“എന്താ പൌലോസ്..പ്രൊമോഷന്‍ ഇഷ്ടമായില്ലേ” ഇന്ദു കൌതുകത്തോടെ ചോദിച്ചു.
“ഞാന്‍ വേറെ ചില പ്ലാനുകളില്‍ ആയിരുന്നു മാഡം. ഇവളെ കെട്ടിക്കഴിഞ്ഞാല്‍ ഉടന്‍ ജോലി വിടുക. എന്നിട്ട് ഇവളുടെ ജോലിയും രാജി വയ്പ്പിച്ചു നേരെ എന്റെ തറവാട്ടില്‍ പോയി നെല്‍കൃഷി, താറാവ് വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍, പശു, കോഴി, ആട് അങ്ങനെ ഒരു വന്‍ കൃഷിക്കാരനായി മാറാന്‍ ഞാന്‍ ആലോചിച്ചു വരികയായിരുന്നു. പാടത്ത് ജോലിക്ക് പോകുന്ന എനിക്ക് ഇവള്‍ രാവിലെയും ഉച്ചയ്ക്കും നല്ല വെയില്‍ ഒക്കെ കൊണ്ട് കറുത്ത് പെടച്ച് ചായേം ചോറും ഒക്കെ കൊണ്ടുത്തരുന്നത് സ്വപ്നം കണ്ടിരുന്ന എന്റെ തലേല്‍ ഒരു ഇടിത്തീ ആയിപ്പോയി ഈ പ്രൊമോഷന്‍….”
അയാള്‍ അത് പറഞ്ഞപ്പോള്‍ പുന്നൂസ് ഉറക്കെ ചിരിച്ചു; വാസുവും.
“അതിനു വേറെ ആളെ നോക്കിക്കോണം..ഞാന്‍ കൊറേ കൊണ്ടുത്തരും..ജോലി രാജി വച്ചാല്‍ ഞാന്‍ നല്ല സുഖമായി കാറ്റും കൊണ്ട് ലോകത്തുള്ള എല്ലാ പുസ്തകങ്ങളും വാങ്ങി ഓരോന്നായി വായിച്ച്, ഞാനും ഒരു എഴുത്തുകാരി ആയി മാറും. താറാവും കോഴീം നിങ്ങള് തന്നെ വേണേല്‍ നോക്കിക്കോണം..ഹും..” ഡോണ ചുണ്ട് കോട്ടി.
“എന്നാല്‍ വേണ്ടാടി..നിന്നെ ഞാന്‍ കെട്ടുന്നില്ല”
“ഇയാള് കെട്ടണ്ട..പക്ഷെ വേറെ ആരെ എങ്കിലും കെട്ടി ജീവിക്കാം എന്നും മോന്‍ കരുതണ്ട..”
“യ്യോ..രണ്ടാളും കൂടി ഇപ്പോഴേ ഇങ്ങനെ തുടങ്ങിയാല്‍..കെട്ടിക്കഴിഞ്ഞ് എന്താകുമോ എന്തോ..” ഇന്ദു ചെവി പൊത്തിക്കൊണ്ട് പറഞ്ഞു.
“മാഡം ഇവരുടെ രണ്ടുപേരുടെയും നാളുകള്‍ ഒന്ന് നോക്കണം. മുന്നാള്‍ ആണോ എന്നെനിക്ക് സംശയം ഉണ്ട്” വാസു ആണ് അത് പറഞ്ഞത്.
“പോടാ കൊരങ്ങാ..ഞങ്ങള്‍ നസ്രാണികള്‍ നാള് നോക്കാറില്ലടാ” ഡോണ ചീറി.
“അതെ..നീ കെട്ടുമ്പം നിന്റെ പെണ്ണിന്റെ നാള് നോക്കിയാല്‍ മതിയെടാ..അവന്‍ ഒരു നാള് നോട്ടക്കാരന്‍” പൌലോസും അവളെ പിന്തുണച്ചപ്പോള്‍ വാസു ഇന്ദുവിനെ നോക്കി.
“കണ്ടോ..ഇപ്പൊ അവര് ഒരു ടീമായി..നമ്മള് ഔട്ടും..ഞാന്‍ എന്റെ പാട്ടിനു പോവാ..ഇത് ശരിയാകത്തില്ല”
വാസു അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
“ഇച്ചായന്‍ അത് പറഞ്ഞപ്പഴാ ഞാനും അത് ഓര്‍ത്തത്..വലിയ ഒരു ദൌത്യം നമുക്കിനിയും ബാക്കിയുണ്ട് ഇച്ചായാ..” ഡോണ വാസുവിന്റെ അരികില്‍ ഇരുന്ന ശേഷം പറഞ്ഞു.
പൌലോസ് കാര്യം മനസിലയതുപോലെ തലയാട്ടി.
“അതെ..വാസുവിന്റെ കല്യാണം..പിണങ്ങി നില്‍ക്കുന്ന അവന്റെ പെണ്ണിനെ നമുക്ക് പറഞ്ഞു മനസ് മാറ്റി കാര്യം നടത്തണം…അല്ലെ?” അയാള്‍ ചോദിച്ചു.
“അതെ..ഉടന്‍ തന്നെ നമുക്ക് ഇവന്റെ നാട്ടിലേക്ക് പോകണം..എന്നിട്ട് അവളെ കണ്ടു സംസാരിക്കണം..വാസൂ..ഞങ്ങള്‍ പോയി വന്ന ശേഷം മാത്രം നീ അവളെ കണ്ടാല്‍ മതി..എന്ത് പറയുന്നു….” ഡോണ ചോദിച്ചു.
മൃഗം 33 [Master] [Climax]
Posted by