ഇല്ല സാർ ഞാൻ വലിക്കില്ല ജോസ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
എന്നാൽ രതീഷ് അതിൽ നിന്ന് ഒരെണ്ണമെടുത്ത് കത്തിച്ചു
അയാൾ പുക വലിച്ചൂതിക്കൊണ്ട് ജോസിന് നേരെ തിരിഞ്ഞു
ഞാൻ ഹുസൈൻ ഇവിടുത്തെ പഴയ ഒരു ഐ പി എസ് കാരനാ ::
സത്യസന്ദമായി ജോലിയെടുത്തിരുന്ന ഹുസൈൻ മുഹമ്മദ് ips
കേട്ടിട്ടുണ്ടോ നീ എവിടെ എങ്കിലും ആ പേര്
അപ്പൻ മുൻപ് എപ്പോഴോ പറഞ്ഞത് പോലെ ഓർക്കുന്നു
അപ്പൻ എന്തോ ഒരു പ്രശ്നം വന്നപ്പോ സാർ അകമറിഞ്ഞു സഹായിച്ചിട്ടുണ്ടെന്ന് അപ്പൻ പറയുന്നത് കേട്ടിട്ടുണ്ട്
നിന്റെ പേര്
ജോസ്….
ഇവിടുത്തെ ബിസിനസ്സ് കാരനായ ഫിലിപ്പ് സാമുവലിന്റെ മകനാ ഞാൻ
ഫിലിപ്പിന്റെ മകനാണോ നീ
നീ എന്താ ഈ തെരുവിൽ അടിപിടിയുമായിട്ട് നടക്കുന്നത്
ജോസ് ഒരു നിമിഷം മൗനം വെടിഞ്ഞു
പറയെടാ നിന്റെ അപ്പൻ എന്നെയും അപ്പനെ ഞാനും ഒരു പാട് സഹായിച്ചിട്ടുണ്ട്
നാലഞ്ച് വർഷം മുമ്പ് വരെ
ഞാൻ ഡൽഹിയിലായിരുന്നു ഈ കഴിഞ്ഞ അഞ്ചു വർഷം
ഞാൻ ഡൽഹിയിൽ പോകുന്നതിന് മുമ്പ് നിന്റെ അപ്പനുമായിട്ട് ഒന്നുടക്കിയാ പോയത്
നിന്റെ അപ്പന് ഞാൻ പറഞ്ഞത് വിശ്വാസമില്ലായിരുന്നു
അവനെല്ലാം ഡിസൂസയായിരുന്നു
അപ്പന്റ ബിസിനസൊക്കെ എങ്ങനെ ഇരിക്കുന്നു
സാർ അത് പിന്നെ
ജോസ് നടന്ന കഥകളെല്ലാം അയാളെ പറഞ്ഞ് കേൾപ്പിച്ചു
അയാൾ അടുത്ത സിഗരറ്റിന് തിരികൊളുത്തിക്കൊണ്ട് പറഞ്ഞു
ഈ ഡിസൂസ ഒരു പക്കാ ക്രിമിനലാണെന്ന്
നിന്റെ അപ്പനോട് ഒരു പാട് തവണ ഞാൻ പറഞ്ഞതാ
എന്നാൽ ഡിസൂസയുടെ പുറം പൂച്ചും അവന്റെ നാടകങ്ങളും കാരണം നിന്റെ അപ്പന് അവനെ വലിയ വിശ്വാസമായിരുന്നു
അത് തന്നെയായിരുന്നു ഞാനും ജേക്കബും ബന്ധം വേർപ്പെടാനുള്ള കാരണം
ഡിസൂസയുടെ മയക്ക് മരുന്ന് കേന്ദ്രം റെയ്ഡ് ചെയ്തതിന്
അയാളും ഗുണ്ടകളും എനിക്ക് തന്ന പണിയാ ഇത്
എന്റെ വലത് കൈ അയാൾ വെട്ടിമാറ്റി
എന്റെ ഭാര്യയെ എന്റെ മുന്നിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നു
ഞാൻ പിടിച്ചെടുത്ത മയക്കുമരുന്നുകൾ കൂറപ്പൊടിയോ മറ്റോ ആണെന്ന് വരുത്തിത്തീർക്കാൻ അയാൾക്ക് ടിപ്പാർട്മെൻറിൽ തന്നെ ഒരു പാട് ഉയർന്ന ഉദ്യാഗസ്ഥർ തന്നെ ഉണ്ടായിരുന്നു
അയാൾ പുല്ലുപോലെ പുറത്തിറങ്ങിപ്പോന്നു
ആ രാത്രിയിൽ അയാൾ എനിക്ക് തന്ന സമ്മാനമാ ഇത് കാണ്
അയാൾ മുറച്ചു മാറ്റിയ കൈയ്യിന് മുകളിൽ നിന്ന് ടർക്കി മാറ്റിക്കൊണ്ട് ജോസിന് നേരെ തിരിഞ്ഞു
എന്റെ ഒരേ ഒരു മകൾ ips ബിരുദമെടുക്കാൻ ഡൽഹിയിലായത് കൊണ്ട് അവൾ രക്ഷപ്പെട്ടു
ഡിസൂസ പണമെറിഞ്ഞ് ഏതോ തെരുവു ഗുണ്ടകളെ പ്രതിയാക്കി അയാൾ രക്ഷപ്പെട്ടു
ഒറ്റക്കയ്യനായ എന്നെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടു
ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]
Posted by