“”ഞാനും കഴിച്ചില്ല …നീ വല്ലതും കൊണ്ടുവന്നിട്ടുണ്ടോടാ ?”’
“‘ കുപ്പിയാണോ ? പിന്നെ … നീ എവിടേലും നിർത്ത് . വെള്ളം വാങ്ങണം എന്തേലും ടച്ചിങ്‌സും “” . .
“”നീയടിക്കണ്ട . നീ വണ്ടിയോടിച്ചോ . ഇപ്പൊ ചെക്കിങ്ങ് കൂടുതലാ “” ജിത്തു വണ്ടി ഒരു പെട്ടിക്കടയുടെ മുന്നിൽ നിർത്തി .
“‘ ചേട്ടാ സോഡാ .തണുപ്പുണ്ടോ ?”’ ജിത്തു ഡ്രൈവിംഗ് സീറ്റിലിരുന്നു തന്നെ കടക്കാരനെ നോക്കി ചോദിച്ചു .
“‘ ഉണ്ട് മോനെ ..” കടക്കാരൻ മൺകലത്തിൽ ഇറക്കിവെച്ചിരുന്ന സോഡ എടുത്തു .
“‘കുപ്പിയുണ്ടോ ?കൊണ്ടോകാനാ ”’
“‘കുപ്പിയില്ല . കുറച്ചൂടെപോയാൽ ഒരു കടയുണ്ട് .അവിടെക്കാണും “‘ കടക്കാരൻ നിരാശയോടെ സോഡാക്കുപ്പി വെള്ളത്തിലേക്കിട്ടു .
“‘ചേട്ടാ ..കുപ്പിസഹിതം കൊടുക്കുമോ ?”’ ഫ്രാൻസി പുറത്തിറങ്ങി കടയുടെ മുന്നിൽ അടുക്കി വെച്ചിരുന്ന ചില്ലുഭരണിക്കകത്ത് കയ്യിട്ട് തേൻമുട്ടായി എടുത്തുവായിലിട്ടു .
“‘അത് പിന്നെ …”‘കടക്കാരൻ തലചൊറിഞ്ഞപ്പോൾ ഫ്രാൻസി കാശെടുത്തുകൊടുത്തു സോഡ വാങ്ങി .
“‘ജിത്തു ….ഗ്ലാസ്സുണ്ടോടാ വണ്ടീല് ?””’
“‘ആ അത് കാണൂന്ന് തോന്നുന്നില്ല . ഞാൻ വണ്ടിയെടുത്തിട്ട് കുറച്ചായി .”‘
“‘ചേട്ടാ ഗ്ലാസ്സുണ്ടോ ?”
“‘നാരങ്ങാവെള്ളം പിഴിയുന്ന ഗ്ലാസ്സെ ഉള്ളൂ മക്കളെ …അത് വേണേൽ തരാം “‘
“‘അത് വേണ്ട ചേട്ടാ . ചിലപ്പോ പൊട്ടും …എന്നാ ശെരി “‘ ഫ്രാൻസി കാറിന്റെ മറു സൈഡിലേക്ക് നീങ്ങി .
”മക്കളെ നിങ്ങക്ക് ചാരായം കുടിക്കാനാണോ ?”’ അവർ കാറിലേക്ക് കയറാൻ തിരിഞ്ഞതും കടക്കാരൻ ചോദിച്ചു .
“‘ ചാരായമല്ല ചേട്ടാ ..നല്ല സൂപ്പർ വിസ്കി . “”‘ ഫ്രാൻസി തിരിഞ്ഞയാളെ നോക്കിചിരിച്ചു . കടക്കാരന്റെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി
“‘ ഇങ്ങോട്ട് പോരെ .. പൊറകിലേക്ക് . അങ്ങോട്ടൊക്കെ പോയാ പോലീസൊക്കെ കാണും .വാ നമ്മക്ക് ശെരിയാക്കാം “”
അതുകേട്ടതും ജിത്തുവും ഫ്രാൻസിയും കൂടെ പെട്ടിക്കടയുടെ പുറകിലേക്ക് ചെന്നു . പെട്ടിക്കടയുടെ പുറകിലായി അയാൾക്കിരിക്കാനായി ഒരു തടിസ്റ്റൂളുണ്ട് . അയാൾ അത് തോർത്തു കൊണ്ട് തട്ടിക്കുടഞ്ഞു നീക്കിയിട്ടു
“‘ഞങ്ങളിവിടെയിരുന്നോളാം ചേട്ടാ ..”‘ കടയുടെ പുറകിലെ ജണ്ടയിൽ ഇരുന്നുകൊണ്ട് ജിത്തുപറഞ്ഞു .