വേണ്ടന്നെ,അവള് നാളെ അങ്ങ് വരാന്നല്ലേ പറഞ്ഞത്,വന്നോളുന്നെ.
ഇനിയീ നേരോല്ലാത്ത നേരം എന്തിനാ
യാത്ര തുടങ്ങുമ്പോൾ അവർ ഷീലയെ തന്റെ വീട്ടിലാക്കിരുന്നു.
അവളോടും കാര്യമാറിയിച്ച ശേഷം,
ഇടക്ക് ചാറുന്ന മഴയിലും അവരുടെ യാത്ര തുടർന്നു.
*****
പിറ്റേന്ന് ചിറ്റ്സിലെത്താനുള്ള
തത്രപ്പാടിനിടയിലാണ് ഫോൺ റിങ് ചെയ്തത്.ഫോൺ എടുത്തതും അപ്പുറെ ജാനകി പറഞ്ഞ വാർത്ത കേട്ട് ഞെട്ടിയ ഷൈലയുടെ കയ്യിൽ നിന്നു ഫോൺ താഴെവീണ് ചിതറി.
വീണ്ടും കൂട്ടിയോജിപ്പിച്ച ശേഷം ഒരുവിധം ഓണാക്കി രാജീവനെ വിളിക്കുമ്പോൾ കിട്ടുന്നുണ്ടായിരുന്നില്ല.സ്ഥലം നോക്കാൻ പോകുന്നു എന്നും
പറഞ്ഞ് രാവിലെ പോയതാണ് കക്ഷി
നാശം ഒരാവശ്യത്തിന് ഈ മനുഷ്യനെ കിട്ടില്ല.പണ്ടും അങ്ങനെ… ദാ ഇന്നും.
കയ്യിൽ കിട്ടിയതൊക്കെ വാരിച്ചുറ്റി അവൾ ചിറ്റ്സിലേക്ക് ഓടി.
ഓഫീസിൽ എത്തിയ ഷൈലജയെ കാത്ത് ജാനകി ഒരു വിറയലോടെ നിൽപ്പുണ്ടായിരുന്നു…വന്നപാടെ ജാനകിയെ ദഹിപ്പിച്ചൊന്ന് നോക്കി ഷൈല അകത്തേക്ക് കയറി.
പിന്നാലെ ജാനകിയും.
എന്താ ജാനകി….അവൻ കളക്ഷൻ ഏൽപ്പിക്കാഞ്ഞപ്പൊ ഒന്ന് വിളിക്കാൻ
തോന്നിയില്ലല്ലൊ നിങ്ങൾക്ക്.അല്ലെ
നൂറ് പ്രാവശ്യം വിളിക്കും ഓരോന്നിന് അതിന്റെ ഇടക്കേലും ഒന്ന് സൂചന തന്നിരുന്നേൽ…..
അത് പിന്നെ……രസീത് ബുക്ക് തീർന്നിരുന്നു.ഇന്നലെയാ കിട്ടിയത്.
ചോദിച്ചപ്പോൾ രസീതും എഴുതിക്കൊടുത്ത് ഒന്നിച്ചു കണക്ക് തരാന്നാ പറഞ്ഞത്.ഇന്നലെ മുതൽ ഇങ്ങോട്ട് കണ്ടില്ല.ഇന്ന് വരുമെന്ന് കരുതി പക്ഷെ………
ഇതിപ്പോ ഇവിടുന്ന് എത്ര പോയി.
രാവിലെ ആ കോൺട്രാക്ടർ കുറച്ചു പണം ഏൽപ്പിച്ചു.അത് വക്കാൻ
താഴെ ലോക്ക് റൂമിൽ ചെന്നതാ.
സംശയം തോന്നിയപ്പൊ ഒന്നുടെ നോക്കി.ഒരു മുപ്പത് ലക്ഷം കുറവുണ്ട് ഇതിപ്പോ നമ്മൾ രണ്ടാളും അല്ലാതെ അവനെയത് തുറക്കാറുള്ളു, വല്ലപ്പോഴാണ് എങ്കിലും.
അവൻ…… ഇങ്ങനെയൊന്ന് ചെയ്യൂന്ന് കരുതിയില്ല.നീ നിന്റെ ജോലിയൊന്നു നേരെ ചെയ്തിരുന്നേൽ,ചിലപ്പൊ
ഇതൊഴിവായെനെ.അന്നന്നത്തെ അപ്പോൾ തന്നെ ക്ലോസ്സ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്,പലതവണ.അതങ്ങനാ