അളിയൻ ആള് പുലിയാ 9 [ജി.കെ]

Posted by

“അയാൾ പുശ്ച ഭാവത്തിൽ ഒന്ന് ചിരിച്ചു…നീ ആ വിഷയങ്ങളൊക്കെ വിട് റംലാ…നമ്മുടെ മക്കൾ അറിഞ്ഞാലുള്ള നാണക്കേട് നീ ഓർത്തോ….കെട്ടിച്ച മൂന്നു മക്കളുടെ ഭാവിയെക്കുറിച്ചു നീ ഓർത്തോ…ഞാൻ ഒന്നും പറയുന്നില്ല…സമ്പത്തുണ്ടാക്കാൻ പാഞ്ഞപ്പോൾ കുടുംബം മറന്നു….എല്ലാം എന്റെ തെറ്റാണ്…..ഇനി ഇതിനെക്കുറിച്ചൊരു സംസാരവും വേണ്ടാ……നിനക്ക് നിന്റെ വഴി….എനിക്കെന്റെ വഴി…..

ഞാൻ അത്രയും ഓർത്തെടുത്തു……അവൾ ശരണ്യ ഒന്നും മിണ്ടാതെ കുറെ നേരം കൂടി നിന്നിട്ട്…തുടർന്ന്…..

അന്ന് ഖാദർകുഞ് മുതലാളി വന്നത് കയ്യിൽ ഒരു കുപ്പിയുമായിട്ടാണ്…..സമയം ഏകദേശം ഉച്ച കഴിഞ്ഞിരിക്കുന്നു….അവർ വീടിന്റെ പിന്നാമ്പുറത്തേക്കു പോയി….അച്ഛൻ വിളിച്ചു പറഞ്ഞു…മോളെ ഒരു ഗ്ലാസ് ഇത്തിരി വെള്ളം…..പിന്നെ കൊറിക്കാൻ മിസ്ച്ചറോ വല്ലോ ഉണ്ടെങ്കിൽ എടുത്തോ?ദേ….എന്റെ ഖാദർ ഗൾഫീന്നു വന്നപ്പോൾ സ്ഥിരം തരുന്ന  പടി…..കയ്യിലിരുന്ന റോത്മാൻസ് സിഗരറ്റു പൊക്കി കാണിച്ചു കൊണ്ട് അച്ഛൻ പറഞ്ഞത് ഓർക്കുന്നു……

“ഒരു ഗ്ലാസ് മതിയോ അച്ഛാ…..കാക്കയ്ക്ക് വേണ്ടേ….

“നമ്മക്കത് ഹറാമായ കാര്യമാ മോളെ…കാക്ക ചിരിച്ചുകൊണ്ട് പറഞ്ഞു……ഞാൻ ഗ്ലാസ്സുമായി പിന്നാമ്പുറത്തേക്ക് ചെന്ന്…..പിന്നെ ചെല്ലുമ്പോൾ കാണുന്നത് ഭയവിഹ്വലനായി നിൽക്കുന്ന കാക്കയെയും….തറയിൽ തെങ്ങിൻ ചുവട്ടിൽ കിടക്കുന്ന അച്ഛനെയുമാണ്……മുതലാളി ഓടി വരുന്നത് കണ്ടു ഞാൻ ഞെട്ടി നിന്ന് പോയി….വന്നു എന്റെ കാലിൽ വീണുകൊണ്ട് കരഞ്ഞു…… “മോളെ എന്നോട് പൊറുക്കണം മോളെ….എനിക്ക് ജീവിക്കണം…ഞാൻ എന്തും തരാം….നീ എന്റെ നാല് പെൺമക്കളെയും പോലെയാണ്…..ഇവൻ …..ഇവൻ…ചെയ്തതെന്തെന്നു അറിയുമോ? ഇവനെ ഞാൻ എന്റെ കൂടെ പൊറപ്പിനെ പോലെയല്ലേ കണ്ടത്….ആ ഇവാൻ….മോളെ …..

ഞാൻ ഒരു വല്ലാത്ത മാനസിക അവസ്ഥയിൽ ആയിരുന്നു……മുതലാളി തെങ്ങിന് ചുവട്ടിലിരുന്ന കുപ്പിയും മിസ്ച്ചറും എല്ലാം മാറ്റി…..അച്ഛൻ ചലനമറ്റു കിടക്കുന്നു…..ഒരു കണക്കിന് ഞാനാലോചിച്ചപ്പോൾ അയാൾ ചെയ്ത തെറ്റിന്റെ കാഠിന്യം എനിക്ക് മനസ്സിലായി….അച്ഛനും മോശമല്ലല്ലോ…..ഞാൻ സൂരജേട്ടനെ വിളിച്ചു….സൂരജേട്ടൻ എത്തിയപ്പോൾ മുതലാളി ഞാൻ എന്തെങ്കിലും പറയും മുമ്പ് കയറി പറഞ്ഞു…”മോനെ സൂരജേ…..വാസു…..പോയി…..

സൂരജേട്ടനോട് മുതലാളി പറഞ്ഞത്….മുതലാളിക്ക് കരിക്കിനായി കയറിയപ്പോൾ മദ്യലഹരിയിൽ കാൽ വഴുതി വീണു മരിച്ചു എന്നാണു……അതായി പിന്നീടുള്ള വാർത്തയും….അത് മറച്ചു പിടിക്കാൻ എനിക്ക് ഞാൻ ആവശ്യപ്പെടാതെ തന്നെ പണം തന്നു കൊണ്ടിരുന്നു…..ശരണ്യ പറഞ്ഞു…അല്ലാതെ ഇക്കാ കരുതും പോലെ…..

Leave a Reply

Your email address will not be published. Required fields are marked *