ഫിയ അകത്തേക്ക് പോയി പ്ളേറ്റ് കൊണ്ടുവന്നു നിരത്തി . മരിയ പുറകെ വന്നു പുട്ടും കടലയും പപ്പടവും കൊണ്ട് വന്നു വെച്ചു . ഫിയ ഒരു പ്ളേറ്റിൽ പുട്ട് എടുത്തോണ്ട് പോയി ടിവി കാണുന്ന മിന്നുവിനെ ഊട്ടാൻ തുടങ്ങി
“‘ഞാൻ കൊടുത്തോളാം അവൾക്ക് ..നീ ഇവർക്ക് വിളമ്പിക്കെ മോളെ “” മരിയ മിന്നുവിന്റെ അടുത്തേക്ക് പോയി .
“‘ മമ്മി വിളമ്പിയാൽ മതി ..മമ്മിയെ ഇവൾക്ക് പേടിയില്ല .ഞാൻ കൊടുത്തോളാം “‘
“‘അത് വേണ്ട .. നീ വിളമ്പു “‘മരിയ അവളുടെ കയ്യിൽ നിന്ന് ബലമായി പ്ളേറ്റ് വാങ്ങിച്ചു .
“‘ഞങ്ങള് കഴിച്ചോളാം മമ്മീ ..”‘ജിത്തു പറഞ്ഞപ്പോൾ ഫ്രാൻസി അവന്റെ കാലിൽ തോണ്ടി .
”ഏഹ് ?”’
“‘അവള് വിളമ്പട്ടെ … ഞാനിന്നലെ മമ്മിയോട് പറഞ്ഞു .മമ്മിക്ക് പൂർണ സമ്മതമാ . മമ്മി എന്തോ അവളോട് സൂചിപ്പിച്ചെന്ന് തോന്നുന്നു . “‘
“‘എന്റെ കാര്യമോ ?”’
“‘അങ്ങനെയല്ല .. അവളുടെ കല്യാണക്കാര്യം , കൂട്ടത്തിൽ നിനക്കും ആലോചന നടക്കുന്നുണ്ടെന്നും നീയായിരുന്നേൽ പിള്ളേരേം അവളേം നോക്കിയേനെ എന്നൊക്ക പറഞ്ഞു … …”” ഫിയ അങ്ങോട്ട് വന്നപ്പോൾ അവർ സംസാരം നിർത്തി .
ഫിയ അവർക്ക് വിളമ്പിയിട്ട് ഒരു പ്ളേറ്റിൽ തനിക്കും വിളമ്പി എതിരെ ഇരുന്നു .
”എടാ ജിത്തൂ ..നിന്റെ ഓഫീസിനടുത്തു വല്ല മാട്രിമോണിയും ഉണ്ടോ . ബ്രോക്കർമാർ കൊണ്ടുവരുന്നതൊന്നും നടക്കുന്നില്ല . ടൗണിൽ ഇപ്പോൾ മാട്രിമോണി ഒക്കെയുണ്ടല്ലോ ..”‘ ഫ്രാൻസി ഫിയയെ നോക്കി പറഞ്ഞു .
“‘ ആർക്കാടാ ? നിനക്കാണോ ?”’
“‘എനിക്കല്ല .. കുഞ്ഞേച്ചിക്ക് ..കുഞ്ഞേച്ചിയിങ്ങനെ നിൽക്കുമ്പോൾ ഞാൻ കല്യാണം കഴിക്കുന്നില്ല .”‘
“‘ ഫ്രാൻസി ..ഞാൻ പറഞ്ഞിട്ടുണ്ട് ..ഇനിയാ വിഷയം എന്റടുത്തു പറയരുതെന്ന് . ഇനിയെങ്ങനെയൊന്നെന്റെ ജീവിതത്തിലില്ല . അതിന്റെ കാരണവും ഞാൻ പറഞ്ഞിട്ടുണ്ട് .കൂടെകൂടെ എനിക്ക് വിശദീകരിക്കാൻ പറ്റത്തില്ല . “” ഫിയ കടുത്ത സ്വരത്തിൽ പറഞ്ഞു .
“‘ എന്നുവെച്ചു ഇനിയുള്ള കാലം മുഴുവൻ ഇങ്ങനെ തനിച്ചു നിക്കാന്നാണോ ..എന്റെ കാലം പെട്ടന്ന് കഴിയും .പിന്നെയിവൻ . വന്നു കയറുന്നവൾ എത്തരക്കാരിയാണെന്ന് ആർക്കറിയാം . നിന്റെ കാര്യങ്ങൾ അറിയാവുന്ന , നമ്മളറിയുന്ന ഒരാളാണേൽ പ്രശ്നമൊന്നുമില്ലല്ലോ …””മരിയ മിന്നുവിന് ആഹാരം കൊടുത്തു കഴിഞ്ഞങ്ങോട്ട് വന്നു .
“‘അതന്നേരം നോക്കാം .. നിങ്ങക്ക് ഞാനൊരു ഭാരമാണേൽ പറഞ്ഞാൽ മതി . എനിക്കെന്തെലും ജോലി കിട്ടാതിരിക്കില്ല . ഞാൻ എങ്ങോട്ടേലും പൊക്കോളാം പൊക്കോളാം ..”‘