“ഓഹ് താങ്ക്സ്. ബൈ ദി ബൈ ഐ ആം എ പക്ക മലയാളി. അതുകൊണ്ട് എന്റെ ക്ലാസ്സിൽ നിങ്ങൾ മലയാളം ഉപയോഗിച്ചാൽ മതിയാകും.”
ലയയുടെ വാക്കുകൾ കേട്ടതും ചമ്മിപ്പോയ ബിനോയ് അത് മുഖത്ത് കാട്ടാതെ ഒരു വളിച്ച ചിരിയും ചിരിച്ച് അവിടെ ഉടൻ ആസനസ്ഥനായി.
ലയ പെട്ടെന്നൊന്നും വളയുന്ന ടൈപ്പ് അല്ല എന്ന് എല്ലാർക്കും അതോടെ മനസ്സിലായി.
അതിന് ശേഷം എല്ലാ പുതിയ ടീച്ചർമാരെയും പോലെ പേര് ചോദിക്കൽ ചടങ്ങിലേക്ക് ലയയും നീങ്ങി. അപ്പോഴൊക്കെയും ലയയുടെ മനസ്സിൽ അവൾ ആ കൂട്ടത്തിൽ കണ്ട ആ കണ്ണുകൾ ആയിരുന്നു. പെട്ടന്നാണ് ലാസ്റ്റ് ബെഞ്ച് അവളുടെ ശ്രദ്ധയിൽ പെട്ടത്.
“അതെന്താ ഈ ക്ലാസ്സിൽ ആർക്കും ബാക്ക് ബെഞ്ചിൽ ഇരിക്കുന്നത് ഇഷ്ടമല്ലേ?.. ഒഴിഞ്ഞു കിടക്കുന്ന ബാക്ക് ബെഞ്ച് എന്റെ ജീവിതത്തിൽ ആദ്യമായി കാണുവാ.”
“ടീച്ചറെ….”
പെട്ടെന്ന് തന്നെ ലയ ആ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി.
തന്റെ മുഖത്ത് നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന മേരിയെ ആണ് ലയ കണ്ടത്.
“എന്താ ചേച്ചി”
“ടീച്ചറിനെ പ്രിൻസിപ്പൽ മാഡം വിളിക്കുന്നു. പെട്ടെന്ന് വരാൻ പറഞ്ഞു.”
“ശെരി ചേച്ചി ഞാൻ ഇപ്പൊ വരാം”
മറുപടി കേട്ടയുടനെ തന്നെ മേരി അവിടെ നിന്നും പോയി.
“ ഞാൻ ഇപ്പൊ വരാം നിങ്ങളെന്തേലും എടുത്തു വായിക്ക്.”
ഇതും പറഞ്ഞു ലയ നേരെ പ്രിൻസിപ്പലിന്റെ ഓഫീസിന് നേരെ നടന്നു.
“മേ ഐ കമ്മ് ഇൻ മാഡം” പ്രിൻസിപ്പൽ റൂമെത്തിയതും ലയ അകത്തേക്ക് തലയിട്ട് ഡോറിന്റെ മുന്നിൽ നിന്ന് അനുവാദം ചോദിച്ചു.
“യെസ്”
ലയ അകത്തു കയറിയപാടെ മൂന്ന് പേർ റൂമിന്റെ കോണിൽ നിൽക്കുന്ന കണ്ടൂ. അതിൽ ഒരാൾ മാത്രം തിരിഞ്ഞു പുറത്തേക്ക് നോക്കി നിൽക്കുന്നു. അയാളെ മാത്രം മുഖം കാണാൻ പറ്റുന്നില്ല. ബാക്കി രണ്ടുപേരെയും നോക്കി ചിരിച്ചു. അവർ തിരിച്ചും.
“എന്താ മാഡം. എന്തിനാ എന്നെ വിളിപ്പിച്ചത്.”
“ ഈ നിൽക്കുന്ന മൂന്നുപേരും ടീച്ചറുടെ ക്ലാസിലെ കുട്ടികൾ ആണ്.”
ഒന്നും മനസ്സിലാകാതെ പ്രിൻസിപ്പൽ റാണി ദേവിനെ നോക്കി.
“രാവിലെ നല്ല ഒരു തല്ലും ഉണ്ടാക്കി ഒരു കുട്ടിയുടെ കൈ തല്ലി ഓടിച്ചിട്ട് നിക്കുന്ന നിപ്പ് കണ്ടോ.”