ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 18

Shambuvinte Oliyambukal Part 18 Author : Alby

Previous Parts

 

കലുഷിതമായ മനസ്സോടെ വണ്ടി മുന്നോട്ട് പായിക്കുകയാണ് ശംഭു.
വീണയോടൊന്ന് സംസാരിക്കാൻ ആവാതെ,അവൾ നേരിടുന്ന പ്രശ്നം അറിയാതെ,സാവിത്രിക്ക് മുന്നിൽ പതറിയ മനസുമായി,തിരിച്ചുള്ള യാത്ര.പലപ്പോഴുമവന്റെ മനസ്സ്
പാളിപ്പോകുന്നു.മനസ്സ് കൈപ്പിടിയിൽ നിൽക്കാതെയുള്ള പോക്കിൽ, സ്പീഡോമീറ്ററിലെ സൂചി നൂറും കഴിഞ്ഞു നൂറ്റിരുപതിനെ ചുംബിക്കാൻ വെമ്പൽ കൊള്ളുന്നു.

സാവിത്രി ചെറുമയക്കത്തിലാണ്.ആ ശീലം അവൾക്ക് പതിവുമാണ്.മുൻ സീറ്റ് പുറകിലെക്ക് താഴ്ത്തി, എസിയുടെ കുളിർമയിൽ മയങ്ങുന്ന
സാവിത്രി ഞെട്ടിയുണരുമ്പോൾ കാണുന്നത് കാർ മൈൽക്കുറ്റിയിൽ ഇടിച്ചുനിൽക്കുന്നതാണ്.ശംഭു സ്റ്റിയറിങ്ങിൽ തല ചായ്ച്ചുകിടന്ന് അണക്കുന്നുണ്ട്.

“….കൊച്ചേ… എന്നതാ?എന്നതാ പറ്റിയെ……??”

ഞെട്ടലോടെയുള്ള സാവിത്രിയുടെ ചോദ്യത്തിന് അവന്റെ ഉത്തരം മൗനവും അവനിൽ നിന്നുയരുന്ന കിതപ്പുമായിരുന്നു.സാവിത്രി കാറിലിരുന്നു തന്നെ ചുറ്റിലും ഒന്ന് നോക്കി.അവന്റെയുള്ളിൽ തട്ടിയ പേടി അവൾ തിരിച്ചറിഞ്ഞിരുന്നു.
*****
അല്പം മുൻപ് സംഭവിച്ചതെന്തെന്നാൽ

ശംഭുവിന്റെ കാർ എം സി റോഡിലെ ഒരു കൊടും വളവ് തിരിയുകയാണ്.
എസ് ആകൃതിയുള്ള ആ വളവ് ചെറു കയറ്റത്തോടുകൂടെയുള്ളതാണ്. വേഗതയിൽ ഇറക്കം ഇറങ്ങിവന്ന
അവന് ആ വളവിൽ വണ്ടിയിലുള്ള നിയന്ത്രണം നഷ്ട്ടപ്പെട്ടു.അതെ സമയം എതിരെ ഒരു നാഷണൽ പെർമിറ്റ്‌ ലോറിയും.

ഒരു കാർ പാഞ്ഞുവരുന്നത് കണ്ട ലോറി ഡ്രൈവർ,ലോറി ഇടത്തേക്ക് വെട്ടിച്ചു.സാവധാനം കയറ്റം കയറി വളവ് തിരിഞ്ഞ്

Leave a Reply

Your email address will not be published. Required fields are marked *