അളിയൻ ആള് പുലിയാ 9 [ജി.കെ]

Posted by

നൈമക്കെന്താണ് ഇത്രപെട്ടെന്ന് ഒരു മാറ്റം വരാൻ കാരണം….ഉമ്മയുടെ തല ഭിത്തിയിൽ ചേർത്തിടിച്ചത് അവളാണെന്നു പറയുന്നു…..ഉമ്മയുടെ നടത്തിലും സംസാരത്തിലുമൊക്കെ ഒരു പന്തികേട്…..ഉമ്മ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അവളെഴുന്നേറ് റംല പോയ വഴിയേ പോയി…..വാപ്പയെ ചികിത്സിച്ച ഡോക്ടർ ..ഹനീഫിന്റെ ഡോർ കണ്ടപ്പോൾ നിന്ന്….അവൾ ക്‌നോക്ക് ചെയ്തു…..”എസ് കമിന്…..അകത്തേക്ക് കടന്നു വന്ന ആലിയയെ കണ്ടു റംല ഞെട്ടി…..സംസാരം പകുതി വഴിയിൽ നിന്നിരുന്നു…”ഡോക്ടർ ഞാൻ ആലിയ ഫാറൂക്ക്…..മരിച്ച ഖാദർകുഞ്ഞിന്റെ മൂത്ത മകളാണ്…..ഇത് എന്റെ ഉമ്മയാണ് റംല….

“അത് മിസ്സിസ് ആലിയ…ഞാൻ പറയുകയായിരുന്നു……അപ്പോൾ പറയരുതെന്നർത്ഥത്തിൽ റംല കണ്ണ് കാണിക്കുന്നുണ്ടായിരുന്നു..പക്ഷെ അത് ഡോക്ടർ കണ്ടില്ല……അയാൾ തുടർന്ന്…..റംലയുടെ സകല നാഡീ നരമ്പുകളും തളർന്നു…ഖാദർ കുഞ്ഞിന്റെ മരണം ഒരു സ്വാഭാവിക മരണമല്ല..ശ്വാസ കോശത്തിനുണ്ടായ തടസ്സം….ഒരു പക്ഷെ സോഫ്റ്റ് ആയ എന്തോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതാകാം…..അതുമല്ലെങ്കിൽ എനി ഡെസ്റ്റഡ് പാർട്ടിക്കിൾസ് ഉള്ളിൽ ചെന്നതുമാകാം….ഇതൊരു മർഡർ ആണോ എന്ന് സംശയിക്കുന്നു……പക്ഷെ അത് ഹോസ്പിറ്റലിന്റെ റെപ്യൂട്ടേഷനെ ബാധിക്കും എന്നുള്ളത് കൊണ്ടും പിന്നെ പോലീസ് കേസ് ഫർതർ പ്രൊസീജർസ് എല്ലാം ആവുമ്പോൾ മൃതദേഹം വിട്ടു തരാൻ തന്നെ സമയമെടുക്കും…..പിന്നെ അറിയാല്ലോ…..ഏഴെട്ടു കൊല്ലം കോടികൾ മുടക്കിയാണ് ഞങ്ങൾ ഈ ഡോക്ടർ പദവിയിലെത്തുന്നത്…..അപ്പോൾ മറ്റു ബാർഗൈനിങ് ഒന്നുമില്ല…ഒരു ടെൻ ലാഖ്‌സ് അത് വൈറ്റ് മണിവേണ്ടാ……ബ്ളാക്ക് ആയി മൃതദേഹം എത്തിക്കാൻ പോകുന്ന സുന്ദരേശൻ എന്ന ആംബുലൻസ് ഡ്രൈവറെ ഏൽപ്പിക്കുക….പിന്നെ ഹോസ്പിറ്റൽ ബിൽസും സെറ്റിൽ ചെയ്യുക……എന്താണെങ്കിലും പറഞ്ഞുകൊള്ളൂ…..അതിനനുസരിച്ചു നീങ്ങാം…

“കാശ് തരാം ഡോക്ടർ…റംലയാണ് പറഞ്ഞത്…….എല്ലാം ആലിയ അറിഞ്ഞിരിക്കുന്നു…..പക്ഷെ റംലയെ അതിശയിപ്പിച്ചത്…..ആലിയയുടെ അടുത്ത മറുപടിയാണ്……ഡോക്ടർ ഈ പണം നൽകി കഴിഞ്ഞാൽ ഫർതർ ബ്ളാക്ക് മെയിലിംഗ് ഒന്നുമുണ്ടാകില്ലല്ലോ…..

“ഇതെന്താ ഞങ്ങൾക്കതിനാണോ നേരം…ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു….

“ഡോക്ടർ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ഡോക്ടർ സാധിച്ചു തരുമോ? ആലിയ തിരക്കി…

Leave a Reply

Your email address will not be published. Required fields are marked *