ബെഞ്ചിൽ കൈ കൊണ്ട് അടിച്ചു കൊണ്ട് അൽപം ഒച്ചത്തിൽ ലയ പറഞ്ഞു.
അത് കേട്ടതും ബെഞ്ചിൽ കൈ കൊണ്ട് വലിച്ചടിച്ച് കൊണ്ട് അവൻ എണീറ്റ് നിന്നു അവളെ തുറിച്ചു നോക്കി.
അവൻറെ ആ പ്രവർത്തിയിൽ ശെരിക്കും ലയ പേടിച്ചു നിന്ന സ്ഥലത്ത് നിന്നും രണ്ടടി പുറകോട്ടു നിന്നു. പക്ഷേ അവൾടെ കണ്ണുകൾ മാത്രം ഒരു മാറ്റവും കൂടാതെ മറുതലക്കൽ കലിതുള്ളി നിൽക്കുന്ന ആ കണ്ണുകളിലേക്ക് തന്നെ നിലയുറപ്പിച്ചു നിന്നു.
അതെ.. താൻ രാവിലെ ആ ആൾക്കൂട്ടത്തിൽ നിന്ന് കണ്ട കണ്ണുകൾ. ലയ അവളുടെ മനസ്സിൽ അവളോടായി പറഞ്ഞു. അൽപ്പ നേരം ലയ ആ കണ്ണുകളിൽ തന്നെ നോക്കി നിന്നു.
“ ഡ്‌പെ!!!!!”
പെട്ടന്നുള്ള ആ ശബ്ദത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും പുറകിലേക്ക് നോക്കി. അപ്പോഴാണ് ലയ ഒന്ന് ഞെട്ടി തന്റെ സ്വബോധത്തിൽ എത്തിയത്. ലയ നോക്കുമ്പോൾ താൻ ഇത്ര നേരവും നോക്കി നിന്ന നേത്രങ്ങൾ മറ്റൊരു ദിശയിലേക്ക് നീങ്ങി. അതിന്റെ മറുതലക്കൽ ലയ നോക്കുമ്പോൾ കലിതുള്ളി നിൽക്കുന്ന കീർത്തനയെ ആണ് കണ്ടത്.
“സോറി മിസ്സ് ഞാൻ.. എനിക്ക് പെട്ടന്ന് ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല അതാ പെട്ടന്ന് ഇങ്ങനെ.”
കീർത്തന ഒന്ന് ശാന്തമായതും ലയയോടായി പറഞ്ഞു. അപ്പോഴും അവിടെ എന്താ നടക്കുന്നെ എന്ന് മനസ്സിലാവാതെ കിളി പോയി നിക്കുവായിരുന്നു ലയ.
ക്ലാസിലെ ബാക്കി ഉള്ളവരോക്കെ ഇപ്പൊ തന്നെ അവിടെ വലിയ സീൻ കാണും എന്ന് പ്രതീക്ഷച്ചാണ് ഇരുന്നത്. പക്ഷേ ലയയുടെ ചോദ്യം അവരെ ഒക്കെ ഞെട്ടിച്ചു. അവരെ മാത്രം അല്ല എണീറ്റ് നിന്ന മൂന്നുപേരെയും.
“ കാൻ യു ഗായിസ് പ്ലീസ് ഇന്‍ററോഡ്യൂസ് യുവർസേൾഫ്”
ഇപ്പൊ പ്രിൻസിപ്പൽ റൂമിൽ കയറുമെന്ന് കരുതിയ അവർ ചോദ്യം കേട്ട് ഞെട്ടി തന്നെ നിന്നു.
“പറഞ്ഞത് മനസ്സിലായില്ലേ”
ലയ വീണ്ടും അവരോട് ചോദിച്ചു.
“ മൈ നെയിം ഈസ് അഭിഷേക്.”
“മൈ നെയിം ഈസ് ജോബി”
അഭിയും ജോബിയും വിക്കി വിക്കി പറഞ്ഞു…
“ സാർ എന്താ വായ തുറക്കില്ലേ.”
ലയയുടെ ചോദ്യം കേട്ടെങ്കിലും അവന്റെ കണ്ണുകൾ അപ്പോഴും തന്റെ കരണം നോക്കി പൊട്ടിച്ചിട്ട് തന്റെ മുന്നിൽ നിൽക്കുന്ന മീനുവിന്റെ (കീർത്തനയുടെ വീട്ടിൽ വിളിക്കുന്ന പേരാണ്) മുഖത്ത് തന്നെ ആയിരുന്നു.
“ ഹലോ മാഷേ…”
ലയയുടെ ആ വിളി കേട്ടാണ് അവന്റെ നെത്രങ്ങളുടെ ദിശ മാറിയത്.
“ ഐ ആം അജ്മൽ”