ഇപ്പോഴാണ് ലയക്ക് മനസ്സിലായത് രാവിലെ നടന്ന പ്രശ്നത്തിന്റെ പേരിൽ ആണ് തന്നെ ഇവിടെ വിളിച്ചു വരുത്തിയെതെന്ന്.
“മാഡം ഞാൻ എന്താ ചെയ്യണ്ടേ. ഞാൻ ഇന്ന് ജോയിൻ ചെയ്തേ ഉള്ളൂ. എനിക്ക് ഇവരെ പറ്റി ഒന്നും അറിയില്ല. മറ്റേ കുട്ടിക്ക് എന്ത് പറ്റി. അവർ കംപ്ലൈന്റ് ചെയ്തോ.”
“ഇല്ല ഇവനൊന്നും എതിരെ ഇവിടെ ആരും സാക്ഷി പറയില്ല. സോ കംപ്ലൈന്റ് പോലും ഇല്ല.”
അരിശം നിറഞ്ഞ റാണിയുടെ വാക്കുകൾ കേട്ടതും ലയ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോഴും രണ്ടുപേർ മാത്രം തന്നെ നോക്കി മുഖം കുനിച്ചു. മറ്റേയാൾ അതെ നിൽപ്പ് പുറത്ത് നോക്കി നിൽക്കുന്നു.
“ മാഡം ഇനിമുതൽ ഇവരുടെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം. ഇവരെ ക്ലാസിലേക്ക് പറഞ്ഞു വിടണം.”
“അല്ലാതെ വേറെ മാർഗ്ഗം ഒന്നുമില്ല. ഇറങ്ങി പോടോ മൂന്നേണ്ണവും.”
റാണി കലിതുള്ളി.
ലയ തിരിഞ്ഞു പോലും നോക്കാതെ അങ്ങനെ തന്നെ ഇരുന്നു. അവർ അവിടെ നിന്നും സ്ഥലം കാലിയാക്കി.
“ലയ ബീ കെയർഫുൽ”
“ഐ വിൽ ടെയ്ക്ക് കെയർ ഓഫ് ഇറ്റ് മാഡം.”
ലയയുടെ വാക്കുകളിലെ ധൈര്യവും ആത്മവിശ്വാസവും കണ്ടതും റാണിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
“ഓക്കെ ലയ ക്ലാസിലേക്ക് പൊക്കൊളൂ.”
“ താങ്ക് യൂ മാഡം”
അതും പറഞ്ഞ് ലയ നേരെ ഓഫീസിൽ നിന്നും ക്ലാസിലേക്ക് പോയി.
ക്ലാസ്സിൽ കയറിയതും മുന്നേ ഒഴിഞ്ഞു കിടന്ന ബാക്ക് ബെഞ്ചിൽ താൻ ഓഫീസിൽ കണ്ട കുട്ടികൾ ഇരിക്കുന്നത് ലയ കണ്ടൂ. അവിടെ നേരെ നിന്ന രണ്ടുപേരെ ഇവിടെയും കണ്ടൂ. മൂന്നാമത്തെ ആൾ ഡെസ്കിൽ തല വച്ച് കിടക്കുന്നു.
“ഓഹോ അപ്പോ സാറുമാരാണോ ഇവിടെ ബാക്ക് ബെഞ്ച് സ്റ്റുഡന്റ്സ്. എല്ലാരും ഒന്ന് എണീറ്റ് നിന്നേ.”
ലയ പറഞ്ഞു നിർത്തിയതും നടുക്ക് ഡെസ്കിൽ തല വച്ച് കിടക്കുന്നയാൾ ഒഴിച്ച് ബാക്കി രണ്ടുപേർ എണീറ്റ് നിന്നു.
“ഇനി ഇയാളെ ഞാൻ വെറ്റിലയും അടക്കയും വച്ച് വിളിക്കണോ. എഴുന്നേറ്റ് നിക്കടോ.”