എന്നാലും അവൾ എന്തിനായിരിക്കും എന്നെ തിരിഞ്ഞു നോക്കിയത് ആ…..
റൂമിലെത്തി കുളിക്കുമ്പോളും എല്ലാം ഇത് തന്നെയായിരുന്നു എന്റെ മനസ്സിൽ വീണ്ടും വീണ്ടും ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു എവിടെയോ കണ്ടു പരിചയമുള്ളപോലെ ഒരു പിടിയും കിട്ടുന്നില്ല എന്ത് കോപ്പെങ്കിലും ആവട്ടെ എന്ന ചിന്തയിൽ ഇന്നലെ ബാക്കി വെച്ച കുപ്പിയിൽ നിന്നു ഒരു പെഗ് ഒഴിച്ച് അടിച്ചു ഇവിടെ പിന്നെ കള്ളിനു ഒരു ക്ഷാമവും ഇല്ലാ ഒന്ന് വിളിച്ചാൽ റൂമിൽ വരെ കൊണ്ട് തരും അടിക്കാൻ കൂട്ടിനു ആളില്ല എന്ന കുഴപ്പമ്മേ ഉള്ളു അതുകൊണ്ട് തന്നെ കുടിയും കുറവാ കൂടെ ആളും കൂട്ടിനു കറിയും ഇല്ലാതെ എന്ത് കുടി രണ്ടാമത്തെ പെഗും അടിച്ചു തീർന്നപ്പോൾ ആണ് fb യിലെ fake idയുടെ കാര്യം ഓർമ്മ വന്നത് അതിൽ കുറെ ട്രാൻസ്ജെന്റെഴ്സും ക്രോസ്സ് ഡ്രസ്സ് ചെയ്യുന്നവരും ഫ്രണ്ട്‌സ് ആയിട്ടുണ്ട് അതിലെ ഫ്രണ്ട്‌സ് ആണോ ഇവൾ എന്തായാലും ഒന്ന് നോക്കമെന്നു തീരുമാനിച്ചു നേരത്തെ പറഞ്ഞില്ലേ ആണിന്റെ ശരീരവും പെണ്ണിന്റെ മനസുമുള്ള ഇവരോട് തോന്നിയ കൗതുകം ഒരിഷ്ടം അങ്ങനെ മൂന്നു നാലു വർഷം മുൻപ് ഓപ്പൺ ആക്കിയതാണ് ഈ fake id മുഖം മറച്ചു വെച്ചുകൊണ്ടല്ലാതെ ഒരു സൗഹൃദം ഉണ്ടാക്കാൻ എന്തോ ഒരു മടി കാരണം വേറൊന്നും അല്ല അന്നൊക്കെ ഇങ്ങനെ ഡ്രസ്സ് ചെയ്തു നടക്കുന്നവരെ കാണുമ്പോൾ കളിയാക്കുന്നതും നമ്മുടെ കൂട്ടുകാർ തന്നെ പരസ്പരം പറയുന്നതും കേട്ടിട്ടുണ്ട് ഒമ്പതാ, floot ആ എന്നൊക്കെ അതു കേൾക്കുമ്പോൾ അവരോടു എതിർത്തു പറയണം എന്നും തോന്നിയിട്ടുമുണ്ട് പക്ഷെ കഴിഞ്ഞിട്ടില്ല
fb ഓപ്പൺ ആക്കി ചുമ്മാ കുറെ തോണ്ടി കൊണ്ടിരുന്നു അവളുടെ മുഖം ഇവിടെയും കണ്ടില്ല മെസ്സെഞ്ചറിൽ കുറെ മെസേജ് വന്നിട്ടുണ്ട് അതും ഓപ്പൺ ആക്കി നോക്കി പഴയ പോലെ തന്നെ age, like, place ഉണ്ടോ, പിക് തരുമോ അതാണ് കൂടുതലും fb ലോഗ് ഔട്ട് ചെയ്ത് വീണ്ടും ഒരു പെഗ് ഒഴിച്ചു മനസിൽ നിന്നും മായുന്നില്ല ആരാ അവൾ ആരുടെയോ മുഖപരിചയം അവൾക്കുള്ളത് പോലെ.. മൈര് ആകെ mood off ആയല്ലോയിത്.. ഒഴിച്ച് വച്ച പെഗ് എടുത്തു വലിച്ചു ഫുഡും കഴിച്ചു ഉറങ്ങാൻ കിടന്നു എന്നിട്ടും എന്റെ ചിന്തകൾ അവളിൽ നിന്നും മാറിയിരുന്നില്ല അങ്ങനെ ഓരോന്നും ആലോചിച്ചു ചുമ്മാ ഫാനും നോക്കി കിടന്നു എപ്പോഴോ ഉറങ്ങി പോയി
രാവിലെ ബാത്‌റൂമിൽ ഇരിക്കുമ്പോൾ ഇന്നലത്തെ കാര്യങ്ങൾ ഓർത്തെടുത്തു വിജേഷിന്റെ മുഖസാമ്യം ഉണ്ടോ അവൾക്കു.. ഏയ്…ചുമ്മാ തോന്നിയത് ആയിരിക്കും….
അവനിപ്പോൾ എവിടെയായിരിക്കും ഏകദേശം പത്തു വർഷമെങ്കിലും ആയിക്കാണും അവർ ഞങ്ങളുടെ നാട്ടിൽ നിന്നും പോയിട്ട് ഒരിക്കൽ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവന്റെ പെങ്ങൾ മരിച്ചെന്നു അതൊരു വയ്യാത്ത ചേച്ചിയായിരുന്നു അവന്റെ അമ്മയും അങ്ങനെ തന്നെ എന്നും മരുന്നും മന്ത്രവും കുറച്ചേറെ അന്ധവിശ്വാസിയായിരുന്നു അവന്റെ അമ്മ അച്ഛൻ പുറത്തു എവിടെയോയാണ് അയാളെ കണ്ടു വലിയ പരിചയമൊന്നും എനിക്കില്ല അയാളുടെ മക്കൾക്കും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു ഇവനെയും ഞങ്ങളുടെ കൂടെ കളിയ്ക്കാൻ പോലും വിടാറില്ല ആ അമ്മായി അവന്റെ അച്ഛന്റെ വീട്ടുകാർ ഇവർക്ക് എതിരെ എന്തോ ദുർ മന്ത്രവാദം നടത്തിയിട്ട് ഉണ്ടെന്നാണ് ആ അമ്മായി എപ്പോളും പറഞ്ഞു നടക്കുക അതാണ് മോളുടെ അസുഖം മാറാത്തത് എന്നാ പാവം കരുതുന്നെ അതിനിടയിൽ പെട്ട്