മനുഷ്യസ്നേഹിയുമാക്കി സമൂഹത്തിനു സമ്മാനിച്ച ഒരമ്മയുടെ ത്യാഗത്തിന്റെ കഥ ഇദ്ദേഹത്തിന്റെ പിന്നിലുണ്ട്. തെറ്റിപ്പോകാമായിരുന്ന സാഹചര്യങ്ങളില്‍ അവന് തക്കതായ ഉള്‍ക്കാഴ്ച നല്‍കി ഒരു ഉത്തമ പുരുഷനാക്കി മാറ്റാന്‍ സഹായിച്ച ഒരു വന്ദ്യനായ വൈദികന്റെ ഇടപെടലുകള്‍ ഉണ്ട്. അവന് താങ്ങും തണലുമായി നിന്ന ഒരു വളര്‍ത്തച്ഛന്റെ പ്രയത്നങ്ങളും ഉണ്ട്. അതെ..ഡോണ ഈ ഉദ്യമത്തിലൂടെ നേടിയ ഏറ്റവും വലിയ നേട്ടം വാസു എന്ന സഹോദരനെ നേടിയതാണ്..സ്വന്തം അമ്മയുടെ ഉദരത്തില്‍ ജനിച്ചാല്‍ മാത്രമേ സഹോദര സഹോദരീബന്ധം ഉണ്ടാകൂ എന്ന് കരുതുന്ന നമ്മുടെ മുന്‍പില്‍, ഈ സഹോദരനും സഹോദരിയും ഒരു മഹാത്ഭുതമാണ്…മഹാത്ഭുതം. അതിക്രൂരമായി പിച്ചി ചീന്തപ്പെടുമായിരുന്ന അവന്റെ ഈ സഹോദരിയെ ദൈവനിയോഗം അനുസരിച്ച് തക്ക സമയത്ത് രക്ഷപെടുത്തി ആ ക്രിമിനലുകളെ എന്റെ കൈകളില്‍ ഏല്‍പ്പിച്ചത് ഈ ധീരനായ യുവാവാണ്..ഡോണയുടെ അമ്മയുടെയോ അച്ഛന്റെയോ മകനായി ജനിക്കാതെ പോയിട്ടും അവളുടെ സഹോദരനായി മാറിയ ഈ ചെറുപ്പക്കാരന്‍..”
ദിവ്യ പൊട്ടിക്കരഞ്ഞുപോയി. കേട്ടുകൊണ്ടിരുന്നത് അവള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതിനും വളരെ വളരെ മുകളില്‍ ആയിരുന്നു. മുഖം കുനിച്ച് കണ്ണുകള്‍ തുടയ്ക്കുന്ന ഡോണയെ നോക്കി ദിവ്യ ഉറക്കെ കരഞ്ഞു.
“ഏയ് ദിവ്യ..കരയാതെ..” വാസു അവളുടെ ശിരസ്സ് പിടിച്ച് തന്റെ തോളില്‍ ചാരി അവളെ തഴുകിക്കൊണ്ട് പറഞ്ഞു.
“അതെ..ഞാന്‍ ഈ പരിപാടി അവതരിപ്പിച്ചത് മുന്‍പ് ഞാന്‍ ആവശ്യപ്പെട്ട ഒരു പ്രോഗ്രാം ഞങ്ങളുടെ എം ഡി അന്ന് നിരസിച്ചതിന് പകരമായി എനിക്ക് ഇഷ്ടമുള്ള എന്തും, ഏതെങ്കിലും ഒരു ദിവസം പ്രൈം ടൈമില്‍ ചെയ്തോളാന്‍ അദ്ദേഹം നല്‍കിയ അനുമതി മൂലമാണ്. ഇത് എന്റെ അനുജത്തിക്കുട്ടിയായ ദിവ്യയ്ക്ക് ഞാന്‍ നല്‍കുന്ന എന്റെ ഏറ്റവും വലിയ സമ്മാനമാണ്..കാരണം എന്റെ സഹോദരന്‍ വാസു ജീവിതത്തില്‍ ആകെ ഒരു പെണ്‍കുട്ടിയെ മാത്രമേ അവന്റെ പെണ്ണായി കണ്ടിട്ടുള്ളൂ..സ്നേഹിച്ചിട്ടുള്ളൂ..അത് ദിവ്യയെ മാത്രമാണ്. മനസില്‍ പോലും അവളെയല്ലാതെ മറ്റൊരു പെണ്ണിനേയും വരിച്ചിട്ടില്ലാത്ത അവന്‍ അവളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എന്റെ കുഞ്ഞനുജത്തിയെ അറിയിക്കാന്‍ എനിക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ തിരഞ്ഞെടുത്ത ഒരു വഴി കൂടിയാണ് ഇത്..ദിവ്യ..ലോകം കേള്‍ക്കെ ഞങ്ങള്‍ പറഞ്ഞ ഈ സത്യം നീ കേള്‍ക്കുന്നുണ്ടല്ലോ അല്ലെ…”
അത് പറഞ്ഞപ്പോള്‍ ഡോണയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
ദിവ്യ ഉറക്കെ കരഞ്ഞു കൊണ്ട് കൈകള്‍ കൂപ്പി നിലത്തേക്ക് സാഷ്ടാംഗം വീണു. അവള്‍ ആ കിടപ്പില്‍ എത്ര നേരം കരഞ്ഞു എന്ന് വാസുവിന് അറിയില്ലായിരുന്നു. കാരണം അവന്‍ അടുത്ത പെഗ് ഒഴിക്കാന്‍ അടുക്കളയിലേക്ക് പോയിരിക്കുകയായിരുന്നു അപ്പോള്‍.
——————————————-
“ഇച്ചായാ..ഞാനൊരു കാര്യം ചോദിച്ചോട്ടെ?”