രൗദ്രം
Roudram | Author : RK
പതിവിലും നേരത്തെ ആണ് സുഭദ്ര അന്ന് എഴുന്നേറ്റത്.
എഴുന്നേറ്റ പാടെ കട്ടിലിൽ തന്നെ ഇരുന്നുകൊണ്ട് ഒരു നിമിഷം പ്രാർത്ഥിച്ചു കൊണ്ട് അവള് മുടി വാരിക്കെട്ടി..
നേരെ പോയത് ബത്രൂമിലേക്ക് ആണ്… പ്രഭാത കൃത്യങ്ങൾ പൂർത്തിയാക്കിയ ശേഷം തല വഴി ഒരു ബക്കറ്റ് വെള്ളം ഒഴിച്ച് അവള് പുറത്തേക്ക് നടന്നു.. ഒരു സെറ്റ് സാരിയും ആകാശ നീല നിറത്തിൽ ഉള്ള ബ്ലൗസും ആണ് അവള് ധരിച്ചിരുന്നത്.. ഈറനോടെ അവ അവളുടെ ശരീരത്തോട് പറ്റിച്ചേർന്നു കിടന്നു..
പൂജാമുറിയിലെ മണിയടി ശബ്ദം അവളുടെ മുറി വരെ ഉയർന്നു കേൾക്കാം ആയിരുന്നു..
സുഭദ്ര പതിയെ പൂജാമുറിയിലെ വാതിൽ തുറന്നു വലതുകാൽ വച്ച് അകത്തേക്ക് കടന്നു..
ഉള്ളിൽ ഒരു ചുവന്ന പട്ട് ധരിച്ചു വെള്ളിപോലുള്ള നരച്ച തലമുടിയും താടിയും കൊമ്പൻ മീശയും ആയി സുഭദ്രയുടെ ഭർത്താവിന്റെ അച്ഛൻ ശേകരൻ നമ്പൂതിരി കാര്യമായ പൂജകളിൽ ആയിരുന്നു.. അത ദിവസവും പതിവ് ഉള്ളത് തന്നെ ആണ്..
ഉള്ളിൽ കയറിയ സുഭദ്ര പൂജാമുറിയിലെ പ്രതിഷ്ഠ ആയ ചാമുണ്ടിയുടെ മുന്നിൽ തൊഴുത് നിന്നു.
രക്തം തിളങ്ങുന്ന നാക്കും കണ്ണും കയ്യിൽ മണി കെട്ടിയ ഉറവാളും ഏന്തി ആയിരുന്നു ചാമുണ്ഡി നിന്നിരുന്നത്.
മുറിയിൽ എങ്ങും നിഗൂഢത തളം കെട്ടി നിന്നിരുന്നു.
ഇരുണ്ട ചുവപ്പ് നിറം ആയിരുന്നു ആ മുറിക്കുള്ളിൽ.
എങ്ങും കത്തിച്ചു വച്ച നിലവിളക്കു കൾ ഒരു അലങ്കാരം പോലെ കാണപ്പെട്ടു.
ഓം ചാമുണ്ഡി ദേവി നമഹ.
കൈകൾ മേലോട്ട് ഉയർത്തി തൊഴുത് കൊണ്ട് ശേഖരൻ തിരുമേനി പീഠത്തിൽ നിന്നും എഴുന്നേറ്റു. ശേഷം സുഭധ്രക്ക് അഭിമുഖം ആയി നിന്നു.
സുഭദ്ര വേഗം തന്നെ തിരുമേനിയുടെ കാൽ തൊട്ടു വന്ദിച്ചു.
തിരുമേനി തന്റെ കാൽക്കൽ കുമ്പിട്ടു നിൽക്കുന്ന സുബദ്രയെ ഇരു തോളിലും പിടിച്ചു എഴുന്നേൽപ്പിച്ചു.
രക്ത വർണത്തിൽ ചുവന്നു തുടുത്ത് ആയിരുന്നു തിരുമേനിയുടെ കണ്ണുകൾ.
അവ പൂജാമുറിയിൽ മാത്രമേ അത്തരത്തിൽ കാണപ്പെടുക ഒള്ളു.
സുഭദ്രയുടെ ചുണ്ടുകൾ തണുപ്പിൽ വിറക്കുന്നുണ്ടായിരുന്നു…