അക്കു 2
Akku Part 2 | Author : Thrissurkaran | Previous Part
“അക്കു , ഇവിടെ പകൽ വെളിച്ചത്തു നമ്മോട് ചിരിച്ചും കളിച്ചും നിൽക്കുന്ന പലരും ഇരുട്ടത്ത് ചെകുത്താൻ മരേക്കാൽ അപകടകാരികളാണ്. അങ്ങിനെ ഒരാളുടെ പുറകെയാണ് ഞാൻ, നമ്മുടെ അമ്മുമ്മായുടെ, പിന്നെ എന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരനായ, ആ നീചന്റെ പിന്നാലെ…ഇപ്പൊൾ അയാൾക്ക് ഞാൻ നീയുമായി അടുക്കുന്നത് തടയണം, അതിനാണ് മുന്നുകണ്ട അവരെ അയച്ചത്…”
ഒന്നും മനസിലാകാതെ എന്റെ കൈയിൽ തലചാരി അവൾ “എന്തെല്ല ഈ പറയണേ… എനിക്ക് ഒന്നും മനസിലാകുന്നില്ല,..അഛമ്മയേം പാപ്പനേം ആരു എന്ത് ചെയ്തെന്ന….”
“അതേ, ഇവിടെ ആർക്കും അയാളെ മനസിലാകില്ല, പക്ഷേ എനിക്കറിയാം, എന്റെ സ്വന്തം മകനെപ്പോലെ തന്നെ സ്നേഹിക്കുന്ന നമ്മുടെ സുജിത വല്യമ്മക്കും (അമ്മയുടെ മൂത്ത സഹോദരി) സ്വന്തം മകന്റെ ഉള്ളിലെ അസുരനെ നേരിട്ട് അറിയാം.അയാൾക്കെതിരെ അണ് എന്റെ പോരാട്ടം, അതിൽ ഞാൻ വീണുപോകുമോ എന്നറിയില്ല, അതുകൊണ്ടാണ് നിന്നെയും ഇതിലേക്ക് ചേർത്തുനിർത്താതത്.”
“ആര്, അനൂപ് ചെട്ടനോ, സൂജിതാമ്മയുടെ,. .” അവള് പറഞ്ഞുമുഴുവിപ്പികാതെ എന്നെ ഒരുപകപ്പോടെ നോക്കി…
“അതേ അയാൾ തന്നെ, എൻെറ അച്ഛനെ ഒരു ടിപ്പർ ലോറികൊണ്ട് ഇടിച്ചുവീഴ്തി അതൊരു ആക്സിഡന്റ് ആക്കിമറ്റിയതും, വേറെ അരേക്കളും അയാളെ സ്നേഹിച്ച നമ്മുടെ അമ്മുമയെ ഇല്ലാതാക്കിയതും അയാൽ തന്നെ, നമ്മുടെ ചേട്ടൻ, അനൂപ്, ചെകുത്താൻ…. പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന മൃഗം, ഇപ്പൊൾ അയാൾ ദുബായ് നഗരത്തിന്റെ പാതി നിയന്ത്രിക്കുന്ന കിരീഢമില്ലാത്ത രാജാവ്, പക്ഷേ ഇന്ന് അയാളുടെ പിറകെ ആയാൾ പോലും അറിയാതെ എൻെറ ഒരുകണ്ണ് ഉണ്ട്, അച്ഛന്റെ സുഹൃത്തും എന്റെ അശാനും ആയ കീഴാട്ടു ഗുരുക്കൾ എന്ന എന്റെ പപ്പെട്ടന്റെ മകൾ മീനാക്ഷി, അയാളുടെ ഭാര്യ… പിന്നെ അയാളെ പൂട്ടാൻ ഞാൻ ഉണ്ടാക്കിയ ബന്ധങ്ങൾ…”
“ഇപ്പൊൾ അയാളുടെ ലക്ഷ്യം നിന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട അയാളുടെ ഒരു സുഹൃത്തിന്റെ മകൻ ഗോവക്കാരൻ അലക്സിക്ക് നിന്നെ കല്യാണം കഴിപ്പ്പിച്ചുകൊടുത് അയാളുടെ ബിസിനസിൽ പങ്കാളി ആകുക എന്നും ദുബായിയിൽ നിന്ന് ഗോവയിലെക്കും അവിടെനിന്ന് നമ്മുടെ കേരളത്തിലേക്കും അയാളുടെ ഡ്രഗ്സ് ബിസിനസ് വ്യാപിപ്പിക്കുക എന്നതാണ്..”