പക്ഷെ പകയും പ്രതികാരവും എന്റെ മനസ്സിൽ ആളിക്കത്തിയിരുന്നു
നിന്റെ അതേ പ്രായമുള്ള എന്റെ റസിയയുടെ അടുത്തേക്ക് ഞാൻ ഡൽഹിയിലേക്ക് ഒരു ഒളിച്ചോട്ടം നടത്തി
എനിക്ക് പറ്റാത്തത് നേടിയെടുക്കാൻ അവളെ ഞാൻ ips കാരിയാക്കി ഇങ്ങോട്ടയച്ചു
എന്റെ ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നവരോടും പിന്നെ എന്റെ ഈ വലതു കൈ വെട്ടിമാറ്റിയവരോടും പ്രതികാരം ചെയ്യാൻ വേണ്ടി മാത്രമാ ഞാൻ ഈ നശിച്ച നാട്ടിലേക്ക് വീണ്ടും വന്നത്
അതിന് നന്മയുടെ പക്ഷത്ത് നിന്ന് പൊരുതാൻ പറ്റിയ ഒരാളെ തപ്പി നടക്കുകയായിരുന്നു ഞാൻ
എനിക്ക് കാവലാളായി
നിന്നെ കണ്ടതും എനിക്ക് മനസ്സിലായി നീ തന്റെടിയും നല്ലവനുമാണെന്ന്
എന്റെ മോളാണ് റസിയയെന്ന് ഡിപ്പാട് മെന്റിലും ഇവിടുത്തെ മാഫിയ വർഗ്ഗത്തിനും അറിയില്ല
ഡിസൂസയുമായി നല്ല ഒരു ബന്ധം സ്ഥാപിക്കാൻ ഞാൻ അവളെ ഉപദേശിച്ചിട്ടുണ്ട്
അയാളുടെ നീക്കങ്ങൾ അയാളുടെ ഉപ്പും ചോറും തിന്ന് നടക്കുന്ന പോലീസ് പട്ടികൾ അവരാരുമറിയാതെ അവരുടെ നീക്കങ്ങൾ എല്ലാം എന്റെ മോൾ വഴി ഒരു വിധം നമുക്കറിയാം പറ്റും
അവർക്കെതിരെയുള്ള പുതിയ യുദ്ധത്തിന് നീ എന്റെ കൂടെ കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു
നിന്റെ അപ്പന് നഷ്ടപ്പെട്ടതും ഇപ്പോ നിനക്ക് നഷ്ടപ്പെടാൻ കിടക്കുന്നതും എല്ലാം നമ്മൾ നേടിയെടുക്കും
അവരുടെ ഓരോന്നായി നമ്മൾ വെട്ടിമാറ്റുന്നു
ജോസിനും വല്ലാത്ത സംതൃപ്തി തോന്നി
ഡിസൂസയെ ഇല്ലാതാക്കാൻ തനിക്ക് മുന്നെ കച്ചകെട്ടിയിറങ്ങിയ ഇയാളുടെ കൂടെ നിൽക്കുന്നതാണ് തനിക്ക് എന്ത് കൊണ്ടു നല്ലതെന്ന് അവൻ ഊഹിച്ചു
കാരണം ഗോവയിലെ മുക്കും മൂലയും അടക്കം സാറിന് പച്ചവെള്ളം പോലെ അറിയാം
ജോസ് അയാളുടെ ഇടതു കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു സാറിന് എന്നെ വിശ്വസിക്കാം എനിക്ക് എന്റെ മമ്മിയെയും ബീനയെയും ആദ്യം രക്ഷിക്കണം
അതിന് ശേഷം എന്റെ ശ്വാസം പോകുന്നത് വരെ ഞാൻ സാറിന്റെ കൂടെ തന്നെ കാണും
എന്നാൽ നിങ്ങൾ ആ കോളനിയിൽ തങ്ങുന്നത് ഇനി അത്ര പന്തിയല്ല
ആരും അധികം എത്തിപ്പെടാത്ത ഒരു വീടുണ്ടെനിക്ക് ഇന്ന് മുതൽ നമ്മൾ അവിടെ ഒരു മിച്ച് താമസിക്കുന്നു
അപ്പോ സാറിന്റെ മോളോ
അവൾ വേറെയാ താമസം ഈ കളികൾ കഴിയുന്നത് വരെ അത് അങ്ങിനെ തന്നെ നിൽക്കട്ടെ അതാണ് നമുക്ക് നല്ലത്
റസിയ എന്റെ മോളാണെന്ന് അവർ മനസ്സിലാക്കിയാൽ അവർ ആദ്യം ഇല്ലാതാക്കാൻ നോക്കുന്നത് അവളെയായിരിക്കും
അയാൾ കാറെടുക്കാൻ ഡ്രവിങ് സീറ്റിലേക്ക് കയറിയതും
ജോസ് തടഞ്ഞു
സാർ ഈ ഒറ്റ കൈയ്യും വച്ച് ഇതോടിക്കണ്ട സാർ ബാക്കിൽ കയറിയാട്ടെ എവിടെ പോകേണ്ടതെന്ന് പറഞ്ഞാൽ മതി
ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]
Posted by