ഒറ്റപ്പെടലിൽ അവനെ തനിക്കൊപ്പം കൂട്ടിയാലോ എന്ന ചിന്തയും(ഒരു തരത്തിൽ പശ്ചാതാപത്തിൽ നിന്നും ഉടലെടുത്തതാവാം)വൈകിട്ട് പിരിവ് നടത്തുന്നതിനിടയിൽ അവളെ അവന് മുന്നിലെത്തിച്ചു.
നീയെന്താ ക്ലാസ്സിൽ കേറാതെ നടക്കുന്നെ.ആരോടുള്ള വാശി തീർക്കുവാ നീ.എന്നോടാണ് എങ്കിൽ നിന്റെ ഭാവി വച്ചാവരുത്.
അത് പിന്നെ ഞാൻ……
ഇന്നത്തെ കഴിഞ്ഞെങ്കിൽ വാ.ഞാൻ വിടാം.നിന്റെ വീട്ടുകാരെക്കണ്ട് കാര്യം പറഞ്ഞേക്കാം ഞാൻ.
വേണ്ട…. ഞാൻ പൊക്കോളാം.അല്പം കൂടിയുണ്ട്.
ശരി…ഞാൻ പോകുന്നു.എന്തായാലും
ഞാൻ അതിലെ വരുന്നുണ്ട്.ഒന്ന് കാണട്ടെ നിന്റെ അമ്മയെ…..
അവൾ പോയി…… അവൻ അവന്റെ വഴിക്കും.
*****
ആഴ്ച്ചയൊന്ന് കഴിഞ്ഞു എങ്കിലും മനു വീണ്ടും ക്ലാസ്സ് കട്ട് ചെയ്തുകൊണ്ടിരുന്നു.ചെറിയ സഹതാപത്തിലും ഭർത്താവിനോട് തോന്നുന്ന വെറുപ്പിലും അവനോട് തോന്നുന്ന ചെറിയ ഇഷ്ട്ടത്തിന്റെ
പുറത്ത് അന്ന് രാവിലെ പോകുന്ന വഴിക്ക് അവനെ തിരക്കിയവൾ
വീട്ടുമുറ്റത്തെത്തി.
ചാരിക്കിടന്ന വാതിൽ തുറന്ന്,
ആരെയും കാണാഞ്ഞിട്ട് അവൾ അകത്തേക്ക് കയറി….
“ആഹാ…… ഇവിടെ ആളുണ്ടായിട്ടാ.
ഞാൻ എത്ര വിളിച്ചു”പിന്നാമ്പുറത്തു നിന്നും കേറിവന്ന അവനോടവൾ ചോദിച്ചു.
ടീച്ചറെന്ന ഇവിടെ……എന്താ പതിവില്ലാതെ ഈ വഴിക്ക്.
മുങ്ങി നടക്കുന്ന ഒരാളെ കൂടെ
കൂട്ടാൻ വന്നതാ….എവിടെ അമ്മ?
ഇവിടില്ല.കുടുംബം വരെ പോയതാ.
എന്താ വിശേഷം……
ഇടക്ക് പോക്കുള്ളതാ…..
മ്മ്മ്മ്……നീ എന്താ ഞാൻ പറഞ്ഞിട്ടും
വരത്തെ.വന്നാൽ കേറത്തുമില്ല.
അത് പിന്നെ…. ആകെയൊരു മടുപ്പ്.
മുഖത്ത് നോക്കാനൊരു ചമ്മല്…..