സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Posted by

“‘ ഡാ ..അവളുടെ മനസ്സറിയണം . അതെങ്ങനെയറിയും ? അവളുടെ കൈ പിടിച്ചു നടന്നവരല്ലേ നമ്മൾ .”‘

“”‘അങ്ങനെയൊക്കെ നോക്കിയാൽ ഒന്നും നേരെയാവത്തില്ലല്ലോ . അമ്മയുടെ കാര്യം തന്നെയെടുക്ക് “‘ ജിത്തു പറഞ്ഞപ്പോൾ ഫ്രാൻസിയുടെ മുഖം പെട്ടന്നിരുണ്ടു .

”’ സുധാമ്മ …സുധാമ്മ എങ്ങനുണ്ട് ജിത്തൂ… പഴയപോലെ പിന്നെയൊന്നുമില്ലന്ന് മമ്മി പറഞ്ഞറിഞ്ഞായിരുന്നു .”‘

“‘അമ്മ ഹാപ്പിയാണ് . ഈ വാർത്ത കൂടിയറിഞ്ഞാൽ കൂടുതൽ സന്തോഷമാകും . പിന്നെ .. അമ്മായിതെന്നോട് പറഞ്ഞിട്ട് ആഴ്ചകളായി . ഇന്നും ചോദിച്ചു . ഇന്ന് തീരുമാനം പറയാമെന്നാ ഞാൻ പറഞ്ഞെ . നിന്നോട് ചോദിച്ചിട്ടാകാമെന്ന് കരുതി . അപ്പോളല്ലേ അടുത്ത പ്രശ്നം കുഞ്ഞേച്ചി…കുഞ്ഞേച്ചിയെങ്ങനെടുക്കുമെന്നറിയില്ലല്ലോ “‘

“‘ ,മമ്മി വഴി അത് നമുക്ക് നോക്കാം .. . നീ സുധാമ്മയോട് മൂന്നാലു ദിവസത്തിനുള്ളിൽ പറയാമെന്ന് പറയ് .”‘

“‘ഹ്മ്മ് …””

ആറുമണിയോടെയാണ് അവർ വീട്ടിലെത്തിയത് . വണ്ടി വന്ന സൗണ്ട് കേട്ടതും മരിയ ഇറങ്ങി വന്ന് ഫ്രാൻസിയെ കെട്ടിപ്പിടിച്ചു . മിന്നുവും ഓടിവന്ന് ജിത്തുവിന്റെ കൈകളിൽ തൂങ്ങി .

“‘നിന്റെ മമ്മയെന്തിയെടി പെണ്ണെ …””

“‘ മോളിലുണ്ട് അച്ചാച്ച …”” പണ്ട് മുതലേ അവൾ ഫ്രാൻസിയെ അച്ചാച്ചനെന്നാണ് വിളിക്കുന്നത് . ഹാളിൽ വെച്ചിരിക്കുന്ന പപ്പയുടെയും അളിയന്റെയും അമ്മാമയുടെയും ഫോട്ടോക്ക് മുന്നിൽ ഒരു നിമിഷം നിന്നിട്ടവൻ മിന്നുവിനെയും കൊണ്ട് മുകളിലേക്ക് കയറി .

“” കുഞ്ഞേച്ചീ …”” തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറിയപ്പോൾ ഫിയ എഴുന്നേറ്റു . മുത്ത് തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു . ഫ്രാൻസി കുഞ്ഞിനെ ഒന്ന് നോക്കിയിട്ട് മുറി ആകമാനം ഒന്ന് നോക്കി . വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു . പണ്ടും കുഞ്ഞേച്ചി അങ്ങനെയാണ് .

“നീ വാ കുഞ്ഞേച്ചി താഴേക്ക് … കാപ്പി കുടിക്കാം “”

“‘നീ പൊക്കോ ..ഞാൻ വന്നേക്കാം . കൊച്ചുറങ്ങുവല്ലേ “‘

“‘ അവനുറങ്ങുവല്ലേ ..കരയുമ്പോൾ അറിയാമല്ലോ . വീഴത്തൊന്നുമില്ലല്ലോ . നീ താഴേക്ക് വാ .. ജിത്തുവും ഉണ്ട് “”

“‘നീ പോക്കോടാ …”‘

“‘നീയിതെന്താ അടച്ചിരിക്കുന്നെ ..വന്നേ .. ജിത്തുവും ഉണ്ട് .അവനെന്നാ വിചാരിക്കും . അവൻ പറഞ്ഞതെ ഉള്ളൂ ..നിന്ന് കാണാൻ കൂടെയില്ലന്ന് . വല്ലോ പിണക്കവുമാണെന്ന് കരുതും .അല്ലെങ്കിലും അതൊരു മര്യാദ ആണോ .നീ വാ “‘ ഫ്രാൻസി അവളെ നിർബന്ധിച്ചു താഴേക്ക് കൊണ്ട് വന്നു .

Leave a Reply

Your email address will not be published. Required fields are marked *