മൃഗം 33 [Master] [Climax]

Posted by

“അമ്മ വിഷമിക്കണ്ട..അവള്‍ക്ക് വിഷമം ഉണ്ടാകുന്ന തരത്തില്‍ ഞാന്‍ സംസാരിക്കില്ല..എന്തായാലും അവളെ നമുക്ക് ഇങ്ങനെ വിട്ടുകളയാന്‍ പറ്റില്ലല്ലോ..ഇതെന്റെ അവസാന ശ്രമം ആണ്…ബാക്കിയൊക്കെ ഈശ്വര നിശ്ചയം പോലെ..” വാസു ഒരു നെടുവീര്‍പ്പോടെയാണ് അത് പറഞ്ഞത്.
അങ്ങനെ ശങ്കരനും രുക്മിണിയും വൈകുന്നേരം ദിവ്യയോട് പറഞ്ഞിട്ട് പോയിക്കഴിഞ്ഞിരുന്നു. വാസു ചെല്ലുമ്പോള്‍ ദിവ്യ കാവിവസ്ത്രം ധരിച്ച് പൂജാമുറിയില്‍ ഇരുന്നുകൊണ്ട് നാമജപം നടത്തുകയായിരുന്നു. മദ്യലഹരി കുറഞ്ഞു പോയാല്‍ അത് തുല്യ അളവില്‍ നിര്‍ത്താന്‍ അവന്‍ അരക്കുപ്പി സ്പിരിറ്റ്‌ വേറെ വാങ്ങിയിരുന്നു. അടുക്കളയില്‍ ചെന്ന് അതില്‍ നിന്നും അല്പം കുടിച്ച്, രുക്മിണി ഉണ്ടാക്കി വച്ചിരുന്ന മീന്‍ എടുത്ത് രുചിച്ച ശേഷം അവന്‍ പുറത്തിറങ്ങി.
ദിവ്യയുടെ നാമജപം ഏതാണ്ട് ഒരു മണിക്കൂറില്‍ ഏറെ നീണ്ടു. അവള്‍ പുറത്തിറങ്ങി വാസുവിനെ ശ്രദ്ധിക്കാതെ പകയോടെ തന്റെ മുറിയിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വേഷം മാറി അരപ്പാവാടയും ബ്ലൌസും ധരിച്ച് അടുക്കളയിലേക്ക് പോകുന്നത് വാസു കണ്ടു.
“ദിവ്യെ..ഇവിടെ വാ..എനിക്ക് നിന്നോട് ചിലത് സംസാരിക്കണം”
അവളെ നോക്കി വാസു വിളിച്ചു പറഞ്ഞു. ദിവ്യ വെട്ടിത്തിരിഞ്ഞ് അവനെ ഒന്ന് നോക്കി. അവളുടെ കണ്ണുകളില്‍ തീ കത്തുന്നത് വാസു ഞെട്ടലോടെ കണ്ടു. അവളുടെ മുഖത്തെ ഭാവമാറ്റം ധീരനായ അവനില്‍പ്പോലും ഭയം ഉളവാക്കി.
“ഭ നായെ..നിനക്ക് എന്നോട് സംസാരിക്കാന്‍ എങ്ങനെ ധൈര്യം വന്നു? എവിടെ നിന്നോ വലിഞ്ഞു കയറി വന്ന തെണ്ടി..നാണമില്ലാത്തവന്‍..എന്റെ അച്ഛനെയും അമ്മയെയും മയക്കി കയറിക്കൂടിയിരിക്കുന്ന വൃത്തികെട്ടവന്‍..എന്റെ പട്ടിക്ക് പോലും നിന്നോട് സംസാരിക്കണ്ട..എനിക്ക് നിന്നെ കാണുന്നത് തന്നെ വെറുപ്പാണ്.. പുഴുവരിച്ച നായയെക്കാള്‍ നിന്നെ ഞാന്‍ വെറുക്കുന്നു………………..”
വീടാണ് എന്ന് പോലും ഓര്‍ക്കാതെ ദിവ്യ നിലത്തേക്ക് ശക്തമായി കാറിത്തുപ്പി; ഉന്മാദം പിടിച്ചവളെപ്പോലെ ഭ്രാന്തമായ ഭാവത്തോടെ കിതച്ചുകൊണ്ട് അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍……………………………………
വാസുവിന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന മൃഗം ഒന്നിളകി; അത് ഉറക്കെ ഒന്ന് മുരണ്ടു…
വാസു പക്ഷെ സ്വയം നിയന്ത്രിച്ചു. അവളുടെ മനസ്‌ വിഷമിപ്പിക്കുന്ന തരത്തില്‍ സംസാരിക്കില്ല എന്ന് താന്‍ അമ്മയ്ക്ക് വാക്ക് നല്‍കിയതാണ്. അതുകൊണ്ട് അവള്‍ എത്ര മോശമായി പെരുമാറിയാലും തനിക്ക് നിയന്ത്രിച്ചേ പറ്റൂ.
“ദിവ്യ..നീ ഇത്രയ്ക്ക് രോഷം കൊള്ളണ്ട കാര്യമില്ല..നീ ഇവിടെ വരുക..വന്നെ പറ്റൂ..” വാസു എഴുന്നേറ്റ് അവളെ നോക്കി.
“നാണവും മാനവും ഇല്ലാത്തവനെ..നിനക്ക് ഈ വീട്ടില്‍ നിന്നും പൊയ്ക്കൂടെ? എനിക്ക് നിന്നോട് സംസാരിക്കണ്ട..എനിക്ക് നിന്നെ കാണണ്ട..അറപ്പാണ് എനിക്ക് നിന്നെ..അറപ്പ്”
ദിവ്യ പൂര്‍വ്വാധികം ഉച്ചത്തില്‍ അവനോട് അലറി. ഹിസ്റ്റീരിയ ബാധിച്ചത് പോലെ ആയിരുന്നു അവളുടെ പ്രകടനം.
“എടി പെണ്ണെ….നിന്റെ മനസ് ഞാന്‍ കാണുന്ന കാലം മുതല്‍ സ്ഥിരത ഇല്ലാത്തതാണ്. നിനക്ക് മാനസികമായ വൈകല്യം ഉണ്ടെന്നുള്ളത് നീ തിരിച്ചറിയണം. അത് നിനക്ക് ബോധം വയ്ക്കാന്‍ സഹായിക്കും..

Leave a Reply

Your email address will not be published. Required fields are marked *