ഒരു ചെറുകഥ 2 [അഹമ്മദ്‌]

Posted by

ഒരു ചെറുകഥ 2

Oru Cherukadha Part 2 bY Ahmed | Previous Part

ഒരു പാർട്ടിൽ നിർത്തിയതാണ് പക്ഷെ വായനക്കാരിൽ ചിലർ എഴുതണം എന്നുപറഞ്ഞു കണ്ടതുകൊണ്ട് മാത്രം ഒരുപാർട് കൂടി എഴുതുന്നു സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷയിൽ ഇല്ലാത്തതു കൊണ്ട് ഇതിനു പ്രതെയ്കിച്ചു ഒരു കഥ പറയാൻ ഒന്നുമില്ല എങ്കിലും എന്റെ മനസ്സിൽ തോന്നിയ ചെറിയ ആശയത്തോടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു വായിച്ചു തെറ്റുകൾ ക്ഷമിക്കുക

അവൾ ഒരു പുഞ്ചിരിയോടെ കൂടി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു
ഞാൻ കരുതിയത് എന്നോടും അച്ഛനോടും ഒക്കെ ഏട്ടന് ദേഷ്യം ആവുന്നാണ്
സത്യം പറഞ്ഞാൽ ഭയന്നുകൊണ്ടാണ് ഞാൻ ഈ മുറിയിൽ ഉറങ്ങാതെ നിന്നതു തന്നെ അവൾ കട്ടിലിൽ അവന്റെ നെഞ്ചിൽ ചേർന്നുകിടന്നു അവൻ തന്റെ ഇടതുകൈ അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ചിരുന്നു
എന്തിനാ നിക്ക് തന്നോട് ദേഷ്യം തോന്ന തനിക്കല്ലേ എന്നോട് ദേഷ്യം ഉണ്ടാവാ ഒരിക്കലും താൻ ആഗ്രഹിക്കാത്തതല്ലേ ഞാൻ തട്ടിയെടുത്തത് തന്റെ ആഗ്രഹം പോലും ചോദിക്കാതെ നിക്ക് എത്ര ഇഷ്ടം ഉണ്ടെന്നുപറഞ്ഞാലും ന്യായ ഉള്ള കാര്യം അല്ലല്ലോ ഞാൻ ചെയ്യ്തത് പിന്നെ അമ്മാമനോട് എനിക്ക് ദേഷ്യം ഒന്നുമില്ല അല്ലെങ്കിലും എന്തിനാ എനിക്ക് ദേഷ്യം തോന്നേണ്ടത് അച്ഛൻ അമ്മാമന്റെ കൂടെ കച്ചവടം ചെയ്തിരുന്നു പക്ഷെ എത്ര കൊടുത്തെന്നോ കിട്ടാനുണ്ടെന്നോ അച്ഛൻ പറഞ്ഞിട്ട് ഞാൻ കേട്ടിട്ടില്ല അമ്മ പോലും അമ്മമ്മയോട് കണക്കു ചോദിച്ചിട്ടില്ല ഇറക്കിവിട്ടപ്പോഴും അമ്മ പറഞ്ഞത് ന്യായം അമ്മമ്മയുടെ ഭാഗത്തു ആണെന്നാണ് നിക്ക് ന്റെ അമ്മ പറയുന്നതാണ് സത്യം അല്ലാണ്ട് വേറെ എന്താ
അനിതയ്ക്ക് അതൊക്കെ പുതിയ അറിവാണ് അമ്മായിയും അപ്പൊ അച്ഛനെ സ്നേഹിക്കുന്നു പക്ഷെ തന്റെ അച്ഛൻ ചെയ്തത് വലിയ തെറ്റായിപോയി താൻ പേടിക്കുന്നപോലെ ഒന്നു ഇവിടുള്ളോർക്കു തന്റെ കുടുംബതോട്‌ പക ഒന്നുമില്ല
അപ്പൊ അന്നു പണം ചോദിച്ചു വന്ന ഏട്ടനെ എല്ലാരും അടിച്ചപ്പോഴും ഒന്നും തോന്നിയില്ലേ
ഒരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *