അന്തർവാഹിനി [Pavithran]

Posted by

ട്രെയിനിങ് സെന്ററിലെ ദുരിത പർവ്വം താണ്ടാൻ എനിക്ക് തുണയായിരുന്ന പ്രണയത്തെ തേടി ഞാൻ വീണ്ടും ഇറങ്ങി .. ഇപ്പോൾ കുറച്ചു കൂടി ധൈര്യം ഉണ്ട് .. ഒരു ജോലി ഉണ്ടെന്ന ധൈര്യം .. പ്രായവ്യത്യസം മൂലം ഉണ്ടായേക്കാവുന്ന എതിർപ്പുകളെ നേരിടാമെന്ന ഒരു സൈനികന്റെ ചങ്കൂറ്റം . തിരമാലകളെ മെരുക്കിയെന്നു കരുതുന്നവന്റെ അഹങ്കാരം ..
വീണ്ടുമൊരു സ്വപ്നസഞ്ചാരത്തിനൊരുങ്ങി കപ്പൽപ്പായയിലേക്കു നീണ്ട നാവികൻറെ പരുക്കൻ കൈകളെ ഒരു നോട്ടം കൊണ്ട് കടിഞ്ഞാണിട്ട് അവൾ പറഞ്ഞു . മതി .. ഇനിയിത് വേണ്ട . ഇനിയും മുൻപോട്ടു പോയാൽ ഈ ജന്മം സ്വസ്ഥത കിട്ടില്ല . ഞാനും നീയും തമ്മിൽ ഒരു ജന്മത്തിന്റെ ദൂരം ഉണ്ട് .. നമുക്കിതൊക്കെ ഇവിടെ മറക്കാം.. കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ പോലെ ഇടയ്ക്കു വെറുതെ ഓർക്കാം ..അത് മതി , നീ തിരികെ പോകുന്നതിനു മുൻപ് എന്റെ വിവാഹം ഉണ്ടാകും .. നീയും ഉണ്ടാവണം . ഐസ് ബർഗിൽ തട്ടി നിന്നപോലെ കുറച്ചു നേരം നിന്നു.. അവൾ നീട്ടിയ കടും ചായ അവസാനത്തെ തുള്ളിയും വലിച്ചു കുടിച്ചു ഇറങ്ങി , കടൽ ഉള്ളിടത്തോളം നാവികനും ഉണ്ടാവും .. യാത്രകൾ ഒരു മഞ്ഞു മലയിൽ തട്ടി നിൽക്കാനുള്ളതല്ല ..അത് തുടരും

Leave a Reply

Your email address will not be published. Required fields are marked *