ഷെറിൻ: ഞാനും ഇവിടെ പുതിയതായി ജോയിൻ ചെയ്തതാ… ഒരാഴ്ച ആയതെ ഉള്ളൂ. എന്റെയും ഫസ്റ്റ് ജോബ് ഇവിടെ ആണ്.
ലയ: ഒഹ്… കൊള്ളാല്ലോ. അപ്പോ എനിക്ക് നല്ലൊരു കൂട്ടായി.
ഷെറിൻ: സത്യം എനിക്കും. ഇവിടെയുള്ള ചില ടീച്ചേഴ്സ് ഒക്കെ ഭയങ്കര ജാടയാണ്. സൂസൻ എന്ന ഒരു കൊച്ചമ്മയുണ്ട്. അവരുടെ വിചാരം അവരാണ് ഇവിടത്തെ മെയിൻ എന്നാ… റാണി മാഡത്തിന്റെ അടുത്ത കൂട്ടുകാരി ആയത് കൊണ്ടുള്ള ജാട എന്ന തോന്നുന്നേ.
ലയ എല്ലാം ഒരു പുഞ്ചിരയോടെ കേട്ടു. അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു. ക്യാമ്പസിന്റെ വാതൽ എത്തിയപ്പോൾ ആണ് ലയ അജുവിനെയും ഗ്യാങ്ങിനെയും കണ്ടത്. മീനുവും കൂട്ടത്തിലുണ്ട്. കോളേജ് സെക്യൂരിറ്റി അനന്തനുമായി സംസാരിക്കുവാണ് അവർ. അപ്പോഴാണ് ലയ അജുവിന്റെ വണ്ടി ശ്രദ്ധിച്ചത്. സിംഗിൾ സീറ്റഡ് ബുള്ളറ്റ് ആണ്. മീനു അവൾടെ അക്ടിവയിലും ജോബിയും ആഭിയും അവരവരുടെ ബുള്ളറ്റിലും. ലയയേ കണ്ടതും അജുവൊഴികെ ബാക്കി മൂന്നുപേരും ചിരിച്ചു. ലയ അവരെ നോക്കി ചിരിച്ചിട്ട് അജുവിന് നേരെ കണ്ണുരുട്ടി അവരെ കടന്ന് പോയി. താമസിയാതെ അവരും അവിടെ നിന്നും യാത്രയായി.
അവർ നാല് പേരും ഒരേ ഏരിയയിൽ ആണ് താമസം. കോളേജിൽ നിന്നും ആറ് കിലോമീറ്റർ ദൂരം ഉണ്ട്. അവർ എന്നും ഒരുമിച്ചാണ് വരുന്നതും പോകുന്നതും.
പോകുന്ന വഴിയിലും അവർ ലയയേ കുറിച്ചാണ് സംസാരിച്ചത്. പക്ഷേ അജു മാത്രം ഒന്നും മിണ്ടാതെയിരുന്നു.
വീട്ടിൽ എത്തിയ ഉടൻ തന്നെ അജു നേരെ തന്റെ മുറിയിലേക്ക് കയറി. ബാഗ് അവിടെ കിടന്ന ടേബിളിൽ വച്ചിട്ട് അവൻ അവന്റെ അലമാര തുറന്നു അതിലെ സേഫിൽ നിന്നും ഒരു ബുക്ക് പുറത്തെടുത്തു. അതിന്റെ താളുകൾ മറിഞ്ഞപ്പോൾ ഒരു സുന്ദര കാവ്യശിൽപ്പത്തിന്റെ മുഖഛായ ആ താളുകളിൽ ഒപ്പിവച്ചിരിക്കുന്നൂ. അവൻ ആ ചിത്രത്തിൽ നോക്കിക്കൊണ്ട് തന്റെ മനസ്സിൽ മന്ത്രിച്ചു.
“അതെ ഈ മിഴികൾ തന്നെയാണ് ഞാൻ അവരിൽ കണ്ടതും. എന്നെ ഒന്നാ മുഖത്ത് നോക്കാൻ പോലും കെൽപ്പില്ലാത്ത അവസ്ഥയിൽ എത്തിച്ച അവരുടെ കണ്ണുകൾ. അതെ അവൾ….”
“അജൂ ……”
പെട്ടന്നാണ് അവൻറെ കാതുകളിൽ അവൻറെ ആമികുട്ടിയുടെ ശബ്ദം കേട്ടത്. അവൻ ഉടൻ തന്നെ വിളികേട്ട് ആ പുസ്തകം പൂട്ടി വച്ചിട്ട് താഴേക്ക് ഓടി. താഴെ എത്തുമ്പോൾ കലിതുള്ളി നിൽക്കുന്ന ആമിനയെ ആണ് അവൻ കാണുന്നത്.
“ അല്ല എന്റെ മൊഞ്ചത്തി ആമികുട്ടി എന്താ മുഖം വീർപ്പിച്ച് നിക്കണേ…”
അജു ഒന്ന് സോപ്പിടാൻ തുടങ്ങി.