സോറി ഇഫ് ഐ ആം ട്രബിളിങ് യു ഇൻ എനി വേ.”(ഞാനൊന്നും തെളിയിക്കാൻ ശ്രമിക്കുകയല്ല. എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്കൊരു ജോലി വേണം. ഞാൻ ഗതികെട്ടിരിക്കുന്നു. അതിനാലാണ് ഞാൻ നിന്റെ സഹായം തേടുന്നത്. നിന്നെ ഏതെങ്കിലും വിധത്തിൽ ഞാൻ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ മാപ്പ്.)
ജിന്റോ അല്പനേരം ജോജോയെ സൂക്ഷിച്ചു നോക്കി നിന്നു. എണ്ണ പറ്റാത്ത, കാറ്റിൽ ആടിയുലയുന്ന വരണ്ട നീണ്ട മുടിയിഴകളുമായി തന്റെ മുന്നിൽ ഒരു ഭ്രാന്തനെപ്പോലെ നിൽക്കുന്ന ആൾ ജോജോ തന്നെയോ എന്നവന് സംശയമായി. ജോജോ ഉടുത്തിരുന്ന പച്ചക്കള്ളിമുണ്ട് പറിച്ചെടുത്ത് തന്റെ തലയിൽ കെട്ടി ആ കിണറിനു ചുറ്റും ഓടിയാലോ എന്ന ചിന്ത ഒരു നിമിഷത്തേക്ക് അവന്റെ ഉള്ളിലൂടെ പാഞ്ഞു പോയി.
“എന്ത്??? എങ്ങനെ???” ജിന്റോ ഒന്നും മനസ്സിലാവാതെ തല ചൊറിഞ്ഞു.
“എന്ത്?” ജോജോ തിരിച്ചു ചോദിച്ചു.
“അല്ല… പ്ലസ് ടൂ പരീക്ഷക്ക് നിനക്ക് നല്ല മാർക്കുണ്ടായിരുന്നു. ഒക്കെ, ഞാനതോർക്കുന്നുണ്ട്. പക്ഷെ, അന്നൊന്നും നിനക്കിങ്ങനെ സംസാരിക്കാൻ അറിയില്ലായിരുന്നല്ലോ? പിന്നെങ്ങനെ? നീ വല്ല സ്പോക്കാൺ ഇംഗ്ലീഷിന്റെ ക്ലാസ് എടുക്കുന്നുണ്ടോ?”
“പൊന്ന് ജിന്റോ, ഇന്നത്തെ കാലത്ത് എല്ലാവരുടെയും കയ്യിൽ സ്മാർട് ഫോണുണ്ട്. നെറ്റും ഫ്രീയാ. അൽപ സ്വല്പം ഭാഷ പഠിക്കാൻ ഇംഗ്ലീഷ് ക്ലാസിന് പോവണ്ട കാര്യമൊന്നും ഇല്ല. ഡിഗ്രി ചെയ്യാൻ പറ്റാത്തതിന്റെ വിഷമം എനിക്ക് നല്ലോണം ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. വെറുതെ ഇരിക്കുന്ന സമയം, ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചും അതിന്റെ അർത്ഥം നെറ്റിൽ സെർച്ച് ചെയ്തുമാണ് ഞാൻ ചെലവഴിച്ചിരുന്നത്. വർഷോപ്പിലെ പണിക്കിടയിൽ പോലും ചെറിയ ഇടവേളകൾ ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ ഉപയോഗപ്പെടുത്തി. എന്തിനെയും നമ്മൾ അങ്ങോട്ട് സ്നേഹിച്ചാൽ അത് നമ്മെ ഇങ്ങോട്ടും സ്നേഹിക്കും എന്ന് ഞാൻ മനസ്സിലാക്കി. ഭാഷയുടെ കാര്യവും അങ്ങിനെ തന്നെ. ആർതർ കോനൻ ഡോയിലും ലൂയിസ് കാരോളും ഒക്കെ എന്റെ സ്വപ്നങ്ങളിൽ വരുവാൻ തുടങ്ങി. നീ ജോർജ് എലിയറ്റിന്റെ…”
“ആ മതി മതി.”
കെ ജി എഫിന്റെ പിന്നണി ഗാനത്തോടെ ദേഹം മുഴുവൻ കുളിര് കോരിക്കൊണ്ട് പറഞ്ഞു മുഴുവിപ്പുന്നതിനിടെ ജിന്റോ ഇടക്ക് കയറിയപ്പോൾ ജോജോ ചമ്മിപ്പോയി.
“നെനക്ക് ഇംഗ്ളീഷ് അറിയാം. അത്രയല്ലേ ഉള്ളൂ? അതിനിത്രേം ബിൾഡ് അപ്പ് വേണ്ട.”
കോൾ സെന്റർ 3 [കമൽ]
Posted by