“‘ഒരു ഗസ്റ്റുണ്ട് “” പറഞ്ഞിട്ടവൻ തിരിഞ്ഞു നടന്നു .
“” അയ്യോ ..നീ … ഫ്രാൻസി ..ഫ്രാൻസിയായിരുന്നോ?”’ അവന്റെ പുറകെ ഹാളിലേക്ക് വന്ന സുധ സോഫയിലിരുന്നു ടിവിയിൽ ന്യൂസ് കാണുന്ന ഫ്രാൻസിയെ കണ്ടമ്പരന്നു .
“‘അതെന്നാമ്മേ അവനിവിടെ വരത്തില്ലേ? ഡാ …അമ്മ ഇന്നലെയെന്നോട് ചോദിച്ചു .. നീ മാറിപ്പോയോ .. ഗൾഫുകാരന്റെ ജാഡയൊക്കെയാണോന്ന് . അവൻ നമ്മളെയൊന്നും അറിയത്തില്ലമ്മേന്ന് ഞാൻ പറയുകേം ചെയ്തു . “‘ ഗ്ലാസിൽ ഒഴിച്ചുകൊണ്ട് ജിത്തു ഫ്രാൻസിയോട് പറഞ്ഞു
“‘ആ രണ്ടു ചിറകും വാലും മുളച്ചിട്ടുണ്ട് സുധാമ്മേ ..കാണണോ …”” ഫ്രാൻസി സുധക്ക് നേരെ തിരിഞ്ഞു ചിരിച്ചു .
‘പോടാ….. പോ …ഫ്രാൻസീ ഒന്ന് ..”” സുധ ചിരിച്ചോണ്ട് അടുക്കളയിലേക്ക് തിരിച്ചു നടന്നു .
“” ങേ .. പ്രായപൂർത്തിയായെങ്കിലും ഒളിച്ചും പാത്തും ഒരെണ്ണം അടിച്ചിട്ട് ജാതിക്കായും ഒക്കെ ചവച്ചോണ്ടാണ് ഞാൻ കേറി വരുന്നത് . ഫോറിൻകാരൻ വന്നപ്പോ ദേ മുട്ട പൊരിച്ചോണ്ട് വന്നേക്കുന്നു ടച്ചിങ്സിന് “‘ അടുക്കളയിലേക്ക് പോയ സുധ പെട്ടന്ന് മുട്ട ചിക്കിപ്പൊരിച്ചു മുന്നിൽ കൊണ്ട് വന്നു വെച്ചപ്പോൾ ജിത്തു അമ്പരന്നു
” ഓ ..അവനിതൊക്കെ അവിടെ ശീലമായിരിക്കും . പിന്നെ ഇതൊരു ലൈസൻസാക്കണ്ടാ”” സുധ മുട്ട വെച്ചിട്ട് അവരുടെ പിന്നിൽ ഭിത്തിയിൽ ചാരി നിന്നു .
“‘ ഞാൻ ചോറ് ചൂടാക്കാം . കപ്പ വേവിച്ചതും ചെമ്മീൻ ചമ്മന്തിയും മോര് കൂട്ടാനും ഉണ്ട് . മുട്ടേം കൂടി പൊരിക്കാം .വേറെന്തെലും വേണോടാ “”‘
“‘എന്റെ പൊന്നമ്മേ ..അവൻ പണ്ടത്തെ പ്രാഞ്ചി തന്നെയാ . ഒള്ളതെടുത്താൽ മതി “‘
“”‘ ആ ..എന്നാൽ ഞാൻ ചൂടാക്കിയിട്ട് കുളിച്ചിട്ട് വരാം . ഫോറിൻ സോപ്പൊന്നുമില്ലേ ഫ്രാൻസീ “‘
“‘ദേ .ഇതെല്ലാം സുധാമ്മക്കാ ” കൊണ്ട് വന്നതിൽ നിന്ന് മൂന്ന് കവറുകൾ എടുത്ത് ഫ്രാൻസി സുധക്ക് നീട്ടി . അവളത് വാങ്ങിയിട്ട് തിരിച്ചു നടന്നു .
“” ടച്ചിങ്‌സ് തീർന്നു . ബുർജി ഉണ്ടാക്കികൊണ്ട് വരാം ഞാൻ ..ഡാ … നീയധികം കഴിക്കണ്ട കേട്ടോ . . സ്‌കോച്ചാ ഇപ്പൊ ആയില്ലന്ന് കരുതി പിന്നെ തലക്ക് പിടിക്കും . “‘ വീണ്ടും ഒഴിക്കുന്ന ജിത്തുവിനോട് പറഞ്ഞിട്ട് ഫ്രാൻസി അടുക്കളയിലേക്ക് നടന്നു .
”ഈ ഓംലെറ്റ് എടുക്കുവാ .. ചോറിന് ഉള്ള കറി മതി .”‘ ഉണ്ടാക്കി വെച്ച ഓംലെറ്റ് പ്ളേറ്റിൽ എടുത്തിട്ടിട്ട് ഫ്രാൻസി പറഞ്ഞു . അടുപ്പിൽ വെച്ച ചീനച്ചട്ടിയിലേക്ക് കുനിഞ്ഞു നിന്ന് പപ്പടം വറുക്കുകയായിരുന്നു സുധ . അടുപ്പിലെ കത്തിയാളുന്ന തീക്കരികെ നിന്ന അവളുടെ നൈറ്റി വിയർപ്പിനാൽ നനഞ്ഞൊട്ടിയിരുന്നു .