മൃഗം 32 [Master]

Posted by

ഇനി നിനക്കതിനൊരു അവസരം കിട്ടിയില്ലെങ്കിലോ?” പൌലോസ് തല ചെരിച്ച് പ്രിയങ്കയെക്കൂടി നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്.
“ഏയ്‌..നിങ്ങള്‍ ആരാണ്..വെറുതെ തടി കേടാക്കാതെ പോകൂ..ആ ആറു പോലീസുകാര് വീണു കിടക്കുന്നത് കണ്ടില്ലേ? പോകൂ..”
പ്രിയങ്ക പൌലോസിനെ നോക്കി വിളിച്ചു പറഞ്ഞു. അവള്‍ക്ക് അയാളോട് ചെറിയ ഒരു ഇഷ്ടം മനസ്സില്‍ ഉടലെടുത്തിരുന്നു. ദ്വിവേദിയുടെ അടികൊണ്ടു വീണ പോലീസുകാര്‍ പുതിയ സംഭവവികാസം കണ്ട് മെല്ലെ എഴുന്നേറ്റു.
“ഭ..വായടയ്ക്കടി നായെ” പൌലോസ് മുരണ്ടു. പിന്നെ ഇങ്ങനെ തുടര്‍ന്നു: “നിന്റെ മറ്റെവന്റെ പ്രകടനം കണ്ടു മതിവന്നില്ല എന്നല്ലേ നീ പറഞ്ഞത്? കണ്ടു മതിവന്നിട്ട് നീ പോയാല്‍ മതി..”
അവളെ രൂക്ഷമായി ഇരുത്തി ഒന്ന് നോക്കിയ ശേഷം പൌലോസ് ദ്വിവേദിയുടെ നേരെ തിരിഞ്ഞു:
“നീ ചോദിച്ചല്ലോ ഞാന്‍ ആരാണെന്ന്? പറയാം…അതറിഞ്ഞിട്ടു മതി പണി..ഞാന്‍ പൌലോസ്..കേരളാ പോലീസില്‍ ജോലി ചെയ്യുന്ന കൊച്ചി, മട്ടാഞ്ചേരി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍. നിന്നെ, കബീര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്…മനസ്സിലായോ? നീ എന്റെ ഒപ്പം വരും”
ദ്വിവേദി ചെറുതായി ഉള്ളില്‍ ഞെട്ടി എങ്കിലും അയാളത് പുറമേ പ്രകടിപ്പിച്ചില്ല.. പൌലോസിനെപ്പറ്റി ഡെവിള്‍സ് പറഞ്ഞത് അയാള്‍ കേട്ടതാണ്. തന്നെത്തേടി അവനിവിടെ എത്തി എങ്കില്‍, അത് അപകടകരമായ വരവ് തന്നെയാണ് എന്നയാളുടെ മനസ് വേഗത്തില്‍ കണക്ക് കൂട്ടി.
“നീ എന്നെ കൊണ്ടുപോകാന്‍ വന്നതാണ്‌ അല്ലെ?..കൂടെ വേറെ ആരും വന്നില്ലേ?” ദ്വിവേദി ഒന്നിളകി നിന്നുകൊണ്ട് ചോദിച്ചു.
“നിനക്ക് ഞാന്‍ മതിയെടാ..ആദ്യം ആ അവരാധിച്ചിയുടെ മോഹം നീ തീര്‍ത്തുകൊടുക്ക്..പിന്നെ നമുക്ക് പോകാം..” പൌലോസ് പുച്ഛഭാവത്തില്‍ അയാളെയും പ്രിയങ്കയും മാറിമാറി നോക്കി.
“അവന്റെ അഹങ്കാരം തീര്‍ക്ക്..അവന്‍ ജീവിതത്തില്‍ ഒരിക്കലും ഇനി സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കരുത്”
തന്നെ തുടരെ അവഹേളിച്ച പൌലോസിനെ കടുത്ത പകയോടെ നോക്കിക്കൊണ്ട് അങ്ങനെ പറഞ്ഞിട്ട് പ്രിയങ്ക നിലത്തേക്ക് കാറിത്തുപ്പി. ദ്വിവേദിയുടെ കണ്ണുകള്‍ ഇറുകി ചെറുതാകുന്നത് പൌലോസ് കണ്ടു. അയാള്‍ വെട്ടിത്തിരിഞ്ഞ് പ്രിയങ്കയെ ഒന്ന് നോക്കി. അടുത്ത സെക്കന്റില്‍ അയാളുടെ കൈ പൌലോസിന്റെ മുഖം ലക്ഷ്യമാക്കി ഒരു വെടിയുണ്ടയുടെ വേഗത്തില്‍ പാഞ്ഞടുത്തു. പക്ഷെ വേഗം തന്നെ അതില്‍ നിന്നും പൌലോസ് ഒഴിഞ്ഞുമാറിയെങ്കിലും കൈയ്ക്ക് ഒപ്പം വന്ന ദ്വിവേദിയുടെ വലതുകാല്‍ അയാള്‍ കണ്ടിരുന്നില്ല. നെഞ്ചില്‍ ചവിട്ടേറ്റ പൌലോസ് ടൈല്‍സ് ഇട്ടിരുന്ന തറയിലേക്ക് മലര്‍ന്നു വീണു.
പ്രിയങ്കയുടെ ചുണ്ടില്‍ പക കലര്‍ന്ന ഒരു ചിരി പടരുന്നത് ആ കിടപ്പില്‍ കിടന്നു പൌലോസ് കണ്ടു. അടുത്ത നിമിഷം പൌലോസിനെ ചവിട്ടിയ കാല്‍ നിലത്ത് കുത്തി മേലേക്ക് ഉയര്‍ന്ന ദ്വിവേദി കൈമുട്ടും കാല്‍മുട്ടും ഒരേപോലെ മടക്കി പൌലോസിന്റെ നെഞ്ചിലേക്ക് ശക്തമായി വീണു. പക്ഷെ അയാള്‍ പതിക്കുന്നതിനും സെക്കന്റിന്റെ പത്തില്‍ ഒന്ന് സമയം മുന്‍പ് പൌലോസ് ഉരുണ്ടുമാറിക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *