അതോടെ തെരുവുകളിൽ ആർപ്പുവിളികൾ ഉയരാൻ തുടങ്ങി
അടിക്ക് മോനെ ആ നായിന്റെ മക്കളെ കൊല്ലവരെ ആ കിളവിയുടെ വലിയ ശബ്ദം കേട്ട് ജോസിന് ഒന്നു കൂടി ആവേശം മൂത്തു
അവൻ റോക്കിയെ വായുവിലെടുത്തിട്ട് അടിയ്ക്കാൻ തുടങ്ങി
രതീഷിനെ അവർക്ക് പരിജയം ഉള്ളത് കൊണ്ട് നാട്ടുകാർ അവനെ ഭഹുമാനത്തോടെ നോക്കി നിന്നു
അതിന്റെ നെളിച്ചിലിൽ അവൻ അവരെ ഗൗരവത്തോടെയും അഹങ്കാരത്തോടെയും നോക്കാൻ തുടങ്ങി
എന്നാൽ ജോസിന്റ അടിയെല്ലാം ഒതുക്കി നിർത്തിയിരുന്ന ഒരു കാറിൽ നിന്ന് രണ്ട് കണ്ണുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
ജോസ് റോക്കിയെ അടിച്ചു തൊഴിച്ചും മുന്നോട്ട് നടന്നു
മറ്റു ഗുണ്ടകളെല്ലാം ഒരു തരത്തിൽ എഴുന്നേറ്റ് നിന്ന് അവന്റെ മുന്നിൽ നിന്ന് ഓടി മറിഞ്ഞു
ജോസ് അവനെ അടിച്ചു കൊണ്ട് അയാളുടെ കാറിന് മുന്നിലെത്തി
ജോസ് കാറിനോട് ചേർത്ത് നിർത്തി റോക്കിയെ അടിക്കാൻ തുനിഞ്ഞതും റോക്കി ഒഴിഞ്ഞു മാറിയതും അവന്റെ ഉരുക്കു മുശ്ടി ചെന്ന് പതിഞ്ഞത് കാറിന്റെ സൈഡ് ഗ്ലാസിലായിരുന്നു
ഗ്ലാസ് പൊട്ടിച്ചിതറി താഴെ വീണതും
അകത്തിരുന്ന കൊമ്പൻ മീശക്കാരനായ ഒരാൾ ജോസിനെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു
ജോസ് അതൊന്നും ശ്രദ്ധിക്കാൻ നിൽക്കാതെ റോക്കിയെ വീണ്ടും നിലത്തിട്ട് ചവിട്ടി മെതിച്ചു
രതീഷ് വന്ന് അവന്റെ കയ്യിൽ പിടിച്ചു വലിച്ചിട്ടും കലി തീരാതെ ജോസ് അയാളെ അടിക്കാൻ ഓങ്ങി
നാട്ടുകാർ എല്ലാവരും ചേർന്ന് അവരെ വട്ടം കൂടി നിന്നു
എടാ രതീഷേ എതാടാ ഈ സിംഹക്കുട്ടി
ഗിരിയേട്ടൻ തല മാന്തിക്കൊണ്ട് ജോസിനെ നോക്കി പുഞ്ചിരിച്ചു
ആ കിളവി ജോസിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
നമുക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന് ഇപ്പോ നിങ്ങൾക്ക് മനസ്സിലായില്ലേ
അത് കേട്ട് എല്ലാവരും ആർത്ത് ചിരിച്ചു
അപ്പേഴാണ് കാറിൽ നിന്ന് അയാൾ ഇറങ്ങി വന്നത് അൻപതിനടുത്ത് പ്രായം തോന്നുന്ന നല്ല സൂട്ട് ധരിച്ച അയാൾ ജോസിനടുത്തെത്തി
അപ്പേഴാണ് അയാൾക്ക് ഒരു കൈ മാത്രമേ ഉള്ളൂ എന്ന് ജോസിന് മനസ്സിലായത്
അയാൾ ജോസിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു
എനിക്ക് മോനോട് അൽപ്പസമയം സംസാരിക്കണമായിരുന്നു
മോന് ബുദ്ധിമുട്ടാവില്ലെങ്കിൽ കാറിൽ കയറൂ
അൽപ്പം മാറി നിന്ന് സംസാരിക്കുന്നതാവും നല്ലത്
അയാളിൽ എന്തോ ഒരു വിശ്വസം ഉള്ളത് പോലെ ജോസിന് തോന്നി അവൻ രതീഷിനേയും കൂട്ടി അയാളുടെ കാറിൽ കയറി
ആളൊഴിഞ്ഞ ഒരു ബീച്ചിനടുത്ത് അയാൾ കാർ നിർത്തി പുറത്തേക്കിറങ്ങി ‘
അവരും അയാളോടൊപ്പം പുറത്തേക്കിറങ്ങി
അയാൾ ഒരു സിഗരറ്റിന് തിരികൊളുത്തിക്കൊണ്ട് സിഗരറ്റ് പാക്ക് ജോസിന് നേരെ വച്ചു നീട്ടി
ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]
Posted by