സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Posted by

കടക്കാരൻ രണ്ട് ഗ്ലാസ് കൊടുത്തിട്ട് ഗോലി സോഡാ വിരൽ കൊണ്ട് പൊട്ടിച്ചു നീട്ടി.

“‘ഇതാ ചേട്ടാ … “‘ ഫ്രാൻസി ആദ്യമൊരെണ്ണം ഒഴിച്ച് കടക്കാരന് നീട്ടി

“‘അയ്യോ മക്കളെ എനിക്ക് വേണ്ട . കട നോക്കണം “”

“‘അത് സാരമില്ല ..ഒരെണ്ണം കഴിക്ക് മണമൊന്നുമില്ല …ചേട്ടന്റെ വീടിവിടെയടുത്താണോ ?”’

”അതെ മോനെ ഈ ദേയാ കാണുന്ന തോട്ടത്തിലൂടെ പോയ മതി …”‘ കടക്കാരൻ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി , കിറി തുടച്ചിട്ട് കടയിൽ നിന്ന് മാങ്ങാ ഉപ്പിലിട്ടത് എടുത്തു വായിലിട്ടിട്ടവർക്ക് ഭരണിയോടെ നീട്ടി .

“‘പ്രാരാബ്ദമാ മക്കളെ ..പ്രാരാബ്ധം .. ഒരെണ്ണം കൂടെ ഒഴിക്ക് “” ജിത്തു സിപ്പ് ചെയ്തോണ്ടിരുന്നപ്പോൾ അയാൾ വീണ്ടും ഗ്ലാസ് നീട്ടി .

“‘മോൻ കഴിക്കുന്നില്ലേ ?”’ ഫ്രാൻസിയെ നോക്കിയായിരുന്നു ചോദ്യം .

“‘ഇല്ല ചേട്ടാ .. വണ്ടിയോടിക്കണ്ടേ … പ്രാരാബ്ധം എന്നതാ കെട്ടിക്കാരായ മക്കളുണ്ടാവും അല്ലെ ..”‘ ഫ്രാൻസി കുശലാന്വേഷണം നടത്തി .

“” മൂന്നാ മക്കൾ ..ഒരാണും രണ്ട് പെണ്ണും . എല്ലാത്തിന്റേം കല്യാണം കഴിഞ്ഞു
“‘ അയാൾ രണ്ടാമത്തെ ഗ്ലാസും കാലിയാക്കി .

“‘പിന്നെയെന്നാ കുഴപ്പം ചേട്ടാ ?”

“‘ഈ നായിന്റെ മക്കടെ മക്കൾക്കൊക്കെ ഞാൻ ചെലവിന് കൊടുക്കണം …ഒരെണ്ണം കൂടി ഒഴീടാ …”‘

അയാൾ നീട്ടിയ ഗ്ലാസ്സിലേക്ക് ഫ്രാൻസി അടുത്തത് ഒഴിക്കാൻ തുടങ്ങിയപ്പോൾ ജിത്തു അവന്റെ കാലിൽ തട്ടി , വേണ്ടായെന്ന് ആഗ്യം കാണിച്ചു . കടക്കാരൻ ഫ്രാൻസിയുടെ കയ്യിൽ നിന്ന് കുപ്പി വാങ്ങി മുക്കാൽ ഗ്ലാസ്സോളം ഒഴിച്ചിട്ട് ഉപ്പിലിട്ടതിന്റെ വെള്ളം ഗ്ലാസിൽ ഒഴിച്ചിട്ട് ഒറ്റവലിക്ക് ഇറക്കി തല കുടഞ്ഞു . എരിവ് കാരണം അയാളുടെ കണ്ണുകൾ ചുവന്നു ..

“‘മൂത്തവൾടെ കെട്ട്യോനുമായി ഇളയവൾക്ക് ബന്ധമുണ്ടെന്ന് പറഞ്ഞു മൂത്തവൾ ഇളയവൾടെ കെട്ട്യോന്റെ കൂടെ പോയി . അപ്പം ഇളയവളും മൂത്തവൾടെ കെട്ട്യോനും ഒന്നിച്ചായി പൊറുതി . ഒരു മാസം കഴിഞ്ഞപ്പോ അനിയത്തി തിരിച്ചുവന്ന് മൂത്തവനെ വേണ്ടാന്ന് പറഞ്ഞു . അപ്പം ചേട്ടത്തി കെട്ട്യോനെ അടുത്തേക്ക് പോയി . ഒരു മാസം കഴിഞ്ഞപ്പോ അവളും തിരിച്ചു വന്നു .അപ്പൊ അനിയത്തി അങ്ങോട്ട് പോയി . ഇപ്പ മാസാമാസം കൈമാറ്റ കളിയാ .പിള്ളേരുടെ പഠിത്തം പോവൂല്ലോന്നും കരുതി അവരെ ഇവിടെ ചേർത്തു ..ഏല്ലാറ്റിനും ഞാൻ ചിലവിന് കൊടുക്കണം . “‘ അയാൾ ജണ്ടയിലേക്ക് കാലുകയറ്റി വെച്ചു കാലിൽ ആഞ്ഞിടിച്ചു .

“‘ചേട്ടന്റെ കെട്ട്യോള് ?”’ ഫ്രാൻസിക്ക് അറിഞ്ഞേ തീരൂ ..

“‘അവള് മരിച്ചിട്ട് വർഷങ്ങളായി ”’

“‘പിന്നെ ചേട്ടൻ കെട്ടിയില്ലേ ?”’ ഫ്രാൻസി വിടുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *