അവർ വീട്ടിൽ എത്തി സദ്യ എല്ലാം ഒരുക്കുമ്പോഴേക്കും ജിത്തുവും സുധയും എത്തിയിരുന്നു . ഫ്രാൻസി സുധയുടെ മുൻപിൽ പെടാതെ മാറി നടന്നു . ഊണ് കഴിഞ്ഞു മരിയയുടെ ‘അമ്മ ചോദിച്ചു പായസം ഇല്ലേ പിറന്നാൾ ആയിട്ട് ?
അപ്പോളാണ് പായസം വെച്ചില്ലല്ലോ എന്ന് മരിയക്ക് ഓര്മ വന്നത് .
“” സാരമില്ല അമ്മാമേ …ഇത്രയും തന്നെ ധാരാളം .””‘ അപ്പോൾ ജിത്തു പറഞ്ഞു .ഊണ് കഴിഞ്ഞു അവർ ഇറങ്ങാൻ നേരം മരിയ അവർക്കുള്ള ഡ്രസ് പാക്കറ് അവരെ ഏൽപ്പിച്ചു പറഞ്ഞു .
” ഇത് ഞങ്ങളുടെ പിറന്നാൾ സമ്മാനം “
സുധ മരിയയെ കെട്ടി പിടിച്ചു , അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു . ജിത്തുവിനും അമ്മയുടെ കണ്ണീർ കണ്ടു സങ്കടം വന്നു . കരയുന്ന , വികാരമുള്ള തന്റെ അമ്മയെ തിരികെ കിട്ടിയതിനു അവൻ മരിയയെ കെട്ടി പിടിച്ചു . അവർ പുറപ്പെടാൻ നേരവും ഫ്രാൻസി അങ്ങോട്ട് വന്നില്ല
തിരികെ വീട്ടിൽ എത്തിയ ജിത്തു ഉത്സാഹത്തിൽ അമ്മയോട് വർത്തമാനം പറഞ്ഞു നടന്നു . പിന്നീട് കിടന്ന ജിത്തു സുധ വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത് .
‘ മോനെ എണീക്കു . പകൽ കിടന്നുറങ്ങിയാൽ രാത്രി എങ്ങനെ ഉറക്കം വരും ?” നീ പോയി ഫ്രാൻസിയെ കൂട്ടി വാ . ഞാൻ പായസം വെച്ചിട്ടുണ്ട് .അതും കുടിച്ചു അവന്റെ വീട്ടിലും കൊടുത്തു വിടാം ‘
” ആഹാ !!! അതൊക്കെ എപ്പോൾ ഉണ്ടാക്കി . ‘അമ്മ തന്നേരെ , ഞാൻ കൊണ്ട് പോയി കൊടുത്തേക്കാം “ ജിത്തു കണ്ണും തിരുമ്മിയെണീറ്റു സുധയെ മിഴിച്ചു നോക്കി ചോദിച്ചു .
”” ആകുന്നതേ ഉള്ളൂ .. നീ പോയി വാ അവനെയും കൂട്ടി . അപ്പോഴേക്കും റെഡി ആക്കി വെച്ചേക്കാം “”
ജിത്തു ഉത്സാഹത്തോടെ ഫ്രാൻസിയുടെ വീട്ടിലേക്കു പോയി . ഫ്രാൻസി അല്പം മടിയോടെ ആണ് വന്നത് . സുധ അവർക്കു ഗ്ലാസിൽ പായസം ഊറ്റി കൊടുത്തു . അപ്പോഴേക്കും അവൾ കുളിച്ചു പുതിയ നൈറ്റി ഇട്ടിരുന്നു . വെള്ളയിൽ നീല പൂക്കൾ ഉള്ള നൈറ്റി അവൾക്കു ചേരുന്നുണ്ടായിരുന്നു . ഫ്രാൻസിക്ക് അവളുടെ മുഖത്ത് നോക്കാൻ മടിയായിരുന്നു .പോകാൻ നേരം സുധ ഒരു പാത്രത്തിൽ പായസം കൊണ്ട് കൊടുത്തിട്ടു ചോദിച്ചു
” എങ്ങനുണ്ടായിരുന്നു പായസം ? ഫ്രാൻസിക്ക് അതോടെ ഉണ്ടായിരുന്ന പേടിയും സങ്കടവും ഒക്കെ മാറി . അവൻ പെട്ടന്നുള്ള സന്തോഷത്തിൽ അവളെ കെട്ടി പിടിച്ചു കവിളിൽ ഉമ്മ വെച്ചിട്ടു പറഞ്ഞു ” സുധാമ്മയെ പോലെ തന്നെ .. സ്വീറ് ” പണ്ടത്തെ അല്ല . ഇപ്പോഴത്തെ സുധാമ്മ ‘ ജിത്തു പൊട്ടിച്ചിരിച്ചു . സുധയും ചിരിച്ചു പോയി
രണ്ടു മൂന്നു ദിവസം കഴിഞ്ഞു പോയി . ഫ്രാൻസിക്ക് മാസാവസാന മീറ്റിങ്ങും ടാർഗറ്റും മൂലം ജിത്തുവിന്റെ അടുത്ത് പോകാൻ പറ്റിയില്ല .ഒരു ദിവസം രാത്രി ജിത്തു വീട്ടിൽ വന്നു പറഞ്ഞു