നിന്റെയും ഡിസൂസയുടെയും അടിവേര് മാന്തിയിട്ടേ ജോസ് ഈ മണ്ണ് വിട്ട് പോകൂ
പോടാ ചെറുക്കാ നിനക്ക് ചെയ്യാൻ പറ്റുന്നത് നീ ചെയ്യ്
ഞങ്ങളുടെ ആവശ്യം കഴിഞ്ഞ് ഞങ്ങളുടെ അധീനതയിലുള്ള ഏതെങ്കിലും വേശ്യാലയത്തിലോ ഡാൻസ് ബാറിലോ വച്ച് അവരെ ഞങ്ങൾ വിൽപ്പനയ്ക്ക് വെയ്ക്കും
അപ്പോ അവരെ വാങ്ങാൻ നീ വന്നേച്ചാൽ മതി
ഇപ്പോ നിന്റെ കയ്യിലുള്ള കാശ് അപ്പോ ആവശ്യം വരും കേട്ടോ ടാ പന്ന നായിന്റ മോനെ
ബെന്നിച്ചനെ കളി പഠിപ്പിക്കാൻ വന്നേക്കുന്നു അയാൾ ഫോൺ കട്ട് ചെയ്തു കൊണ്ട് പറഞ്ഞതും
അരിശം മൂത്ത് പല്ലുകൾ നെരിച്ചുടച്ച് കൊണ്ട് ജോസ് തന്റെ കനത്ത കൈ പ്രതലം ഭക്ഷണ ടേബിളിന്റ നടുക്ക് ആഞ്ഞടിച്ചതും
ഒരു നിമിഷം അവിടെയിരുന്നവരെല്ലാം എഴുന്നേറ്റ് നിന്നു പോയി
ബെന്നി എന്തോ നാറിയ സംസംരം അവന്റെ എടുത്ത് പറഞ്ഞിട്ടുണ്ടെന്ന് രതീഷിന് മനസ്സിലായി
അവൻ ഒരു വിധത്തിൽ ജോസിനെ പിടിച്ച് പുറത്തേക്കിറങ്ങിതും
തെരുവിലൂടെ മൂന്ന് നാല് ബൈക്കുകളിൽ അഞ്ചെട്ടു ഗുണ്ടകൾ അർമാദിച്ചു കൊണ്ട് വരുന്നു
മുന്നിലെ വണ്ടി ഓടിക്കുന്ന മൊട്ടത്തലയ നായ ഒരാളാണ് അവരുടെ നേതാവെന്ന് ജോസിന് ഒറ്റനോട്ടത്തിൽ മനസ്സിലായി
ആരാടാ ഇവർ ജോസ് രതീഷിനെ നോക്കി ചോദിച്ചു
അതൊന്നും പറയണ്ട നീ ആ മൊട്ടത്തലയനെ കണ്ടോ അവനാണ് റോക്കി
ഇവിടെ പണം പിരിക്കാൻ വന്നത്
മാസാ മാസം അവരിവിടെ വരും ഗുണ്ടാപണം പിരിക്കാൻ
രാമയ്യരുടെ ആളുകളാ
രാമയ്യയോ അതാരാ
ഒരു തമിഴനാ അയാൾ ആയിരുന്നു ഒരു കാലത്ത് ഇവിടുത്ത് കാരുടെ പേടി സ്വപ്നം
എത്ര പേരെയാ ഈ നടുറോഡിലിട്ട് വെട്ടിക്കൊന്നത്
ഇപ്പോ പുള്ളി ഇവിടെ ഒന്നും വരത്തില്ല
ഇതു പോലെ ഗുണ്ടകളെ അയക്കാറാ പതിവ്
എന്നാൽ രാമയ്യയുടെ ശത്രുക്കളാ ഈ ഡിസൂസയും ഈ ബെന്നിയുമെല്ലാം
അത് കേട്ടതും ജോസിന്റ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു
അപ്പോഴേക്കും ബൈക്കിൽ നിന്നിറങ്ങി ഓരോരുത്തരായി തെരുവ് കച്ചവടക്കാരുടെ അടുത്ത് നിന്ന് പണം പിരിക്കാൻ തുടങ്ങി
റോക്കി മൊട്ടത്തലയിൽ തടവിക്കൊണ്ട് ബൈക്കിന് മുകളിൽ കാൽ കയറ്റി ഇരിക്കുകയായിരുന്നു
അപ്പോഴാണ് ഒരു കിളവിയുടെ ഒച്ചയും ഭഹ ളവും കേൾക്കുന്നത്
ഗുണ്ടകളിൽ ഒരാളുമായി കിളവി തർക്കിക്കുകയായിരുന്നു
എന്റെ മോളുടെ ഓപ്പറേഷനായിരുന്നു അതാ പണം ഇല്ലാത്തത്
അടുത്ത പ്രാവശ്യം വരുമ്പോ രണ്ട് മാസത്തേത് ഒരുമിച്ച് തന്നോളാം
എന്നാൽ നീട്ടിമുടിവളർത്തിയ ഗുണ്ട അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല
എടി ചെലക്കാതെ കാശെടുക്കാൻ നോക്ക്
ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]
Posted by