കഷ്ടപ്പെട്ട് കഴിഞ്ഞിരുന്നത് അവനായിരുന്നു ആരും കൂട്ട് ഇല്ലാ സ്കൂളിൽ പോലും എല്ലാ ദിവസവും അമ്മായി വിടില്ല പലപ്പോഴും വീട്ടിൽ എന്റെ അമ്മയോട് വന്നു പറയുന്നത് കേൾക്കാം കിഴക്കേലെ കോഴി അവരുടെ പറമ്പിൽ വന്നു കാഷ്ടം ഇടുന്നുഎന്നും ആ കോഴികൾക്ക് രോഗം ഉള്ളതാണെന്നും അതിൽ ചവിട്ടി വിജേഷിനു പനി പിടിച്ചു കിടക്കാ എന്നും മറ്റും ചുമ്മാ അല്ല എന്റെ അച്ഛൻ പറയാറുള്ളത് ഇവൾക്ക് ഭ്രാന്താന്ന്. വിജേഷ് എന്നെക്കാളും ഇളയത് ആയിരുന്നു അവന്റെ പ്രായത്തിൽ ഉള്ള ആരും ഉണ്ടായിരുന്നില്ല അവിടെയൊന്നും ഞങ്ങൾ കളിക്കുന്ന സ്ഥലത്ത് ഇടയ്ക്കു അവൻ വരുമായിരുന്നു അപ്പോഴേ തുടങ്ങും ഓരോരുത്തർ എന്തെങ്കിലും പറഞ്ഞു അവനെ കളിയാക്കാൻ ഒന്നും മിണ്ടാത്തെ ഞങ്ങൾ ഗോലി കളിക്കുന്നത് നോക്കി നിൽക്കും പിന്നെ പോകും അവർക്കൊക്കെ അവനെ കളിയാക്കുന്നത് ഒരു രസമായിരുന്നു അതിനോട് എനിക്ക് എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഞാനൊന്നും പറയാറില്ല എങ്കിലും അവനു എന്നോട് ഒരിഷ്ട്ടമുണ്ടായിരുന്നു എന്നെ ചേട്ടാന്ന് വിളിച്ചിരുന്നത് അവൻ മാത്രമായിരുന്നു. കളി കഴിഞ്ഞു വരുമ്പോൾ അന്ന് എനിക്ക് കിട്ടിയ ഗോലികൾ തെക്കേ അതിരിലുള്ള ആഞ്ഞിലി മരത്തിന്റെ ചുവട്ടിൽ ഇടും രാവിലെ എന്റെ പല്ല് തേപ്പു ആ മരത്തിന്റെ വേരിൽ ഇരുന്നാണ് അവിടെ നിന്നാൽ വിജേഷിന്റെ വീടിന്റെ മുൻഭാഗം കാണാം പുറത്തു അവനെ കണ്ടാൽ വിളിച്ചു ആ ഗോലികൾ കൊടുക്കും എങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും സംസാരിക്കാറില്ല ഒരു നല്ല പുഞ്ചിരിയാണ് അവന്റെ നിരയൊത്ത വെളുത്ത പല്ലുകൾ കാട്ടി… മുറ്റത്ത് തനിയെ ആ ഗോലികൾ വച്ചു കളിക്കുന്നത് കാണാം അല്ലെങ്കിൽ ആ തിണ്ണയിൽ വച്ചു പടം വരയ്ക്കുന്നത് കാണാം നന്നായി ചിത്രം വരയ്ക്കും അവൻ അവരുടെ പുറത്തേ ബാത്റൂമിന്റെ ആസ്ബറ്റോസ് ഡോറിൽ കരിക്കട്ട കൊണ്ട് ഒരു പെണ്ണിന്റെ ചിത്രം വരച്ചു വച്ചിട്ടുണ്ട് ആരും നോക്കി നിന്നു പോകും ആ ചിത്രം കണ്ടാൽ. അവന്റെ sslc പരീക്ഷ കഴിഞ്ഞ സമയത്താണ് അവർ അവിടെ വിറ്റു പോയത് പിന്നെ കണ്ടിട്ടില്ല അവരെ ആരെയും..
അയ്യോ.. നേരം കുറെ ആയല്ലോ വേഗം കുളിയും കഴിഞ്ഞു ജോലിക്ക് പോയി. ഇവിടെ എത്തിയെങ്കിലും മനസ്സിൽ നിറയെ അവൾ ആയിരുന്നു ആരായിരിക്കും അവൾ.. എന്തെ ഞാൻ വിജേഷിനെ ഓർത്തത്… ഇനി ഒരു പക്ഷെ വിജേഷിനെ ഓർക്കാൻ വേണ്ടിയാണോ ഇവളെ എന്റെ മുൻപിൽ എത്തിച്ചത്.. എന്താ അണ്ണാ മൂഞ്ചിയെല്ലാം ഇപ്പടി ഇരിക്കെ നേത്തിക്ക് അടിച്ചു ഫിറ്റ് ആയാ.. കൂടെയുള്ള തമിഴൻ പയ്യന്റെ ചോദ്യം കേട്ടാ ഞാൻ ചിന്തയിൽ നിന്നുണർന്നത് അവനോടു എന്തോ പറഞ്ഞു അവന്റെ കയ്യിൽ നിന്നും ഒരു ഗോൾഡ് ഫ്ലൈയ്ക്കും വാങ്ങി കത്തിച്ചു ബാക്കി പണി തീർക്കാൻ തുടങ്ങിയപ്പോഴാ ഫോൺ ബെല്ലടിച്ചത് വീട്ടിൽ നിന്നും അമ്മയാണ് രണ്ടു ദിവസമായി വിളിച്ചിട്ട് അതിന്റെയാണ് ഈ കാൾ അമ്മയോട് സംസാരിച്ചു കഴിഞ്ഞു കട്ട് ചെയ്യാൻ നേരം.. അമ്മേ നമ്മുടെ തെക്കേ താമസിച്ചിരുന്ന വിജേഷിന്റെ ഒക്കെ വിവരങ്ങൾ എന്താ? അവരിപ്പോൾ എവിടെയാ?
അവര് ഗീത മേമ്മയുടെ വീടിന്റെ അടുത്ത താമസിക്കുന്നെ നീ അറിഞ്ഞിരുന്നില്ലേ ആ പെൺകുട്ടി ഇവിടെ നിന്നും പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ മരിച്ചു അതോടു കൂടി അവളും കിടപ്പിലായി പാവം ആ ചെക്കൻ ആണ് അവളെ നോക്കിയിരുന്നത് വീട്ടിലെ പണിയും എല്ലാം ആ ചെക്കൻ തന്നെ.
അവനിൽ നിന്നും അവളിലേക്ക് [Sunoj]
Posted by