നിനക്കായ്…..
Ninakkaayi | Author : VAMPIRE
നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും പറ്റും…പക്ഷെ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് മാത്രമേ കഴിയൂ… അല്ലെ വീണേ?……
എന്റെ ചോദ്യം കേട്ടപ്പോൾ വീണയുടെ നിയന്ത്രണം വിട്ടു……
അത്….അത് പിന്നെ ഞാൻ….എനിക്കറിയില്ല ഏട്ടാ ഒന്നും…ആദ്യം കണ്ട നാൾ മുതൽ തന്നെ എന്റെ മനസ്സിൽ പതിഞ്ഞു പോയി ഈ മുഖം…അർഹിക്കാൻ പാടില്ലെന്ന് അറിയാം… എങ്കിലും ഞാൻ വല്ലാതെ സ്നേഹിച്ചുപോയി…ആ കണ്ണുകളിൽ നോക്കുമ്പോൾ ഭയമാണ്…ഒരുപാട് കൊതിച്ചിട്ട് എനിക്ക് നഷ്ടമാകുമോ എന്നുള്ള ഭയം…അതുകൊണ്ടാണ് ഞാൻ ഒഴിഞ്ഞുമാറി നടക്കുന്നത്… കാണാതിരിക്കുമ്പോഴെങ്കിലും ഏട്ടനെ പറ്റിയുള്ള ചിന്തകൾ തടയാൻ പറ്റുമല്ലോ എന്നോർത്ത്… പക്ഷെ കഴിയണില്ല ഏട്ടാ…ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല…അത്രക്കിഷ്ടമാണ്…
കുളക്കടവിലെ കൽപ്പടവിൽ എന്റെ നെഞ്ചിൽ തല ചായ്ച്ചിരിക്കുകയായിരുന്നു അവൾ
ഞാൻ അവളുടെ മുടിയിഴകളിൽക്കൂടി വിരലുകളോടിച്ചു കൊണ്ടിരുന്നു.
“” ഈ ജന്മം നമ്മളൊന്നിക്കില്ല ഏട്ടാ, സമ്മതിക്കില്ല ഈ നശിച്ച സമൂഹം””…
അതു പറയുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരിന്നു…
ഞാൻ അവളുടെ മുഖം എൻറെ കൈകൾക്കുള്ളിലാക്കി പിടിച്ചു…അവളുടെ
നിറഞ്ഞ കണ്ണുകൾ മെല്ലെ തുടച്ചു…
നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ,…
ഈ ജന്മത്തിലെന്നല്ല, ഇനി വരുന്ന ജന്മത്തിലെല്ലാം എനിക്ക് നീയും, നിനക്ക് ഞാനുമേ ഇണയായി ഉണ്ടായിരിക്കുകയുള്ളൂ. എനിക്ക് വേണ്ടി ജനിച്ച പെണ്ണാണ് നീ, അതിനി ജാതിയുടെയും മതത്തിന്റെയും പേരിൽ ഏതു സമൂഹം എതിർത്താലും എന്റെ പെണ്ണ് ഈ വീണയായിരിക്കും..
ഏട്ടന് എന്നോടുള്ള പ്രണയം വെറുമൊരു നേരംപോക്കല്ലെന്ന് ഞാൻ വിശ്വസിച്ചോട്ടെ…
എന്താണ് വീണേ പ്രണയം…………………………