അല്ലെങ്കിൽ ഈ സാധനങ്ങളെല്ലാം ഞങ്ങൾ കൊണ്ട് പോവും
മോനേ വയറ്റിൽ കഞ്ഞിവാരിയിടല്ലേടാ
കാശില്ലാത്തത് കൊണ്ടല്ലേ
തള്ളേ നിങ്ങളുടെ ഈ ഒലിപ്പിക്കലിലൊന്നും വലിയ കാര്യമില്ല
അതും പറഞ്ഞ് ഒരു ചാക്കെടുത്ത് അയാൾ
സാധനങ്ങളെല്ലാ എടുത്തിടാൻ തുനിഞ്ഞതും
കിളവി വന്ന് അയാളുടെ കയ്യിൽ കയറിപ്പിടിച്ചു
ജോസിന്റെ കണ്ണുകൾ വികൃതമാകുന്നത് കണ്ട്
എടാ ജോസേ നീ വെറുതെ ചാടിക്കയറി ഇടപെടല്ലേ
കൊല്ലാനും ചാവാനും മടിയില്ലാത്ത പക്കാ ക്രിമിനൽസാ ഇവർ
കയ്യിൽ പിടിച്ച തള്ളയെ അടിക്കാൻ അയാൾ കൈ ഓങ്ങിയതും
ജോസിന്റെ വലം കൈ അയാളുടെ കൈയ്യിൽ പിടത്തമിട്ടിരുന്നു
രതീഷ് അപ്പോഴാണ് തന്റെ അടുത്ത് നിന്നിരുന്ന ജോസ് നൊടിയിടയിൽ അവിടെയെത്തിയത് കാണുന്നത്
അവരുടെ നേതാവ് ഒന്നറച്ചു നോക്കിക്കൊണ്ട് കോടി വാളുമെടുത്ത്
ബൈക്കിൽ നിന്നിറങ്ങി നേരെ നിന്നു
മറ്റുള്ള ഗുണ്ടകളും പണം വാങ്ങൽ നിർത്തി മുന്നോട്ട് വരാൻ തുടങ്ങി
എന്നതാ മച്ചാനെ ഈ പ്രായം ചെന്ന ഇവരെ തല്ലാൻ നാണമില്ലേ നിനക്ക്
ജോസ് പുഞ്ചിരിയടക്കിക്കൊണ്ട് ചോദിച്ചു
ബെന്നിയുടെ അറച്ച വാക്കുകളിലുള്ള നീറ്റൽ തന്റെ കൈതരിപ്പ് മാറ്റിയാലെ അടങ്ങൂ എന്ന് അവനറിയാമായിരുന്നു
അത് തീർക്കാൻ വേണ്ടിയും പിന്നെ മറ്റു ചിലത് കണക്കുകൂട്ടിക്കൊണ്ടും തന്നെയാ ജോസ് അവിടെ അംഗത്തിനിറങ്ങിയത്
നീ ആരാടാ നായെ അത് പറയാൻ അയാൾ തന്റെ മറ്റേ കൈ കൊണ്ട് ജോസിനെ അടിക്കാൻ ഓങ്ങിയതും
ജോസ് അയാളുടെ അടി നാവിനോക്കി മുട്ടുകാൽ കയറ്റിയതും ഒരുമിച്ചായിരുന്നു
അയാൾ മണ്ണിൽ കിടന്ന് കൊണ്ട് പിടയ്ക്കുന്നതാണ് പിന്നീട് കണ്ടത്
അത്രത്തോളം ശക്തിയായിരുന്നു ആ ഇടിയ്ക്ക്
അയാൾ ഒന്ന് കരായാൻ പോലുമാവാതെ ബോധം കെട്ട് തറയിൽ വീണു
എന്റെമ്മോ എന്തൊരടിയാ ഇത് രതീഷ് വിശ്വസിക്കാൻ പറ്റാത്ത നിലയിൽ തലയിൽ കൈവച്ചു നിന്നു പോയി
അപ്പോഴേക്കും മറ്റു ഗുണ്ടകൾ അവന്റെ നേരെ വടിവാളുമായി പാഞ്ഞടുത്തു
തികഞ്ഞ ഒരു അഭ്യാസിയെപ്പോലെ ജോസ് അവരെ ഓരോരുത്തരെയായി അടിച്ചൊതുക്കി ചിലർ ചാടി വീഴുന്നു
ജോസിന്റെ കൈകാലുകൾ ഒരേ സമയം നാല് ദിശയിലേക്കും പറന്നിറങ്ങി ഇതെല്ലാം കണ്ട് റോക്കി പിന്നിലൂടെ വന്ന് കൊടി വാളെടുത്ത് ജോസിനെ കുത്താൻ തുനിഞ്ഞതും രതീഷിന്റെ ഒച്ചത്തിലുള്ള വിളി കേട്ടതും ജോസ് തെന്നിമാറി
വാളിന്റെ പ്രതലം അവന്റെ പുറത്ത് ചെറുതായൊന്ന് കോറി
ജോസ് തിരിഞ്ഞു നിന്ന് വായുവിലുയർന്ന് അയാളുടെ ഇടനെഞ്ച് നോക്കി ഒരു ചവിട്ടായിരുന്നു