“അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും ചക്കരേ…”
അവൻ പറഞ്ഞത് അപ്പടി മനസ്സിലായില്ലെങ്കിലും ജോജോ ജിന്റോയുടെ പിന്നാലെ കെട്ടിടത്തിലേക്ക് കയറി. ഗ്ലാസ്സ് ഡോർ തുറന്ന് അകത്തു കയറിയപ്പോൾ മുഖത്തേക്ക് വീശിയ തണുത്ത കാറ്റേറ്റ് ജോജോയുടെ പേശികൾ അയഞ്ഞു. എന്നാ ഒരു മണം… ആഹാ… ഇതെവിടുന്നാ ഈ മണം? നാരകത്തിൽ പനിനീര് തളിച്ചത് പോലെ? പുതിയ അന്തരീക്ഷത്തിലെ തണുപ്പും സുഗന്ധവും ആസ്വദിച്ച് ഒന്ന് കണ്ണടച്ചു തുറന്നപ്പോൾ കണ്ടു, ഇടതു വശത്തെ റിസപ്ഷനിൽ ഇരിക്കുന്ന പെണ്ണ് അവനെ തന്നെ നോക്കി ചിരിക്കുന്നത്. താനൊരു വട്ടനാണെന്നു കരുതിക്കാണുമോ? തന്നെ കളിയാക്കി ചിരിക്കുവാണോ? തിരിച്ചു ചിരിക്കണോ? ചിരിച്ചില്ലെങ്കിൽ മോശം കരുതുമോ? ഇങ്ങനെ നൂറ് കൂട്ടം ചിന്തകൾ മനസ്സിലൂടെ കടന്നു പോകുന്ന നേരം മുന്നേ പോയ ജിന്റോ തിരികെ വന്നവന്റെ കയ്യിൽ പിടിച്ചു വലിച്ചു.
“ടാ ടാ… ഇങ്ങു വന്നേ…”
“ഏതാടാ ആ പെണ്ണ്? കൊള്ളാല്ലോ കാണാൻ?”
“പിന്നെ കാണാൻ കൊള്ളാത്ത ആരെയെങ്കിലും റിസപ്ഷനിൽ നിർത്തോ? എല്ലാത്തിനെയും നിനക്ക് പരിചയപ്പെടാം. നീയാദ്യം വന്ന കാര്യം കഴിക്ക്.”
ജിന്റോ ജോജോയെയും കൂട്ടി ലിഫ്റ്റിൽ കയറി. നാലാം നിലയിലേക്ക് ബട്ടൻ അമർത്തി.
“ഇവിടെ ആരേം കാണാനില്ലല്ലോ? ഒരുപാട് പേരൊണ്ട്, സുന്ദരികളൊണ്ട് എന്നൊക്കെ പറഞ്ഞിട്ട്? ഇതെന്നാടാ ഒറ്റപ്പെട്ടു നിൽക്കുന്നേ?”
“ആരും ഇല്ലാഞ്ഞിട്ടൊന്നുവല്ല. നമ്മള് വരാൻ വൈകിയതാ. എല്ലാവരും എത്തി. അകത്തുണ്ട് എല്ലാം. പാർക്കിങ്ങിലെ വണ്ടികളൊന്നും നീ കണ്ടില്ലേ?”
അപ്പോഴാണ് ജോജോയും ശ്രദ്ധിക്കുന്നത്. നേരണല്ലോ??? പുറത്ത് കുറച്ചല്ല, കുറച്ചധികം വണ്ടികളുണ്ടായിരുന്നു.
“ആ മുടിഞ്ഞ ട്രാഫിക് കാരണാ. ഇന്ന് ഇരുപത് മിനിറ്റ് ലേറ്റ് ആയാ പഞ്ച് ചെയ്തെ. ഇന്നത്തെ ഹാഫ് സാലറീടെ കാര്യത്തിൽ തീരുമാനമായി. നിന്റെ വാച് എന്തിയേ?”
“കയ്യിലുണ്ട്. അപ്പന്റെ വാച്ചാ. നടക്കൂല്ല.”
“അത് പെട്ടെന്ന് നന്നാക്കിക്കോ. ആവശ്യം വരും.”
ലിഫ്റ്റ് നാലാം നിലയിൽ എത്തിനിന്നു. ലിഫ്റ്റിന്റെ ഡോർ തുറന്ന് ഒരു കാൽ പുറത്തേക്ക് വച്ചതും മൂക്കിനൊരിടി കിട്ടി ജോജോ രണ്ടടി പിന്നിലേക്ക് വച്ചു. അവൻ മൂക്ക് പൊത്തി കണ്ണടച്ചു കൊണ്ട് ലിഫ്റ്റിൽ ചാരി നിന്നു. കറക്റ്റ് പാലത്തിന്റെ അവിടെത്തന്നെ കിട്ടിയത് കൊണ്ട് വേദന മൂലം അവന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്താ സംഭവിച്ചത് എന്നറിയാനവൻ മെല്ലെ കണ്ണു തുറന്ന് നോക്കി. ലിഫ്റ്റിന് പുറത്ത് കറുത്ത ചുരിദാർ അണിഞ്ഞ ഒരു പെൺകുട്ടി വീണു കിടക്കുന്നു. അടുത്തൊരു ഫയലും,
കോൾ സെന്റർ 3 [കമൽ]
Posted by