“അപ്പൊ ഡീൽ…” ജിന്റോ ജോജോയുടെ കൈ പിടിച്ചു കുലുക്കി.
“തിങ്കളാഴ്ച്ച രാവിലെ എട്ട് മണിക്ക് ഞാൻ നിന്റെ വീട്ടിൽ വരും. റെഡിയായിട്ടിരുന്നോണം.”
“അതേ… ഒരു കാര്യം ചോദിക്കട്ടെ?”
“നീ ചോദിക്കെടാ മുത്തേ…”
“തിങ്കളാഴ്ച്ച ഇടാൻ ഒരു ഷർട്ട് കടം തരുമോ?”
ജിന്റോ ജോജോയുടെ മുഖത്തേക്ക് ഒരു വികാരവും കാട്ടാതെ നോക്കി.
“ഇല്ല.” ജിന്റോ എടുത്തടിച്ച പോലെ പറഞ്ഞു.
“എടാ… എനിക്ക് ഇടാൻ വേറെ നല്ല ഷർട്ടൊന്നുമില്ല.”
“നീ പുതിയതിട്ടോണ്ട് വന്നാൽ മതി. ഞായറാഴ്ച്ച പള്ളീൽ വന്നുണ്ടോ?”
“ആം… എന്റെ കയ്യിൽ പൈസയില്ല.”
“മൈരേ, അതെനിക്കറിയാം. പള്ളി കഴിഞ്ഞ് നമ്മൾ ടൗണിൽ പോകുന്നു. നിനക്ക് ഡ്രസ് എടുക്കുന്നു. എന്നാൽ വേറെ വർത്തമാനമില്ല. ഞാൻ പോണു.”
തോൽവി സമ്മതിച്ച് ജോജോ മിണ്ടാതെ നിന്നു.
“എത്ര നേരമായെടാ മുറീൽ കയറിയിരിക്കാൻ തുടങ്ങീട്ട്? എടാ ജോജോയെ… ഇങ്ങെറങ്ങി വന്നെടാ…” ബേബിച്ചേച്ചി അക്ഷമയായി വാതിലിൽ മുട്ടി.
“ഒറ്റ മിനിറ്റ് അമ്മിച്ചീ, ദാ വരുവാ…”
“എനിക്ക് പോവാൻ നേരമായെടാ ജോജോ… നീയെന്താ പുള്ളേരു കളിക്ക്യേണാ?”
ബേബിച്ചേച്ചി വീണ്ടും മുട്ടുന്നതിന് മുന്നേ അകത്തെ വാതിൽ തുറക്കപ്പെട്ടു. ഫോർമലായി ഡ്രസ് ചെയ്ത ജോജോ കഴുത്തിൽ ഒരു ടൈയും കുരുക്കി പുറത്തേക്കിറങ്ങി വന്നു.
“എന്റെ പൊന്നമ്മിച്ചീ… ഞാനിതൊന്നു തീർത്തോട്ടെ…”
“നിനക്കീ വാതില് തുറന്നിട്ട് ചെയ്താലെന്താ ചെക്കാ? എന്നാ ഒരുക്കവാ? ഒരു മാതിരി മണവാളന് ചമയുന്ന പോലെ. മണി ഏഴര കഴിഞ്ഞു. സ്കൂളീ പോവാൻ വൈകി.”
“ഒരു പത്തു മിനിറ്റ് വൈകിയെന്നും പറഞ്ഞ് സ്കൂളീന്ന് അമ്മിച്ചിയെ പുറത്താക്കത്തൊന്നുവില്ല. പരീക്ഷയടുത്ത പെണ്ണിനില്ലല്ലോ അമ്മിച്ചീ ഇത്രേം ആത്മാർത്ഥത?”
“ദേ ചെക്കാ, എന്റെ കയ്യീന്ന് വാങ്ങിക്കും നീ. കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു. ഒള്ള പണീം കളഞ്ഞ് കോമാളി വേഷോം കെട്ടി, നീയിതെന്തിനുള്ള പുറപ്പാടാ?”
“അമ്മിച്ചിയൊന്നു മിണ്ടതിരുന്നേ, ഈ കുന്തം കെട്ടാൻ പറ്റണില്ല. എന്റെ കോണ്സണ്ട്രേഷൻ പോണു.”
കോൾ സെന്റർ 3 [കമൽ]
Posted by