്രതിരോധത്തെ മറികടന്നു ഞങ്ങൾ അതിൽ വിജയിച്ചെങ്കിലും ശരീരം കുറെയൊക്കെ നനഞ്ഞിരുന്നു . അവൾ ആശ്വാസത്തോടെ എന്റെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു . ചൂട് പാലിൽ നിന്നെന്ന വണ്ണം ഉശ്വാസ വായു എന്റെ മുഖത്തേക്കടിച്ചു . വെന്ത പാലിനോട് സാമ്യമുള്ള ആ ഗന്ധം എന്റെ സിരകളിലൊരു വേലിയേറ്റം സൃഷ്ടിച്ചു . വൈകാരികതയുടെ സുനാമിത്തിരകൾ ഉയർന്നു . ഇളം ഇരുട്ടിൽ തിളങ്ങുന്ന പല്ലുകളിലേക്കു ഞാൻ അറിയാതെ മുഖം താഴ്ത്തി. തീർത്തും ഒരു മായാവലയത്തിലാക്കപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ , ഓർമ്മകൾ എന്നിൽ നിന്നെടുത്തു മാറ്റപ്പെട്ടിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *