മൃഗം 33 [Master] [Climax]

Posted by

“നിനക്ക് അറിയുമോ ഡോണ, നിന്റെ ഈ കെട്ടിയവന്‍..സോറി..കെട്ടാന്‍ പോകുന്ന മണവാളന്‍ ചെയ്ത പണി? യു പി ഡിജിപിയെക്കൊണ്ട് കേരളാ ഡിജിപിയെ വിളിപ്പിച്ചു. അദ്ദേഹം നേരില്‍ വെരിഫൈ ചെയ്ത തെളിവുകള്‍ ഉറപ്പിച്ചുകൊണ്ട് ദ്വിവേദിയുടെ കുറ്റസമ്മതം രേഖപ്പെടുത്തി മെയിലും അയപ്പിച്ചു. അതേത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമം ശക്തമായി അനുശാസിക്കുന്ന, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന കാര്യം ഓര്‍മ്മപ്പെടുത്തി പോലീസ് റിമാന്റില്‍ നിന്നും വാസുവിനെ എത്രയും വേഗം പുറത്തിറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. മുഖ്യമന്ത്രി ആണ് വാസുവിനെ എത്രയും വേഗം മോചിപ്പിക്കണം എന്ന് അവനെ റിമാന്റില്‍ വിട്ട ജഡ്ജിക്ക് സന്ദേശം നല്‍കിയത്. അതോടെ ഡിജിപി ഇതുമായി ബന്ധപ്പെട്ട് എനിക്ക് ചാണ്ടിയെ സസ്പെന്റ് ചെയ്തുകൊണ്ട് അയച്ച മെസേജിന്റെ ഒപ്പം ജഡ്ജിയെ വീട്ടില്‍ ചെന്ന് കണ്ട് റിലീസ് ഓര്‍ഡര്‍ വാങ്ങാനുള്ള നിര്‍ദ്ദേശവും ലഭിച്ചു. രാത്രി പത്തുമണിക്ക് കിട്ടിയ സന്ദേശവുമായി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാണ് റിലീസ് ഓര്‍ഡര്‍ സൈന്‍ ചെയ്യിച്ചത്..ഫോര്‍മാലിറ്റികള്‍ കഴിഞ്ഞു വാസു പുറത്തിറങ്ങുമ്പോള്‍ സമയം പതിനൊന്നര. പൌലോസ് പറഞ്ഞതനുസരിച്ച് വാസുവിനെ ഉടന്‍ തന്നെ ഞാന്‍ നിന്റെ വീട്ടിലേക്ക് അയച്ചു..അവിടെയെത്തിയ ശേഷമുള്ളത് അവന്‍ പറയട്ടെ..” ഇന്ദു വാസുവിനെ നോക്കി.
“ഞാനവിടെ എത്തുമ്പോള്‍ പുറത്ത് ഒരു വണ്ടി കിടപ്പുണ്ടായിരുന്നു..എനിക്ക് അപ്പോള്‍ത്തന്നെ സംശയം തോന്നി..പിന്നെയാണ് ഞാന്‍ കെട്ടിയിട്ട നിലയില്‍ അക്ബര്‍ ഇക്കയെ കണ്ടത്. അദ്ദേഹം എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. വായില്‍ തിരുകിയിരുന്ന തുണി മാറ്റി കെട്ടഴിച്ചു സ്വതന്ത്രനാക്കിയപ്പോള്‍ ഡെവിള്‍സ് ഉള്ളിലേക്ക് പോയ വിവരം അദ്ദേഹം പറഞ്ഞു. പിന്നെ ഞാന്‍ നേരെ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് ഉള്ളിലേക്ക് കയറുകയായിരുന്നു…” വാസു പറഞ്ഞു.
“ഡെവിള്‍സിനെ അറസ്റ്റ് ചെയ്യാനുള്ള ഓര്‍ഡര്‍ എനിക്ക് കിട്ടുന്നത് വാസു ഇവിടേക്ക് വന്ന ശേഷമാണ്..അതും നിന്റെ ഈ ഇച്ചായന്‍ അങ്ങ് യുപിയില്‍ ഇരുന്നുകൊണ്ട് തന്നെയാണ് സാധിച്ചത്”
ഇന്ദു അത് പറഞ്ഞപ്പോള്‍ പൌലോസ് ചിരിച്ചുകൊണ്ട് മുഖം കുനിച്ചു.
“എന്റെ മക്കളെ..നിങ്ങളെല്ലാം കൂടി എന്റെ മോളുടെ ദൌത്യം വിജയിപ്പിച്ചു എന്ന് മാത്രമല്ല..അവള്‍ക്ക് ഒരു പോറല്‍ പോലും വരുത്താതെ രക്ഷിക്കുകയും ചെയ്തു. നിങ്ങളോട് നന്ദി പോലും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല..” പുന്നൂസ് വികാരാധീനനായി.

Leave a Reply

Your email address will not be published. Required fields are marked *