സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Posted by

“‘ നിനക്ക് പൂസാ ..മിണ്ടാണ്ടവിടെയിരി ”’
ഫ്രാൻസി അവനെ നോക്കി പറഞ്ഞിട്ട് വീണ്ടും വണ്ടിയെടുത്തു .

”’ മതം വേറെയാണ് , കുഞ്ഞേച്ചീടെ അത്രേം സൗന്ദര്യവും നിങ്ങടെ അത്രേം സമ്പത്തും ഒന്നുമില്ല . പക്ഷെ ..പക്ഷെ ഞാൻ പിള്ളേരെ സ്വന്തം പോലെ നോക്കും ”’

ഫ്രാൻസിയെ നോക്കാതെയാണ് ജിത്തുവത് പറഞ്ഞത് .ഫ്രാൻസി വണ്ടി സൈഡിലൊതുക്കി

“‘ ഡാ നിനക്കെന്താ പറ്റിയെ ?”’

”എനിക്ക് ..എനിക്കറിയില്ലടാ … അമ്മ …അമ്മയാണിതെന്നോട് പറഞ്ഞേ .. പുറത്തൂന്ന് ആരുമല്ലാതെ ഞാൻ ആണേൽ കുഞ്ഞേച്ചിയെം പിള്ളേരേം പൊന്നുപോലെ നോക്കൂല്ലോന്ന് … പൊന്നുമനസ്സായിരുന്നു എനിക്ക് . പക്ഷെ ഞാൻ മറുപടി പറഞ്ഞില്ല . നിന്നോട് ..നിന്നോട് ചോദിച്ചിട്ടാട്ടേന്ന് കരുതി . ഒരു ധൈര്യത്തിനാ ഞാൻ രണ്ടെണ്ണം അടിച്ചേ . പക്ഷെ എനിക്ക് പൂസില്ല . പറയുന്നതെന്താണെന്ന് ശെരിക്കും ബോധമുണ്ട് .””

ഫ്രാൻസി അത് കേട്ടപ്പോൾ മറുപടിയൊന്നും പറയാതെ ഡാഷ്‌ബോർഡിൽ നിന്ന് കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി .

“” നീ ..നീയിത് മറന്നേക്ക് .അമ്മയെന്നോട് പറഞ്ഞതെ ഉള്ളൂ . മമ്മിയോടൊ കുഞ്ഞേച്ചിയോടോ ഒന്നും പറഞ്ഞിട്ടില്ല . വിഷമിക്കല്ലേടാ പ്രാഞ്ചി ..ഞാനമ്മയോട് പറഞ്ഞേക്കാം എനിക്ക് പറ്റില്ലെന്ന് . അപ്പോപ്പിന്നെ അമ്മ ആ വിഷയം വിട്ടോളും . “” ജിത്തു ഫ്രാൻസിയുടെ കയ്യിൽ നിന്ന് കുപ്പി പിടിച്ചു വാങ്ങി

“‘അളിയാ …ഞാൻ ..നമ്മൾ അങ്ങോട്ടുമിങ്ങോട്ടും അളിയാന്ന് വിളിക്കാറുണ്ട് .ഇത് പക്ഷെ ശെരിക്കും അളിയാന്നാ ഞാൻ വിളിച്ചേ . ഡാ .. ഡാ ജിത്തൂ .. സന്തോഷം കൊണ്ട് കുടിച്ചതാടാ . . ഡാ ..നിന്റെ ഭാവി ..നീ സർക്കാരുദ്യോഗസ്ഥനാ .നല്ല പെണ്ണിനെ കെട്ടും . ഫിയ ..അവള് രണ്ടാം കേട്ടല്ലേടാ . പോരാത്തേന് രണ്ടു പിള്ളേരും . നിന്റെ ഭാവി കളയണോ …”‘ഫ്രാൻസി ജിത്തുവിന്റെ രണ്ടു കയ്യും മുറുക്കെ പിടിച്ചു .

“‘ങേ ..നിനക്കിഷ്ടമാണോ …എന്നാൽ ബാക്കി കാര്യമൊന്നും ചിന്തിക്കണ്ട .മമ്മീടേം കുഞ്ഞേച്ചീടേം ..അല്ല കുഞ്ഞേലീടേം സമ്മതം നോക്കണം . “”

“‘മമ്മി പൊന്നുമനസാലെ സമ്മതിക്കും . കുഞ്ഞേച്ചി …അവള് എങ്ങനാണെന്നാ .വല്യ മിണ്ടാട്ടമൊന്നുമില്ല . പിള്ളേരേം നോക്കി അങ്ങനെ ഒതുങ്ങിക്കൂടി കഴിയുവാന്നാ മമ്മി പറഞ്ഞെ . നീയാകുമ്പോ അവൾക്കും സമ്മതമാകും . നിന്നേം നിന്റെം സ്വഭാവോമൊക്കെ അവൾക്കറിയാവുന്നതല്ലേ . “‘

“‘പണ്ട് അമ്മയും അങ്ങനെ അല്ലാരുന്നോ …:;; ജിത്തു പറഞ്ഞപ്പോൾ ഫ്രാൻസിയുടെ മുഖം വിളറി .

“‘ പോകാം അല്ലെ ..”‘ ഫ്രാൻസി കാറെടുത്തു . മാരുതി സെൻ എൺപതിലേക്ക് കുതിച്ചു .

Leave a Reply

Your email address will not be published. Required fields are marked *