ഒരുഗോവൻ ട്രാപ്പ് 2
Oru Govan trap Part 2 Crime Thriller bY Murukan | Previous Part
എടാ ജോസേ നീ കരുതുന്നത് പോലെയൊന്നുമല്ല കാര്യങ്ങളുടെ കിടപ്പ് കി ഈ കത്രീനാമ്മ തന്നെ ഒരു പക്കാ ക്രിമിനലാ പുറത്ത് മസാജ് സെന്റർ എന്ന പേരിൽ അവിടെ നടക്കുന്നത് പെൺവാണിഭവും മറ്റുമാണ്
ഈ കത്രീനാമ്മ ബെന്നിയുടെ അടുത്തയാളായത് കാരണം പോലീസൊന്നും ആ ഭാഗത്തേക്ക് എത്തി നോക്കുക പോലുമില്ല
നീ കരുതും പോലെ പെട്ടെന്നൊന്നും രാത്രി നമ്മളെ അകത്തേക്ക് കയറ്റിവിടുകയുമില്ല
നീ ഒന്ന് കൊണ്ടും പേടിക്കേണ്ട
നീ എന്റെ കൂടെ ഒന്ന് നിന്ന് തന്നാൽ മതി
എടാ ജോസേ ഞാൻ വീണ്ടും പറയുകയാ
നീ എടുത്ത് ചാടി ഒന്നും ചെയ്യരുത്
കൂടെ നിൽക്കുന്നവർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കുന്ന പ്രകൃതമാ എന്റെത്
നിനക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കോളാം
ജോസിന്റെ സംസാരം അത്രത്തോളം കട്ടിയുള്ളതായിരുന്നു
ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല
നീ ജനിച്ചു വളർന്ന ഗോവയല്ല ഇപ്പോ ഇത്
അത് ശരിക്കറിയാവുന്നത് കൊണ്ട് ഞാൻ പറഞ്ഞെന്നെ ഉള്ളൂ
നിന്റെ കൂടെ ഞാൻ കാണും അത് മരിക്കാനാണെങ്കിൽ അതിനും
അതിന് നമ്മൾ ഇവിടെ അവരോട് യുദ്ധം ചെയ്യാനൊന്നും പോകുന്നില്ലല്ലോ
നമ്മൾ അവർക്ക് കൊടുക്കാനുള്ള കാശു കൊടുക്കുന്നു
മമ്മിയെയും ബീനയെയും മോചിപ്പിക്കുന്നു
ജോസ് രതീഷിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
നീ പറഞ്ഞത് പോലെ അവരുടെ ലക്ഷ്യം
മറ്റു പലതുമാണെങ്കിൽ ജോസിന്റെ തനി സ്വരൂപം അവർ അറിയും
അവരുടെ അടിവേര് മാന്തിയിട്ടെ ജോസ് ഗോവ വിട്ട് പോവൂ
ജോസിന്റെ കണ്ണുകൾ വെട്ടിത്തിളങ്ങുന്നത് കണ്ട് രതീഷിന്റ ഉള്ളിൽ വരെ ചെറിയ ഒരു ഭയം ആളിക്കത്തി
ഇപ്പോ നമുക്ക് ഞാൻ താമസിക്കുന്നിടത്തേക്ക് പോകാം രാത്രി ഒന്ന് ഇരുട്ടട്ടെ കത്രീനാമ്മയുടെ വെടിത്താവളത്തിൽ നിന്ന് തന്നെ തുടങ്ങാം നമുക്ക് അതും പറഞ്ഞ് കൊണ്ട് രതീഷ് ജോസിന്റെ ബുള്ളറ്റിന് പിറകിൽ കയറി അവർ മുന്നോട്ട് നീങ്ങി
തികച്ചും പഴഞ്ചൻ രീതിയിലുള്ള ഒരു കോളനിയിലേക്കാണ് രതീഷ് ജോസിനെ കൂട്ടി വന്നത്
കണ്ടാൽ തന്നെ അറപ്പ് തോന്നുന്ന ഒരു സ്ഥലം
രതീഷിനെ പിറകെ ജോസ് ബാഗും തോളിലിട്ട് മുന്നോട്ട് നടന്നു
തെരുവുകച്ചവടക്കാരുടെ ഉച്ചയും വിളിയും
അടുത്തുള്ള ചുമരുകളിലെല്ലാം പല രീതികളിലുള്ള നിറത്തിൽ എന്തൊക്കെയോ വരച്ചു വച്ചിട്ടുണ്ട്
ബീർ ബോട്ടലുമായി തല തെറിച്ച പിള്ളേർ വേറെയും
ഒരു കൊച്ചു വാതിൽ തുറന്ന് രതീഷ് ജോസിനെ അകത്തേക്ക് ക്ഷണിച്ചു
എങ്ങനെയുണ്ട് മോനെ എന്റെ കൊട്ടാരം