പ്രണയത്തൂവൽ [MT]

Posted by

പ്രണയത്തൂവൽ

PranayaThooval | Author : Mythreyan Tarkovsky

 

ഹായ് കൂട്ടുകാരെ ഞാൻ ഈ സൈറ്റിൽ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്നിൽ കുറേ അതികം തെറ്റുകൾ ഉണ്ടാവാൻ സാധ്യതകളുണ്ട്. നിങ്ങൾക്ക് തോന്നുന്ന തെറ്റുകുറ്റങ്ങൾ കമൻറ് രൂപേണ ചൂണ്ടി കാണിക്കൂ. പിന്നെ പ്രധാനമായും പറയാനുള്ള കാര്യമെന്തെന്നാൽ കഥയെ കഥാകാരന് പൂർണമായും വിട്ടു തരുക. Nena, അച്ചുരാജ്, നന്ദൻ, Mr. കിംഗ് ലയർ, ആൽബി ഇവരൊക്കെ നമുക്ക് തന്ന കഥകളാണ് എന്നെയും ഇവിടെ ഒരു കഥക്ക് രൂപം നൽകാൻ പ്രേരിപ്പിച്ചത്.

“ എന്നുമെൻ സ്വപ്നങ്ങളിൽ മാത്രം കാണുന്ന നിൻ നയന നേത്രങ്ങളൊന്നു നേരിൽ കാണുവാനായി എന്നും വെമ്പുകയാണെൻ മനം…. എവിടെയാണെൻ സഖീ നീ…”

പ്രണയത്തൂവൽ

കേരളത്തിൻറെ തലസ്ഥാന നഗരിയിലെ ഒരു പ്രധാന കോളേജാണ് ജേ. ഡീ. കോളേജ് ഓഫ് ആർട്സ്. കേരളത്തിലെ മിക്ക കോളേജുകൾ പോലെ പണചാക്കുകളുടെ മക്കൾ മുതൽ  പാവങ്ങളുടെ മക്കൾ വരെ അവിടെയും പഠിച്ചിരുന്നു. അന്നാട്ടിലെ പേരുക്കേട്ടിരുന്ന (അഴിമതിയിൽ), മരിച്ചുപോയ ജോണി ദേവിന്റെ ഉടമസ്ഥതയിലായിരുന്നു  കോളേജ്. ജോണിയുടെ മരണശേഷം അയാളുടെ ഭാര്യ റാണി ദേവിൻറെ കണ്ട്രോളിൽ ആണ് കോളേജിന്റെ ഇപ്പോഴത്തെ നടത്തിപ്പ്.

****************************************

ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും MBA  ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ലയ വിശ്വനാഥൻ തൻറെ ആദ്യത്തെ ജോലിയിൽ പ്രവേശിച്ചു  ഓഫീസ് രജിസ്റ്ററിൽ ഒപ്പുവെച്ച് ഓഫീസ് റൂമിന്റെ പുറത്തിറങ്ങുമ്പോൾ ബാഡ്മിൻറൺ കോർട്ടിൽ പൊരിഞ്ഞ അടിയാണ് കണ്ടത്. സിനിമയിലൊക്കെ പല കോളേജുകളിലും അടിയൊക്കെ നടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും തൻറെ കണ്മുന്നിൽ അതും ജോയിൻ ചെയ്ത ആദ്യദിനം തന്നെ ഇങ്ങനെ ഒരു തല്ല് കണ്ടപ്പോൾ ലയ ശരിക്കും ഞെട്ടി.

ലയയുടെ ഞെട്ടൽ കണ്ടത് കൊണ്ടാവാം കോളേജ് പിയൂൺ മേരി  ലയയോടായി പറഞ്ഞു.

“ഇതൊന്നും കണ്ട് ടീച്ചറ് പേടിക്കണ്ട. ഇതൊക്കെ ഇവിടെ പതിവ് കാഴ്ചയാണ്.”

കണ്ട കാഴ്ചയെക്കാൾ ലയയെ ഞെട്ടിച്ചത് മേരിയുടെ വാക്കുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *