“‘കഴിച്ചിട്ട് പോടാ …””
“‘ഓ വേണ്ട .. തിരിച്ചുവരുന്ന വഴിക്ക് വല്ലതും കഴിച്ചോളാം ..”‘
“‘ജിത്തൂ …ഞാൻ പറഞ്ഞ കാര്യം നീയാലോചിച്ചോ ?’”‘ സുധ അവന്റെ മുഖത്തേക്ക് നോക്കി . അവനൊന്നും മിണ്ടിയില്ല .
“‘ നിന്റെ ഭാവിയാണ് പോകുന്നത് .നിന്നോടിത് എനിക്ക് പറയാൻ കൊളളുവേലാന്നറിയാം
. എന്നാലും എനിക്കവളുടെ മുഖത്തെ വിഷമം കാണുമ്പോൾ …. നമ്മുടെ മുന്നിലുള്ള ഈ അഭിനയം മാത്രമേ ഉള്ളെടാ . അതിന്റെ വിഷമം അറിയണേൽ അനുഭവിച്ചോർക്കേ അറിയൂ . “‘ സുധ ചായ ഗ്ലാസ് മേടിച്ചോണ്ട് അകത്തേക്ക് നടന്നു .
“‘അമ്മെ …ഞാൻ ..ഞാനിന്ന് പറയാം തീരുമാനം . “” ജിത്തു ചെരിപ്പ് ഇട്ടോണ്ട് പറഞ്ഞു .
വീടിന്റെ പുറകിലെ നടപ്പ് വഴിയിലൂടെ ജിത്തു മരിയയുടെ വീടിന്റെ പുറകിലെത്തിയതും അടുക്കള വാതിൽക്കൽ നിന്നെന്തോ വെള്ളം അവന്റെ കാൽ ചുവട്ടിൽ വീണു, പെട്ടന്ന് പുറകോട്ട് മാറിയതിനാൽ അവന്റെ ദേഹത്ത് വീണില്ല.
“”കർത്താവേ.. മേത്ത് വീണോടാ ജിത്തു.. നിന്റെ ബൈക്ക് എന്തിയെ?””
“” അവിടെ റോഡിൽ
കല്ല് ഇറക്കിയെക്കുവാ മമ്മി. പഞ്ചായത്തിന്റെ റോഡ് പണി അല്ലെ . “”ജിത്തു അടുക്കള വാതിലിലൂടെ അകത്തേക്ക് കയറി.
“” ബീഫും പോർക്കും എല്ലാം ഉണ്ടല്ലോ. മോനെ സ്വീകരിക്കാൻ റെഡിയായിട്ടിരിക്കുവാ അല്ലെ?”” മസാലയുടെ മണം മൂക്ക് വിടർത്തി അസ്വദിച്ചിട്ട് ജിത്തു ഹാളിലേക്ക് നടന്നു.
“” ഹായ് മിന്നു.. നിന്റെ മമ്മാ എന്തിയെ? “”
“”ഹായ് ജിത്തുവങ്കിൾ .ഗുഡ് മോർണിംഗ്. മമ്മ മുത്തിന് പാല് കൊടുക്കുവാ “” നെറ്റിയിൽ കൈ വെച്ചു സലാം വെച്ചിട്ട് മിന്നു കാർട്ടൂണിലേക്ക് തന്നെ തിരിഞ്ഞു.
“” ഡാ… പുട്ടും ബീഫ് കറിയും ഉണ്ട് കഴിച്ചിട്ട് പോടാ”” ടിവി റാക്കിന്‌മേലെ നിന്ന് കാറിന്റെ കീ എടുത്തു ഇറങ്ങാനായി തുടങ്ങിയ ജിത്തുവിന്റെ പുറകെ മരിയ വന്നു.
“‘ സമയം പോയി മമ്മി. ഞാൻ വഴീന്ന് കഴിച്ചോളാം. നിങ്ങളാരും വരുന്നില്ലല്ലോ അല്ലെ?””
“”ഇല്ല. മുത്തിന് ഒരു പനി കോള്. ഫിയെടെ കയ്യീന്നിറങ്ങത്തില്ല. അതിനിടക്ക് അവനെ കൊഞ്ചിക്കുന്നത് കാണുമ്പോ ഇവളും.സ്വൈര്യം തരുന്നില്ല .””
“”ഹ്മ്മം.. എന്നാൽ ഞാനിറങ്ങുവാ മമ്മി.””
“”ആ ..സൂക്ഷിച്ചു പോയി വാ.””