മൃഗം 33 [Master] [Climax]

Posted by

ഒപ്പം അതിവേദന കൊണ്ട് അലറിക്കരഞ്ഞ അര്‍ജ്ജുന്റെ ശബ്ദവും. മുറി തുറന്നു പുറത്തേക്ക് വന്ന പുന്നൂസും ഡോണയും റോസ്ലിനും ആ കാഴ്ച കണ്ടു ഞെട്ടി. വാസുവിന്റെ കൈയില്‍ വെട്ടിത്തിളങ്ങുന്ന ഒരു കത്തി പ്രത്യക്ഷപ്പെട്ടത് അവര്‍ കണ്ടു.
“വാസൂ..പ്ലീസ്..കൊല്ലരുത്..എന്നെ കൊല്ലരുത്..” വിരലുകള്‍ ഒടിഞ്ഞ അര്‍ജ്ജുന്‍ നിലവിളിച്ചു. നിലത്ത് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടന്ന സ്റ്റാന്‍ലിയും മാലിക്കും അക്ബറിന്റെ നീട്ടിയ തോക്കിന്റെ മുന്‍പില്‍ കൂടുതല്‍ നിസ്സഹായരായിരുന്നു.
“എന്റെ ഡോണയെ മലിനമാക്കിയ നിന്റെ ഈ ചുണ്ടുകള്‍, ഇനി വേണ്ട…..”
വാസു അവന്റെ മുഖം പിടിച്ച് കവിളില്‍ വിരലുകള്‍ അമര്‍ത്തി ചുണ്ടുകള്‍ കൂര്‍പ്പിച്ചു. പിന്നെ കത്തിയെടുത്ത് അതിന്റെ അരികില്‍ പിടിച്ചു. അവന്റെ കണ്ണുകളില്‍ പകയുടെ അഗ്നി ആളിക്കത്തി.
“വാസൂ..വേണ്ട..അവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിച്ചാല്‍ മതി..പോലീസ് ഉടന്‍ ഇവിടെ എത്തും..വേണ്ട വാസൂ…വേണ്ട..”
ഡോണ ഓടിയെത്തി അവന്റെ കൈകളില്‍ പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ മുഖത്തേക്ക് അവന്‍ നോക്കിയപ്പോള്‍ ദയനീയമായി വേണ്ട എന്നവള്‍ തലയാട്ടി. വാസു കത്തി അവന്റെ മുഖത്ത് നിന്നും നീക്കി.
“കണ്ടോടാ നായെ…നീ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും നിന്റെ വേദന പോലും കാണാന്‍ ശക്തി ഇല്ലാത്തവള്‍ ആണ് എന്റെ ഈ പെങ്ങള്‍..എങ്ങനെ തോന്നിയെടാ നിനക്ക് ഇവളോട്‌ അങ്ങനെയൊക്കെ ചെയ്യാന്‍..”
അവന്റെ അടിവയറ്റില്‍ ശക്തമായി ഇടിച്ചുകൊണ്ട് വാസു അങ്ങനെ പറഞ്ഞപ്പോള്‍. അവന്‍ മലര്‍ന്നടിച്ചു വീണ്ടും ബോധരഹിതനായി നിലത്തേക്ക് വീണു. പുറത്ത് പോലീസ് വാഹനങ്ങളുടെ വെളിച്ചം നിറയുന്നത് അവര്‍ കണ്ടു. ബൂട്ടിട്ട കാലടി ശബ്ദം വെളിയില്‍ മുഴങ്ങിയപ്പോള്‍ പുന്നൂസ് കതക് തുറക്കാനായി അങ്ങോട്ട്‌ ഓടി.
എസി പി ഇന്ദുലേഖയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഉള്ളിലേക്ക് ഇരച്ചുകയറുന്നത് നിസ്സഹായതയോടെ സ്റ്റാന്‍ലിയും മാലിക്കും കണ്ടു; അര്‍ജ്ജുന്‍ പക്ഷെ ബോധമില്ലാതെ കിടക്കുകയായിരുന്നു.
———————————-
“ഇന്ദു മാഡം ആണ് വാസുവിന് അര്‍ദ്ധരാത്രിയില്‍ തന്നെ പോലീസ് റിമാന്റില്‍ നിന്നും നാടകീയമായി മോചനം ലഭിക്കാന്‍ വേണ്ടി പ്രയത്നിച്ചത്..അതുകൊണ്ടാണ് എന്റെ പെണ്ണിന്റെ മാനം ആ കാട്ടാളന്മാരില്‍ നിന്നും രക്ഷിക്കാന്‍ അവന് സാധിച്ചതും..” പൌലോസ് പറഞ്ഞു.
ഡെവിള്‍സിന്റെ അറസ്റ്റിനു ശേഷം, ദ്വിവേദിയെ അവര്‍ക്കൊപ്പം കോടതി പോലീസ് റിമാന്റില്‍ വിട്ട ദിവസം പൌലോസും ഇന്ദുലേഖയും വാസുവും ഡോണയ്ക്കും പുന്നൂസിനും റോസ്ലിനും ഒപ്പം പുന്നൂസിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ കൂടിയിരിക്കുകയായിരുന്നു.
“ഏയ്‌..ഡോണ്ട് ടോക്ക് നോണ്‍സെന്‍സ് പൌലോസ്..എല്ലാം സ്വയം ചെയ്തിട്ട് എനിക്ക് ഒരു കാരണവും ഇല്ലാതെ ക്രെഡിറ്റ് നല്‍കുന്നു..” ഇന്ദുലേഖ കോപം നടിച്ചുകൊണ്ട് തുടര്‍ന്നു:

Leave a Reply

Your email address will not be published. Required fields are marked *