” ആ നീ കഴിക്കാൻ തുടങ്ങിയോ ?. നീ വെയിറ്റ് ചെയ്യുവാന്നും പറഞ്ഞാ ഞാൻ കുഞ്ഞേച്ചീനേം കൊണ്ട് വന്നേ ”’ കപ്പ വേവിച്ചതും ബീഫ് റോസ്റ്റും കൂട്ടത്തിൽ ഉണക്കമീൻ വറുത്തതും കൂട്ടി വെട്ടി വിഴുങ്ങുന്ന ജിത്തുവിനെ ഫ്രാൻസി കളിയാക്കി .
“‘അവനാ വയറു വിശന്നാൽ കാത്തിരിക്കുന്നെ …നീ ഇരിക്കടീ .. ഞാൻ വിളമ്പാം “‘ മരിയ ഫിയയെ പിടിച്ചിരുത്തി . മിന്നു ഫ്രാൻസിയുടെ മടിയിൽ ഇടം പിടിച്ചിരുന്നു .
“” “‘നീ എഴുന്നേൽക്കുവാണോ ..കഴിച്ചിട്ട് പോടീ ..””ചായ മാത്രം കഴിച്ചിട്ട് എഴുന്നേൽക്കാൻ തുടങ്ങിയ ഫിയയെ മരിയ പിടിച്ചിരുത്തി .
“‘ മുന്നിൽ ഒരുത്തൻ ഇരിക്കുന്നത് കണ്ടില്ലേ കുഞ്ഞേച്ചി .ഒന്ന് സംസാരിക്കുക പോലും നീ ചെയ്തില്ലല്ലോ .”‘ ഫ്രാൻസി അവളെ ശാസിച്ചു
“‘ അല്ലേലും കുഞ്ഞേലിക്ക് പണ്ടത്തെ സ്നേഹമൊന്നുമില്ലടാ”” ജിത്തു പറഞ്ഞപ്പോൾ ഫിയ അവനെയൊന്ന് നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല . എലിസബത്തെന്ന പേര് ചുരുക്കി കുഞ്ഞേലി എന്ന് വിളിച്ചിരുന്നതവരുടെ പപ്പയാണ് . അത് കേട്ട് ജിത്തുവും ഫ്രാൻസിയും വിളിക്കുമെങ്കിലും കുഞ്ഞേലിയെന്ന് വിളിച്ചാൽ ഫിയക്ക് ഹാലിളകും . അടിയും ഇടിയും വെച്ചുകൊടുക്കും .
“‘കുഞ്ഞേലി വല്ലോം കഴിച്ചിട്ട് പോകാൻ നോക്ക് … മെലിഞ്ഞൊരു കോലമായി “‘ ജിത്തു വീണ്ടും ഫിയയെ ശുണ്ഠി പിടിപ്പിക്കാൻ നോക്കി .
“‘മതിയെടാ “‘ അത്ര മാത്രം പറഞ്ഞിട്ട് ഫിയ എഴുന്നേറ്റു .
“‘എന്നാൽ ഞാനും ഇറങ്ങുവാട ..നല്ലക്ഷീണം “‘ ജിത്തുവും എഴുന്നേറ്റ് കൈ കഴുകി .
”ഡാ …ഇത് സുധക്ക് കൊടുത്തേരെ ..”” മരിയ ഒരു പാത്രം അവനു നീട്ടി .
:”” ഡി കുഞ്ഞേലി … പോകുവാട്ടോ …മിന്നുക്കുട്ടി റ്റാറ്റാ :””‘ ജിത്തു പോകുന്ന വഴിയേ ഫിയയുടെ തലയിൽ തോണ്ടി . അപ്പോഴും അവൾ ഒന്നും പറഞ്ഞില്ല .
ജിത്തു വീട്ടിൽ ചെല്ലുമ്പോൾ സുധ ഹാളിലെ സൈറ്റിയിൽ ഇരിപ്പുണ്ടായിരുന്നു.
“” ഫ്രാൻസി വന്നോടാ?””
“” ആം…”” ജിത്തു മരിയ കൊടുത്തുവിട്ട പാത്രം അമ്മക്ക് കൊടുത്തു.
“” അവന് സുഖമാണോ? പഴേ പോലെ ഒക്കെയാണോ ഇപ്പഴും. അതോ ഗൾഫുകാരന്റെ ഗമയൊക്കെയാണോ?”” സുധ മേശയിൽ ചാരി നിന്നവനോട് ചോദിച്ചു .അത് കേട്ട ജിത്തു അവളെയൊന്ന് സൂക്ഷിച്ചു നോക്കി .
“” അവൻ മൊത്തം മാറി പോയമ്മേ. അത് കൊണ്ട് തന്നെ അമ്മ പറഞ്ഞ കാര്യം ഞാൻ കുറച്ചു ദിവസം കഴിഞ്ഞു പറയാം.””, ജിത്തു നോക്കിനിൽക്കെ സുധയുടെ മുഖം ഇരുണ്ടു
“” നീ കഴിച്ചതാണോ?””