വിജേഷ് പിന്നെ പഠിക്കാനൊന്നും പോയില്ല ഗീതമേമ പറയുന്നത് കേൾക്കണം ഒരു ആൺകുട്ടി നോക്കുന്ന വീടാണെന്ന് ആരും പറയില്ല മുറ്റവും പറമ്പും എല്ലാം എപ്പോഴും അടിച്ചു വൃത്തിയാക്കി ഇടുന്ന് ആ വിജേഷ് അവളും മരിച്ചു പിന്നെ കുറെ നാൾ അവൻ തനിച്ചായിരുന്നു ആ വീട്ടിൽ കൂട്ടിനു കുറെ ആടും കോഴിയും ഇപ്പോൾ ഒന്ന് രണ്ടു വർഷം ആയിന്നു തോന്നുന്നു അയാള് വന്നു ആടിനെയും കോഴികളെയും വിറ്റ് അവനെയും തമിഴ് നാട്ടിൽ അയാളുടെ അടുത്തേക്ക് കൊണ്ടുപോയെന്നു.എന്തെടാ നീയിപ്പോൾ അവരെ തിരക്കാൻ.. ഇല്ലമ്മേ എന്തോ.. ഇന്നലെ ഞാൻ അവനെ ഓർത്തു.. നിന്നോട് വലിയ കാര്യമായിരുന്നു അവനു അമ്മ പറഞ്ഞു നിർത്തി.. ഇനി നീയെന്നാ വരുന്നേ.. വന്നിട്ടല്ലെയുള്ളൂ വരാം അങ്ങനെ പറഞ്ഞു ഫോൺ കട്ടാക്കി എന്റെ തൊണ്ട വരണ്ടപോലെ.. കണ്ണിൽ വെള്ളം നിറഞ്ഞു….
ബാക്കി പണി പിന്നെ ചെയ്യാം.. നീ റൂമിൽ പോയിക്കോ കൂടെയുള്ള പയ്യനോട് പറഞ്ഞു ഞാനും റൂമിലേക്ക് പോകാൻ തയ്യാറായി പോകുന്ന വഴിക്കു ഫുഡും ഒരു കുപ്പിയും വാങ്ങിയാണ് റൂമിലേക്ക് പോയത്. മനസ് ആകെ അസ്വസ്ഥമായിരുന്നു അതുകൊണ്ട് തന്നെ പെഗ്ഗിന്റെ എണ്ണവും കൂടി പിന്നെ ഫുഡ് ഒന്നും കഴിക്കാതെ കിടന്നുറങ്ങി. മൊബൈൽ ഫോണിന്റെ ബെല്ലടികേട്ടാണ് ഉണർന്നത്. കൂടെയുള്ള പയ്യന്റെ കാൾ ആണ് അണ്ണാ ഇന്ന് കോവിലിൽ പോരുന്നുണ്ടോ അവിടെ ഉൽത്സവമാണെന്ന്.. അവനെ തെറി വിളിക്കാനാണ് തോന്നിയത് എങ്കിലും ഞാനില്ല എന്ന് സൗമ്യമായി പറഞ്ഞു ഫോൺ വച്ചു. മനുഷ്യനിവിടെ തീ പിടിച്ച അവസ്ഥയിലാ അപ്പോളാണ് അവന്റെ കോവിലും ഉൽത്സവവും…. നേരം കുറെയായി കുളിച്ചു ഭക്ഷണവും കഴിച്ചു വീണ്ടും ഉറങ്ങാൻ കിടന്നു..
അണ്ണൻ എന്തെ ഇന്നലെ കോവിലിൽ വരാതിരുന്നെ.. ഒരു സുഖവുമുണ്ടായിരുന്നിലെഡാ. അണ്ണാ ഈ കോവിലിന് ഒരു പ്രതേകതയുണ്ട് ഇവിടത്തെ ദേവിയുടെ അനുഗ്രഹം വാങ്ങാൻ ഹിജഡകൾ എത്തുന്ന ദിവസമായിരുന്നു ഇന്നലെ അവർ അവിടെ പാട്ടു പാടി നൃത്തം ചെയ്‌തു രാവിലെ പോയി ഇനി അടുത്തവർഷമാണ് അവർ വരിക.. അവന്റെ വാക്കുകൾ കേട്ടു തരിച്ചിരുന്നു പോയി ഞാൻ. അവൾ അവിടെ വന്നിട്ടുണ്ടായിരിക്കും അവളെ ഒരു പക്ഷെ വീണ്ടും കാണാമായിരുന്നു പോയിരുന്നെങ്കിൽ..
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. അവളെ ആദ്യമായും അവസാനമായും കണ്ട ആ റോഡിലേക്ക് നോക്കി പലതവണ ചായയും കുടിച്ചു നോക്കിയിരുന്നു ഒരിക്കലും അവളെ കണ്ടെത്താനായില്ല. ഇനി സെന്തിൽ പറഞ്ഞപോലെ അടുത്തവർഷം കോവിലിലെ ഉത്സവത്തിനു എത്തുമായിരിക്കും എന്തായാലും ഒരിക്കൽ കൂടി അവളെ കാണണം… അവൾ ആരാണെന്നറിയണം..
ഇവിടെ വന്നിട്ടിപ്പോൾ ആറുമാസം കഴിഞ്ഞു വീട്ടിൽ പെങ്ങളും കുട്ടിയും വന്നിട്ടുണ്ട് നാട്ടിലേക്കു പോകാൻ നാളത്തെ ടിക്കറ്റ് book ചെയ്തു ഇനി ഉണ്ണിക്കുട്ടന് എന്തെങ്കിലും ടോയ്‌സ് വാങ്ങണം എന്ന് കരുതിയാണ് ഞാനും സെന്തിലും മാളിലേക്കു കയറിയത്. ഒന്ന് രണ്ടു പ്രാവശ്യം വന്നിട്ടുണ്ട് ഒടുക്കത്തെ തിരക്കാണ് ഇവിടെ. ഞാൻ ടോയ്‌സ് വച്ചിരിക്കുന്ന സ്ഥലത്തേക്കുപോയി മാളിലേക്കു കയറിയപ്പോഴേ സെന്തിലിനെ കാണാൻ ഇല്ലാ. അവനു എല്ലാ ആഴ്ചയും കറങ്ങാൻ വരുന്നതാണ് ഈ മാളിൽ. ടോയ്‌സ് വാങ്ങി ഇനി പെങ്ങൾക്ക് ഒരു ഡ്രസ്സ് എടുക്കണം ഡ്രസ്സിന്റെ സെക്ഷനിൽ അത്ര തിരക്കില്ല എന്നാലും അവിടെ ഇവിടെയായി കുറച്ചു പേരുണ്ട് എല്ലാം സ്ത്രീകൾ തന്നെ.