അഹമദ്: നീ ഇനി കൂടുതൽ ആയി ഒന്നും ചെയ്യാൻ നോക്കണ്ട. എനിക്ക് ഇനി നിന്നേ ജയിലിൽ വന്ന് കാണാൻ ഒന്നും വയ്യ. നീ പോയി വല്ലതും കഴിക്ക് നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കിയിട്ടുണ്ട്.
അജു: ശേ…. വാപ്പച്ചി നിങ്ങളാണ് വാപ്പച്ചി ഈ ലോകത്തിലെ ഏറ്റവും കിടിലം വാപ്പച്ചി…. ഉമ്മ……
അതും പറഞ്ഞു അജു വാപ്പച്ചിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തൂ.
അഹമദ്: ടാ മതി ജോമോന്റെ സുവിശേഷങ്ങൾ നമ്മൾ ഒരുമിച്ചല്ലെ പോയി കണ്ടത്. അതുകൊണ്ട് പുതിയ വല്ലതും ഉണ്ടാക്കി പറയട…
അജു ചമ്മിയ ഒരു ചിരിയും ചിരിച്ച് നൈസ് ആയിട്ട് അവിടന്ന് വലിഞ്ഞു നേരെ ചെന്ന് കൈയും കഴുകി കഴിക്കാൻ ഇരുന്നു.
ആമികുട്ടി എനിക്ക് വിശക്കുന്നു…. ചോറ് തായോ… അജു വിളിച്ചു കൂവി.
അടങ്ങി ഇരിക്ക് ചെറുക്കാ.. ദാ കൊണ്ട് വരുവാണ്. ചോറും കറികളും കൊണ്ട് വരുന്ന വഴി ആമിന പറഞ്ഞു.
ആമിന അവിടെ ഇരുന്നു തന്റെ മകന് ചോറും കറിയും ഒക്കെ വിളമ്പി.
പെട്ടെന്ന് ചോറ് തൊണ്ടയിൽ കുരുങ്ങിയ അജു ചുമച്ചു.
അയ്യോ. ഉമ്മച്ചി വെള്ളം എടുക്കാൻ മറന്നു മോനെ. നിക്ക് ഇപ്പൊ എടുക്കാം.
“പാച്ചി മോളെ കുറച്ചു വെള്ളം….”
പെട്ടെന്ന് ആമിന. വായ പൊത്തി ചമ്മിയ മുഖത്തോടെ നേരെ നോക്കുമ്പോൾ. തന്നെ നോക്കി ആക്കിയ ചിരി ചിരിച്ചിരിക്കുന്ന അജുവിനെ ആണ് കണ്ടത്. അപ്പോഴാണ് തനിക്ക് പറ്റിയ അമളി അമിനക്ക് മനസ്സിലായത്.
“ ആദ്യം സംശയം മാത്രേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ ഉറപ്പായി. ആമികുട്ടി ആ പോന്നു മോളെ ഇങ്ങു വിളിക്ക്.”
ഇതും പറഞ്ഞു അജു ഫുഡിങ് തുടർന്നു.
“ ഡീ പാച്ചി നീ ഇങ്ങു വാ. എല്ലാം കയ്യീന്ന് പോയി.”
അടുക്കളയിലേക്ക് നേരെ വിളിച്ചു പറഞ്ഞിട്ട് തന്റെ മകനെ നോക്കി ആമിന ഒന്ന് ചിരിച്ചു.
“അയ്യട… നല്ല കിണി.”
ആ ചിരിക്ക് അജു കമൻറ് കൊടുത്തു.
“ അജുക്ക എപ്പൊ വന്നു.”
അവിടേക്ക് വന്ന ഫസ്‌ന ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു.