“ഞാന്‍ പറഞ്ഞു കൊടുത്തു” ദിവ്യ തലയാട്ടിക്കൊണ്ട് അവനെ നോക്കി കുട്ടികളെപ്പോലെ അങ്ങനെ പറഞ്ഞപ്പോള്‍ വാസു മെല്ലെ എഴുന്നേറ്റു.
“ഇരിക്കടാ അവിടെ..സത്യമാണോടാ ഇവള് പറഞ്ഞത്?” ഡോണ ചോദിച്ചു.
“എന്നതാടീ കാര്യം?” പൌലോസ് കാര്യം മനസിലാകാതെ ചോദിച്ചു.
“ഇച്ചായാ ഇവന്‍..ഈ മൃഗം ഈ പെണ്ണിനെ…”
“പെണ്ണിനെ? എന്നാ ചെയ്തു..”
“എന്നാലും നീ ഇത്തരക്കാരന്‍ ആയിരുന്നല്ലോടാ..പാവം ഈ കൊച്ചിനെ നീ …”
“ങേ..ആണോടാ വാസൂ…”
വാസു തല ചൊറിഞ്ഞുകൊണ്ട് പരുങ്ങലോടെ പൌലൊസിനെയും ഡോണയെയും നോക്കിയപ്പോള്‍ പൌലോസ് പൊട്ടിച്ചിരിച്ചു.
“എന്നാ ഇച്ചായാ ഒരുമാതിരി ആളെ കളിയാക്കുന്ന ചിരി….” ഡോണ ദിവ്യയെ ചേര്‍ത്തു പിടിച്ച് കോപത്തോടെ ചോദിച്ചു.
“എടി ഭാര്യെ..ഈ കുട്ടിപ്പിശാചിനെ നന്നാക്കാന്‍ ഞാനും ഇവനും കൂടി ആലോചിച്ചിട്ട് വേറെ ഒരു വഴിയും കണ്ടില്ല…തല പുകഞ്ഞു പുകഞ്ഞു ഞങ്ങള്‍ അവസാനം എത്തിച്ചേര്‍ന്ന ഏകവഴി അതുമാത്രമായിരുന്നു…അല്ല..അതിനിപ്പോള്‍ എന്നതാ കുഴപ്പം. അവള്‍ അവന്റെ പെണ്ണല്ലേ..അല്ലെടീ?”
പൌലോസ് മുഖത്തേക്ക് നോക്കി അങ്ങനെ ചോദിച്ചപ്പോള്‍ ദിവ്യ നാണിച്ച് തല കുനിച്ചു..അവള്‍ മെല്ലെ മുഖം ഉയര്‍ത്തി തുടുത്ത മുഖത്തോടെ വാസുവിന്റെ കണ്ണിലേക്ക് നോക്കി….ഒരു നവവധുവിനെപ്പോലെ..
“അത് ശരി അപ്പോള്‍ രണ്ടാളും കൂടി ചേര്‍ന്നുള്ള പ്ലാന്‍ ആയിരുന്നു അല്ലെ..വിശ്വസിക്കാന്‍ പറ്റില്ല ഈ രണ്ടിനെയും അല്ലേടി മോളെ” ഡോണ അങ്ങനെ പറഞ്ഞപ്പോള്‍ ദിവ്യ തലയാട്ടി.
“അല്ല..നിന്റെ സ്വാമിക്ക് സുഖം തന്നെ ആണോടീ?” പൌലോസ് ദിവ്യയോട് ചോദിച്ചു.
“പോ ഇച്ചായാ..ഹും..ചേച്ചി..കേട്ടോ എന്നെ കളിയാക്കുന്നത്..” ദിവ്യ ചിണുങ്ങി.
“നമുക്ക് അവനെപ്പോയി ഒന്ന് കണ്ടാലോ സാറേ?” വാസു ചോദിച്ചു.
“പൊയ്ക്കളയാം..നമ്മളിപ്പോള്‍ അളിയനും അളിയനും ആയ സ്ഥിതിക്ക്.. ഒരളിയന്റെ ആഗ്രഹം മറ്റേ അളിയന്‍ സാധിച്ചു കൊടുക്കണ്ടേ..എന്നാല്‍ ഉടനെ തന്നെ പോകാം; എനിക്കവന്റെ കാര്യം ഇവളുടെ അമ്മ പറഞ്ഞപ്പോള്‍ മുതല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നുണ്ട്..” പൌലോസ് പോകാന്‍ തയാറായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“എന്റെ ദൈവമേ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും പ്രാന്താണോ..അയാള്‍ അവിടെങ്ങാനും ജീവിച്ചു പൊക്കോട്ടെ..തല്ലും അടിപിടിയും ഇത്രയ്ക്ക് തലയ്ക്ക് പിടിച്ച രണ്ടെണ്ണം..നമ്മുടെ ഗതി എന്താകുമെടി കൊച്ചെ…”
ഡോണ വാസുവിനെയും പൌലൊസിനെയും നോക്കിയ ശേഷം ദിവ്യയോട് ചോദിച്ചപ്പോള്‍ ദൈവത്തിനു മാത്രം അറിയാം എന്ന ഭാവത്തില്‍ അവള്‍ മുകളിലേക്ക് നോക്കി കൈ മലര്‍ത്തി. അതുകണ്ട മൂവരും ഉറക്കെ ചിരിച്ചു…..
The End